»   » അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചു എന്ന് പൃഥ്വിയുടെ നായിക,പിന്നെ മടങ്ങി വന്നതെന്തിന്,എന്ത് സംഭവിച്ചു?

അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചു എന്ന് പൃഥ്വിയുടെ നായിക,പിന്നെ മടങ്ങി വന്നതെന്തിന്,എന്ത് സംഭവിച്ചു?

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിന് വ്യത്യസ്തമായ ദൃശ്യാനുഭവം നല്‍കിയ എസ്ര എന്ന ചിത്രത്തിലൂടെയാണ് പ്രിയ ആനന്ദ് എന്ന നടിയെ മലയാളികള്‍ക്ക് പരിചയം. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് കന്നട എന്നീ ഭാഷകളിലും പ്രിയ വിജയം കണ്ടു.

എന്നാല്‍ ഒരു ഘട്ടത്തില്‍ താന്‍ അഭിനയം പൂര്‍ണമായും നിര്‍ത്താന്‍ തീരുമാനിച്ചിരുന്നു എന്ന് പ്രിയ വെളിപ്പെടുത്തുന്നു. പുതിയ ചിത്രത്തിന്റെ പത്ര സമ്മേളനത്തില്‍ സംസാരിക്കവെയാണ് പ്രിയ ഇക്കാര്യം തുറന്ന് പറഞ്ഞത്. പിന്നെ എന്തുകൊണ്ട് മടങ്ങി വന്നു എന്ന് പ്രിയ പറയുന്നു.

ആ തീരുമാനം

ഔദ്യോഗികപരമായും വ്യക്തിപരമായും ചില സമ്മര്‍ദ്ദങ്ങളിലൂടെയാണ് ഞാന്‍ കടന്നുപോയിക്കൊണ്ടിരുന്നത്. ആ ഘട്ടത്തില്‍ സിനിമ പൂര്‍ണമായും ഉപേക്ഷിച്ച് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചിരുന്നു എന്ന് പ്രിയ പറയുന്നു. കൂട്ടത്തില്‍ ഒരുത്തന്‍ എന്ന ചിത്രത്തിന്റെ പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നടി.

തീരുമാനം മാറ്റിയത്

കൂട്ടത്തില്‍ ഒരുത്തനാണ് എന്റെ തീരുമാനം മാറ്റിയത്. ടിജെ ഗനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂട്ടത്തില്‍ ഒരുത്തന്‍. ചിത്രത്തിന്റെ തിരക്കഥ വായിച്ചപ്പോള്‍ ഈ അവസരം ഒഴിവാക്കാന്‍ തോന്നിയില്ല എന്ന് പ്രിയ പറഞ്ഞു.

കൂട്ടത്തില്‍ ഒരുത്തന്‍

കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രമാണ് കൂട്ടത്തില്‍ ഒരുത്തന്‍ എന്ന് പ്രിയ പറയുന്നു. അശോക് സെല്‍വനാണ് ചിത്രത്തിലെ നായകന്‍. ജൂലൈ 28 ന് ചിത്രം തിയേറ്ററുകളിലെത്തും.

അത് ഗോസിപ്പ് മാത്രം

ഗൗതം കാര്‍ത്തിക്കുമായുള്ള വിവാഹ വാര്‍ത്തയോടും പ്രിയ പ്രതികരിച്ചു. വയ് രജാ വയ് എന്ന ചിത്രത്തിലെ തന്റെ കോ- സ്റ്റാറായ ഗൗതമുമായി പ്രിയ പ്രണയത്തിലാണെന്നും വിവാഹിതയാകുന്നു എന്നുമായിരുന്നു വാര്‍ത്തകള്‍. അത് തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് നടി പറഞ്ഞു.

പ്രിയ സിനിമയില്‍

ഇംഗ്ലീഷ് വിംഗ്ലീഷ് ഉള്‍പ്പടെയുള്ള ബോളിവുഡ് സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത നടിയാണ് പ്രിയ. തമിഴിലും തെലുങ്കിലും മലയാളത്തിലും അതുപോലെ നടി വിജയം കണ്ടു. എന്നാല്‍ തമിഴില്‍ മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ പ്രിയയ്ക്ക് ഇതുവരെ അവസരം ലഭിക്കാത്തതില്‍ ആരാധകര്‍ക്ക് നിരാശയുണ്ട്.

English summary
Actress Priya Anand has shocked her fans by saying that she wanted to quit films some time back but put her decision on hold on to star in Kootathil Oruthan as she was mightily impressed by the film’ script.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam