പ്രിയന്റെ പഴയ ചിത്രങ്ങളെ ഓര്‍മപ്പെടുത്തുന്ന ആമയും മുയലും ട്രെയിലര്‍

By Aswathi

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'ആമയും മുയലും' എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു ദേശം...അവിടെ കുറേ ആളുകള്‍...ഒരു പ്രണയം...ഒരു മരണം...ഒരു വലിയ രഹസ്യം...ഒരുപാട് പണം...അതിനുവേണ്ടിയുള്ള ഒരു ഓട്ടപ്പന്തയം...കഥയെ കുറിച്ച് ഇങ്ങനെ ഒരു അഭിമുഖം നല്‍കിയാണ് ട്രെയിലര്‍ തുടങ്ങുന്നത്.

പ്രിയദര്‍ശന്റെ 'തേന്മാവിന്‍ കൊമ്പത്ത്' എന്ന ചിത്രത്തെ ഓര്‍മ്മപ്പെടുത്തുന്ന തരത്തിലുള്ള കഥാപശ്ചാത്തലമാണെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ജയസൂര്യയും പിയ ബാജ്‌പേയും താരജോഡികളായെത്തുന്ന ചിത്രത്തില്‍ നെടുമുടി വേണു, ഇന്നസെന്റ്, കെപിഎസി ലളിത, അംബിക, കൊച്ചു പ്രേമന്‍, ഹരിശ്രീ അശോകന്‍, സുകന്യ, മാമൂക്കോയ, നന്ദു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

aamayum-muyalum

ഇവരെ കൂടാതെ ഒരു അതിഥി താരമായി അനൂപ് മേനോനും അവതരിക്കുന്ന ചിത്രത്തില്‍, പ്രിയദര്‍ശന്റെ 'വെട്ടം' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതയായ അന്യഭാഷക്കാരി ഭാവനയുടെ ഒരു ഐറ്റം ഡാന്‍സുമുണ്ട്.

കര്‍ണാടക അതിര്‍ത്തിയിലെ ഗൗളിപ്പാടിയെന്ന സാങ്കല്‍പ്പിക ഗ്രാമത്തിലാണ് ആമയും മുയലും കഥ നടക്കുന്നത്. കാശിനാഥനായി നെടുമുടി, നല്ലവനായി ഇന്നസെന്റ്, കല്ലുവായി ജയസൂര്യ, താമരയായി പിയ വാജ്‌പേയിയും എത്തുന്നു. കൂര്‍മ ബുദ്ധിക്കാരായ ആളുകളുടെ ഗ്രാമമാണ് ഗൗളിപ്പാടി. അവിടെ നടക്കുന്നൊരു കൊലപാതകം അവര്‍ ഒളിച്ചുവയ്ക്കുന്നു. ഏതുനിമിഷവും പിടിക്കപ്പെടുമെന്ന രീതിയിലുള്ള സംഭവങ്ങളാണ് പിന്നീട് അരങ്ങേറുന്നത്.

എല്ലാം കോമഡിയുടെ ട്രാക്കില്‍. ഹ്യൂമറും റൊമാന്‍സും ത്രില്ലറും ഒന്നിനൊന്നു ചേരുന്നതാണ് സിനിമയുടെ കഥ. ചിരിപ്പിക്കുന്ന ത്രില്ലര്‍ എന്നാണ് പ്രിയദര്‍ശന്‍ സിനിമയെ വിളിച്ചത്. പ്രിയദര്‍ശന്‍ തന്നെയാണു കഥയും തിരക്കഥയും ഒരുക്കിയത്. ദിവാകറാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. എംജി ശ്രീകുമാര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ക്രിസ്മസിന് ചിത്രം തിയേറ്ററിലെത്തും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X