»   » താരാധിപത്യം തകരുമോ

താരാധിപത്യം തകരുമോ

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയ്ക്ക് ഏറെ പ്രത്യേകതകളുള്ള ഓണക്കാലമാണു വരാന്‍ പോകുന്നത്. സൂപ്പര്‍താരാധിപത്യം നിലനില്‍ക്കുമോ അതോ തകരുമോ എന്ന് ഇക്കുറി തീരുമാനമാകും. അതുകൊണ്ടുതന്നെ താരാധിപത്യം നിലനിര്‍ത്താന്‍ സൂപ്പര്‍സ്റ്റാറുകളും യുവതാരങ്ങളുടെ ആധിപത്യം ഉറപ്പിക്കാന്‍ യുവതാരങ്ങളും ഓണത്തിന് ഒരുമാസം മുന്‍പു തന്നെ പ്രചാരണം തുടങ്ങിക്കഴിഞ്ഞു.

മോഹന്‍ലാലിന്റെ ലോഹം, മമ്മൂട്ടിയുടെ ഉട്ട്യോപ്യയിലെ രാജാവ്, ദിലീപിന്റെ ലൈഫ് ഓഫ് ജോസൂട്ടു എന്നീ സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളാണും പൃഥ്വിരാജിന്റെ ഡബിള്‍ ബാരല്‍, അമര്‍ അക്ബര്‍ ആന്റണി, കുഞ്ചാക്കോ ബോബന്റെ ജംമ്‌നാ പ്യാരി എന്നിവയാണ് യുവതാരങ്ങളുടെ ചിത്രങ്ങള്‍.


onam-release

സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുകയോ വേണ്ട നിലവാരത്തിലേക്കുയരുകയോ ചെയ്യാതിരിക്കുകയും നിവിന്‍പോളിയെ പോലെയുള്ളവരുടെ ചിത്രങ്ങള്‍ കോടികള്‍ വാരിക്കൂട്ടാനും തുടങ്ങിയതോടെയാണ് മലയാള സിനിമ പുതിയൊരു തലത്തിലേക്കു കടന്നത്. സൂപ്പര്‍താരാധിപത്യം അവസാനിക്കുകയാണെന്ന് എല്ലാവരും പറയാന്‍ തുടങ്ങി. അങ്ങനെയുള്ള മുറവിളി നടക്കുന്ന സമയത്താണ് ഓണത്തിന് എല്ലാതാരങ്ങളുടെയും ചിത്രങ്ങള്‍ വരുന്നത്. യുവതാരങ്ങള്‍ക്കു മുന്‍പില്‍ പരാജയപ്പെടാന്‍ പറ്റാത്തതിനാല്‍ സൂപ്പര്‍താരങ്ങള്‍ വളരെ കരുതലോടെയാണു മുന്നേറുന്നത്.


പതിവു ചിത്രങ്ങള്‍ ഒരുക്കുന്ന രീതിയില്‍ മാറി മോഹന്‍ലാലിനും ഫാന്‍സുകാര്‍ക്കും വേണ്ടിയൊരു ചിത്രമൊരുക്കാനാണ് രഞ്ജിത്ത് എന്ന സംവിധായകന്‍ ഇറങ്ങിയിരിക്കുന്നത്. ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ലോഹത്തില്‍ മോഹന്‍ലാലിന് ഏറെ കയ്യടി ലഭിച്ച മീശപിരിക്കല്‍ എന്ന തന്ത്രമാണ് രഞ്ജിത്ത് പുറത്തെടുത്തിരിക്കുന്നത്. ലാലിനെക്കൊണ്ട് മീശപിരിപ്പിച്ച് ഏറെ നേട്ടമുണ്ടാക്കിയ ആളാണ് രഞ്ജിത്ത്. അതുകൊണ്ടുതന്നെ രഞ്ജിത്തും ലാലും അതേ തന്ത്രമൊരുക്കുന്നു.


ലാലിന്റെ ആക്ഷന്‍ ചിത്രം വരുമ്പോള്‍ അതേട്രാക്കിലൊരു ചിത്രം വന്നാല്‍ രണ്ടും നശിക്കുകയുള്ളൂ എന്നറിയുന്നതിനാല്‍ കുടുംബപശ്ചാത്തലത്തിലുള്ള ചിത്രവുമായിട്ടാണ് മമ്മൂട്ടി വരുന്നത്. കമല്‍ ഒരുക്കന്ന ഉട്ടോപ്യയിലെ രാജാവ് അത്തരമൊരു ചിത്രമാണ്. കുടുംബപ്രേക്ഷകരുടെ സെന്റിമെന്റില്‍ പിടിച്ചു കയറുക എന്ന തന്ത്രമാണ് അവര്‍ എടുക്കുന്നത്.


മൈ ബോസ് എന്ന ഹിറ്റൊരുക്കിയ ദിലീപും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുകയാണ് ലൈഫ് ഓഫ് ജോസൂട്ടിയിലൂടെ. അടുത്തകാലത്ത് ഒരു ചിത്രവും വേണ്ടത്ര വിജയിക്കാതിരുന്ന ദിലീപിന് ഇക്കുറി വിജയിക്കണമെങ്കില്‍ ഹിറ്റ് സംവിധായകന്‍ തന്നെ കൂടെ വേണം. ജിത്തു ജോസഫ് ആണെങ്കില്‍ തൊട്ടതെല്ലാം ഹിറ്റാക്കുന്നു. അപ്പോള്‍ വിജയം സുനിശ്ചിതം.


ഈ ചിത്രങ്ങളോടാണ് നാദിര്‍ഷ സംവിധാനം ചെയ്യുന്ന അമര്‍ അക്ബര്‍ ആന്റണി മല്‍സരിക്കുന്നത്. പൃഥ്വി, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവരാണ് ഇതില്‍ പ്രധാന മല്‍സരാര്‍ഥികള്‍. അതോടൊപ്പം കുഞ്ചാക്കോ ബോബന്റെ ജംമ്‌നാ പ്യാരിയും പൃഥ്വിയുടെ തന്നെ ഡബിള്‍ ബാരലുമുണ്ട. സൂപ്പര്‍താരങ്ങള്‍ക്ക് അനുകൂലമായ സാഹചര്യമാണെങ്കിലും പുതുമകൊണ്ടു രക്ഷപ്പെടാമെന്ന പ്രതീക്ഷയിലാണ് യുവതാരങ്ങള്‍.


ഇപ്പോഴേ ചിത്രത്തിന്റെ പ്രചാരണം നാനാഭാഗത്തുനിന്നും ആരംഭിച്ചു കഴിഞ്ഞു. ഈ ഓണം ആരുസ്വന്തമാക്കുമെന്നുകാത്തിരുന്നു കാണാം

English summary
Waiting for Onam Release Malayalam Film
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam