»   » മലയാളികള്‍ക്ക് പ്രിയങ്കരിയായി പഞ്ചാബി സുന്ദരി!ടൊവിനോയെ മലര്‍ത്തിയടിച്ച നടി വാമിഖയെക്കുറിച്ച് അറിയണോ?

മലയാളികള്‍ക്ക് പ്രിയങ്കരിയായി പഞ്ചാബി സുന്ദരി!ടൊവിനോയെ മലര്‍ത്തിയടിച്ച നടി വാമിഖയെക്കുറിച്ച് അറിയണോ?

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമക്ക് പുതിയൊരു നടിയെ കിട്ടിയതിന്റെ സന്തോഷത്തിലാണ്. നവാഗത സംവിധായകന്‍ ബേസില്‍ ജോസഫ് സംവിധാനം ചെയ്ത സിനിമയാണ് 'ഗോദ' എന്ന ചിത്രത്തിലുടെയാണ് വാമിഖ ഖബ്ബി എന്ന പുതുമുഖ നടിയെ കിട്ടിയിരിക്കുന്നത്.

ഗുസ്തി പശ്ചാതലമാക്കി നിര്‍മ്മിച്ച ചിത്രത്തില്‍ ഗുസ്തിക്കാരിയായിട്ടാണ് വാമിഖ അഭിനയിച്ചിരിക്കുന്നത്. ടൊവിനോയെ എടുത്ത് മലര്‍ത്തിയടിച്ച വാമിഖക്ക് ഇപ്പോള്‍ നിരവധി ആരാധകരാണ്. എന്നാല്‍ താന്‍ ഗപ്പി കണ്ട് ടൊവിനോയുടെ ഫാനായിരിക്കുകയാണ് വാമിഖ.

ആനക്കാട്ടില്‍ ചാക്കോച്ചി വീണ്ടും വരുന്നു! രഞ്ജി പണിക്കര്‍ വീണ്ടും ലേലത്തിന് കഥയെഴുതുന്നു!!!

ഗോദ

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത സിനിമയാണ് ഗോദ. ടൊവിനോ തോമസ് നായകനായി എത്തിയ സിനിമയിലാണ് വാമിഖ ആദ്യമായി അഭിനയിച്ചത്. ചിത്രം മേയ് 19 നായിരുന്നു തിയറ്ററുകളില്‍ റിലീസായത്.

ഹിറ്റായി വാമിഖ

ഒറ്റ സിനിമ കൊണ്ടാണ് വാമിഖ ഹിറ്റായി മാറിയത്. സംവിധായകനും നിര്‍മ്മാതാവും കഥ പറഞ്ഞപ്പോള്‍ തന്നെ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.

രണ്ട് കാര്യങ്ങളാണ് ത്രില്ലടിപ്പിച്ചത്

സിനിമയില്‍ തന്നെ രണ്ടു കാര്യങ്ങളാണ് തന്നെ ആകര്‍ഷിച്ചതെന്നാണ് വാമിഖ പറയുന്നത്. ഒന്ന് സിനിമയിലെ പ്രധാന കഥാപാത്രമായ ഗുസ്തിക്കാരിയുടെ വേഷം മറ്റൊന്ന് പഞ്ചാബിക്കുട്ടിയായ വാമിഖയെ പഞ്ചാബിക്കാരിയായി തന്നെ ഉള്‍ക്കെള്ളിച്ചതെന്നാണ് നടി പറയുന്നത്.

മലയാള ചിത്രങ്ങളുടെ പ്രത്യേകത

മലയാള സിനിമകള്‍ ഉള്ളടക്കത്തിലെ വ്യത്യസ്തകൊണ്ടു മറ്റു ഭാഷാ ചിത്രങ്ങളില്‍ നിന്ന് വേറിട്ടൊരു സ്ഥാനം അലങ്കരിക്കുന്നുണ്ട്. അത്തരമൊരു ചലച്ചിത്രവൃത്തത്തിന്റെ ഭാഗമാകാന്‍ കഴിയഞ്ഞത് വലിയ സന്തോഷം നല്‍കുന്ന കാര്യമാണെന്നാണ് വാമിഖ പറയുന്നത്.

ഗപ്പി കണ്ട് ടൊവിനോയുടെ ഫാനായി

താന്‍ ഗപ്പി കണ്ട് താന്‍ ടൊവിനോയുടെ ഫാനായി മാറി എന്നാണ് വാമിഖ പറയുന്നത്. ഗോദയുടെ ഷൂട്ടിങ് നടക്കുന്നതിനിടെയായിരുന്നു ഗപ്പി റിലീസായിരുന്നത്. ടൊവിനോ മികച്ചൊരു നടനാണെന്നും വാമിഖ പറയുന്നു.

എന്നെ പോലെ ചിന്തിക്കുന്ന ആളാണ്

ടൊവിനോ എന്നെ പോലെ തന്നെ ചിന്തിക്കുന്ന ആളാണെന്നാണ് വാമിഖ പറയുന്നത്. പല കാര്യങ്ങളും അങ്ങനെയാണ്. ഇനിയും അദ്ദേഹത്തിന്റെ കൂടെയുള്ള സൗഹൃദം മുന്നോട്ട് കൊണ്ട് പോവുമെന്ന പ്രതീക്ഷയിലാണ് വാമിഖ.

അത്യുഗ്രന്‍ പ്രകടനം കാഴ്ചവെച്ച് വാമിഖ

ഗോദയിലെ വാമിഖയുടെ പ്രകടനത്തിന് മികച്ച പ്രതികരണമായിരുന്നു ഉണ്ടായിരുന്നത്. ചിത്രത്തിലെ ഗുസ്തി രംഗങ്ങളില്‍ വാമിഖ കഠിനമായി അദ്ധ്വാനിച്ചിരുന്നു. മസില്‍മാന്‍ ടൊവിനോയെ എടുത്ത് മലര്‍ത്തിയടിച്ചിരിക്കുകയാണ് നടി. അതോടെ എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് വാമിഖ.

English summary
Wamiqa Gabbi gets reaction for Godha and Tovino

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam