»   » ഫഹദ് ഫാസിലിന്റെ നായികയാകാം; പക്ഷെ ഇതൊക്കെ വേണം

ഫഹദ് ഫാസിലിന്റെ നായികയാകാം; പക്ഷെ ഇതൊക്കെ വേണം

By: അക്ഷയ്‌
Subscribe to Filmibeat Malayalam

ഫഹദ് ഫാസിലിന്റെ നായികയാകാന്‍ അവസരം. ദിലീഷ് പോത്തന്‍ ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്കാണ് നായികയെ തേടുന്നത്. 'തൊണ്ടി മുതലും ദൃക്‌സാക്ഷിയും' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

25-30 വയസ്സ് പ്രായം തോന്നിക്കുന്ന പെണ്‍കുട്ടിയെയാണ് തേടുന്നത്. കാഴ്ചയില്‍ വളരെ സാധാരണത്വം തോന്നുന്ന ഒരു കുട്ടിയാണ് ചിത്രത്തിനാവശ്യം. നന്നായി അഭിനയിക്കാന്‍ അറിയാവുന്ന ആളായിരിക്കണം എന്നതുമാത്രമാണ് സംവിധായകന്റെ നിബന്ധന. സൗന്ദര്യമല്ല അബിനയ ശേഷിയാണ് പരിഗണിക്കുക.

Fahad Fazil

എങ്കിലും സ്‌ക്രീന്‍ ടെസ്റ്റിന്റെ പെര്‍ഫോമെന്‍സ് അനുസരിച്ചായിരിക്കും കാസ്റ്റിങ് തീരുമാനിക്കുക. ചിത്രത്തിന്റെ തിരക്കഥ ഏറെ കുറേ പൂര്‍ത്തിയായി. നായികയായാല്‍ അടുത്ത മാസം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്ന് ദിലീഷ് പോത്തന്‍ പറഞ്ഞു. ചിത്രത്തില്‍ ഒരു സാധാരണ കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്.

English summary
Wanted actress on Fahad fazil's film
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam