ചിരിപ്പിച്ച് കൊല്ലാന്‍ കസിന്‍സ് വരുന്നു
കുഞ്ചാക്കോ ബോബനും, ഇന്ദ്രജിത്തും, സുരാജ് വെഞ്ഞാറമൂടും, ജോജു ജോര്‍ജ്ജും മുഖ്യവേഷത്തിലെത്തുന്ന 'കസിന്‍സി'ന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഹാസ്യത്തിന് പ്രധാന്യം നല്‍കിയാണ് വൈശാഖ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നതെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്.
'ശൃംഗാരവേലന്‍' എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയ തമിഴ് നടി വേദികയും തെന്നിന്ത്യന്‍ താരം കാജള്‍ അഗര്‍വാളിന്റെ അനുജത്തി നിഷ അഗര്‍വാളുമാണ് ചിത്രത്തിലെ നായികമാര്‍. ഇവരെ കൂടാതെ മിയ ജോര്‍ജും ഒരു അതിഥി താരമായി എത്തുന്നു.

ചാക്കോച്ചന്‍ ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങള്‍ക്ക് പുറമേ നെടുമുടി വേണു, കലാഭവന്‍ ഷാജോണ്‍, മനോജ് കെ ജയന്‍, തുടങ്ങി ഇരുപതോളം മറ്റ് കഥാപാത്രങ്ങളും ചിത്രത്തിലുണ്ട്. ബാംഗ്ലൂര്‍, പൊള്ളാച്ചി, കൊടൈക്കനാല്‍, അതിരപ്പള്ളി, എറണാകുളം എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
ഹൈ ബജറ്റിലൊരുക്കുന്ന ചിത്രത്തിലെ ഒരു പാട്ടിന് മാത്രം അമ്പത് ലക്ഷം രൂപയാണ് ചെലവാക്കിയത്. ശ്രേയ ഘോഷാലാണ് ഈ പാട്ട് പാടിയിരിക്കുന്നത്. റഫീക് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ ഈണം നല്‍കി. ചിത്രം അടുത്ത മാസം 13 ന് തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications











