»   » രണ്ട് വര്‍ഷം മുമ്പ് വൈശാഖ് പുലിമുരുകനെ കുറിച്ച് പറഞ്ഞത്, കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!!

രണ്ട് വര്‍ഷം മുമ്പ് വൈശാഖ് പുലിമുരുകനെ കുറിച്ച് പറഞ്ഞത്, കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!!

Posted By: Rohini
Subscribe to Filmibeat Malayalam

കലാകാരന്മാര്‍ക്ക് കാന്തദര്‍ശിത്വം ഉണ്ടെന്നാണ് പറയുക. അത് സത്യമാണ്. ചെയ്യാന്‍ പോകുന്ന സിനിമയെ കുറിച്ച് സംവിധായകന്‍ വൈശാഖിന് അത്രയേറെ പ്രതീക്ഷയും വിശ്വാസവും ഉണ്ടായിരുന്നു.

മലയാളത്തില്‍ ഏറ്റവും ചെലവേറിയ ചിത്രം പുലിമുരുകനല്ല, ഇതാ ഏഴ് 'ബിഗ് ബജറ്റ്' ചിത്രങ്ങള്‍


പുലിമുരുകന്‍ എന്ന ചിത്രത്തെ കുറിച്ച് രണ്ട് വര്‍ഷം മുമ്പ് വൈശാഖ് പറഞ്ഞ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തിയേറ്റര്‍ ഇളക്കി മറിയ്ക്കുന്ന ചിത്രമായിരിയ്ക്കും പുലിമുരുകന്‍ എന്ന് അന്നേ വൈശാഖിന് ഉറപ്പുണ്ടായിരുന്നു.


സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍

സിനിമയുടെ നിര്‍വചനം എപ്പോഴും മാറിക്കൊണ്ടിരിയ്ക്കുന്നുണ്ട്. എന്നാല്‍ സൂപ്പര്‍ താരങ്ങളുടെ സ്വാധീനം എപ്പോഴും തിയേറ്ററിലും ആളുകള്‍ക്കിടയിലും ഉണ്ട് എന്ന് വൈശാഖ് പറയുന്നു.


മാസ് സിനിമകള്‍

എന്റെ അഭിപ്രായത്തില്‍, സൂപ്പര്‍താരങ്ങളുടെ സിനിമയോളം തിയേറ്ററുകളെ ഇളക്കിമറിക്കാന്‍ വേറൊന്നിനും കഴിയില്ല. അതെന്റെ ഉറച്ച വിശ്വാസമാണ്. കാരണം, ഞാനിതില്‍ എല്ലാ ജോണറില്‍പ്പെട്ട സിനിമകളും ചെയ്തിട്ടുണ്ട്.


പുലിമുരുകന്‍

ഞാനിപ്പോള്‍ അങ്ങനെ ഒരു മാസ് സിനിമയെ കുറിച്ചാണ് ആലോചിയ്ക്കുന്നത്. മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭയെ വച്ച് പുലിമുരുകന്‍ എന്ന സിനിമ. മോഹന്‍ലാല്‍ എന്ന അസാധാരണ അഭിനയ വൈഭവമുള്ള നടന്റെ മാസ് സിനിമയായിരിക്കും പുലിമുരുകന്‍- വൈശാഖ് പറയുന്നു


കാണൂ

രണ്ട് വര്‍ഷം മുമ്പ് പുലിമുരുകനെ കുറിച്ച് സംവിധാനയകന്‍ വൈശാഖ് സംസാരിക്കുന്ന വീഡിയോ കാണൂ...പുലിമുരുകനിലെ ഫോട്ടോസിനായി

English summary
Vyshakh's shocking comments on Puli Murugan two years ago

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam