കാത്തിരിപ്പിന് വിട; ചാര്‍ലിയുടെ ട്രെയിലറെത്തി; പാര്‍വ്വതിയും ദുല്‍ഖറും കലക്കും

By Aswini

കാത്തിരിപ്പിന് ഇനി വിട. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചാര്‍ലി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ദുല്‍ഖറും പാര്‍വ്വതിയും തന്നെയാണ് ട്രെയിലറിലെ താരങ്ങള്‍. പ്രേക്ഷക പ്രതീക്ഷ ഒട്ടും ചോരാതെയാണ് ഒരു മിനിട്ട് 45 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്.

ജോമോന്റെ ഛായാഗ്രാഹണ ഭംഗിയും ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും ട്രെയിലറിന്റെ മാറ്റ് കൂട്ടുന്നു. ഇന്നലെ (ഡിസംബര്‍ 13) വൈകിട്ട് റിലീസ് ചെയ്ത ട്രെയിലര്‍ ഇതുവരെ 2,53,255 പേര്‍ കണ്ടു കഴിഞ്ഞു. കൂടുതല്‍ വിശേഷങ്ങള്‍ ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം...

സംവിധാനം

കാത്തിരിപ്പിന് വിട; ചാര്‍ലിയുടെ ട്രെയിലറെത്തി; പാര്‍വ്വതിയും ദുല്‍ഖറും കലക്കും

എബിസിഡി എന്ന ചിത്രത്തിന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാര്‍ലി. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക വിശ്വാസം നേടിയതുകൊണ്ടാണല്ലോ രണ്ടാമത്തെ ചിത്രത്തിന് വേണ്ടി പ്രേക്ഷകര്‍ ഇത്രയധികം കാത്തിരുന്നത്.

തിരക്കഥ

കാത്തിരിപ്പിന് വിട; ചാര്‍ലിയുടെ ട്രെയിലറെത്തി; പാര്‍വ്വതിയും ദുല്‍ഖറും കലക്കും

മാര്‍ട്ടിന്‍ പ്രക്കാട്ടിനൊപ്പം ഉണ്ണി ആറും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. മമ്മൂട്ടി നായകനായ മുന്നറിയിപ്പിന് ശേഷം ഉണ്ണി എഴുതുന്ന തിരക്കഥ എന്നതാണ് മറ്റൊരു പ്രത്യേകത

ദുല്‍ഖര്‍ സല്‍മാന്‍

കാത്തിരിപ്പിന് വിട; ചാര്‍ലിയുടെ ട്രെയിലറെത്തി; പാര്‍വ്വതിയും ദുല്‍ഖറും കലക്കും

ചിത്രം പ്രതീക്ഷക്കാനുള്ള ഏറ്റവും വലിയ കാരണം ഇത് മാത്രം. ദുല്‍ഖറിന്റെ വ്യത്യസ്ത ഗെറ്റപ്പ്. ആ ഗെറ്റപ്പിലെ സ്റ്റൈലും പ്രതീക്ഷയും നിലനിര്‍ത്തിക്കൊണ്ടു തന്നെയുള്ള അഭിനയമാണ് ചിത്രത്തിലെന്ന് ട്രെയിലര്‍ കണ്ടപ്പോള്‍ വ്യക്തമായി.

പാര്‍വ്വതി

കാത്തിരിപ്പിന് വിട; ചാര്‍ലിയുടെ ട്രെയിലറെത്തി; പാര്‍വ്വതിയും ദുല്‍ഖറും കലക്കും

ബാംഗ്ലൂര്‍ ഡെയ്‌സ്, എന്ന് നിന്റെ മൊയ്തീന്‍ എന്നീ ചിത്രങ്ങളിലൂടെ ഇപ്പോള്‍ പ്രേക്ഷക മനസ്സ് കീഴടക്കിയിരിക്കുകയാണ് പാര്‍വ്വതി. ഈ ചിത്രത്തിലും പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്തില്ല. ഒരു പാറു സ്റ്റൈല്‍ അഭിനയം തന്നെ കാണാം

അപര്‍ണ ഗോപിനാഥ്

കാത്തിരിപ്പിന് വിട; ചാര്‍ലിയുടെ ട്രെയിലറെത്തി; പാര്‍വ്വതിയും ദുല്‍ഖറും കലക്കും

നേരത്തെ ദുല്‍ഖരും മാര്‍ട്ടിനും ഒന്നിച്ച എബിസിഡി എന്ന ചിത്രത്തിലെ നായികയാണ് അപര്‍ണ ഗോപിനാഥ്. ഈ ചിത്രത്തിലും വളരെ പ്രധാനമായ വേഷം കൈകാര്യം ചെയ്യുന്നു.

മറ്റ് താരങ്ങള്‍

കാത്തിരിപ്പിന് വിട; ചാര്‍ലിയുടെ ട്രെയിലറെത്തി; പാര്‍വ്വതിയും ദുല്‍ഖറും കലക്കും

ചെമ്പന്‍ വിനോദ്, നെടുമുടി വേണു, ജാക്കബ് ഗ്രിഗറി, രണ്‍ജി പണിക്കര്‍, ഷൈബിന്‍ ഷഹീര്‍, കല്‍പന, സുനില്‍ സുഖദ, ടൊവിനോ തോമസ്, ജിജോ ജോര്‍ജ്, ജോയ് മാത്യു, നീരജ് മാധവ്, സീത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍

ഛായാഗ്രാഹണം

കാത്തിരിപ്പിന് വിട; ചാര്‍ലിയുടെ ട്രെയിലറെത്തി; പാര്‍വ്വതിയും ദുല്‍ഖറും കലക്കും

ജോമോന്‍ ടി ജോണിന്റെ ഛായാഗ്രഹണ മികവിനെ കുറിച്ച് പ്രത്യേകം പറയേണ്ടല്ലോ. സംവിധായകന്റെ കാഴ്ചകളില്‍ തന്റെ ക്യാമറ എത്തിക്കാനും, പ്രേക്ഷകന്റെ കണ്ണിന് അതിന് പുതിയൊരു കുളില്‍ നല്‍കാനും കഴിവുള്ള ജോമോന്റെ ദൃശ്യ ഭംഗി ഈ ചിത്രത്തിലും കാണാം

ഗോപി സുന്ദര്‍

കാത്തിരിപ്പിന് വിട; ചാര്‍ലിയുടെ ട്രെയിലറെത്തി; പാര്‍വ്വതിയും ദുല്‍ഖറും കലക്കും

അടുത്തിടെ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളിലും ഗോപി സുന്ദറിന്റെ പാട്ടുകളും സംഗീതവുമുണ്ട്. സംഗീതം കൊണ്ട് പുതിയൊരു അനുഭവം പ്രേക്ഷകന് സമ്മാനിക്കുന്ന ഗോപി സുന്ദര്‍ ഈണം നല്‍കിയ ചാര്‍ലിയിലെ പാട്ടുകള്‍ ഇതിനോടകം റിലീസായി കഴിഞ്ഞു.

കാത്തിരിപ്പിന് വിട; ചാര്‍ലിയുടെ ട്രെയിലറെത്തി; പാര്‍വ്വതിയും ദുല്‍ഖറും കലക്കും

ഇനി ട്രെയിലര്‍ കണ്ടു നോക്കൂ. ചിത്രം ഡിസംബര്‍ 18 ന് റിലീസ് ചെയ്യും

ട്രെയിലറിനെ കുറിച്ച്

കാത്തിരിപ്പിന് വിട; ചാര്‍ലിയുടെ ട്രെയിലറെത്തി; പാര്‍വ്വതിയും ദുല്‍ഖറും കലക്കും

പ്രേക്ഷകര്‍ എന്താണോ പ്രതീക്ഷിച്ചത് അത്ക്കും മേലെ നില്‍ക്കുന്നു ചാര്‍ലിയുടെ ട്രെയിലര്‍. അതേ സമയം കഥയുമായി ബന്ധപ്പെട്ട ഒരു സൂചനയും നല്‍കുന്നില്ല. ചാര്‍ലി (ദുല്‍ഖര്‍ സല്‍മാന്‍) യെ തിരിക്കിയാണോ ടെസ്സ (പാര്‍വ്വതി) എത്തിയത് എന്നൊരു സന്ദേഹമുണ്ട്. അങ്ങനെയെങ്കില്‍ എന്തിന്. ചാര്‍ലിയെ കുറിച്ചുള്ള നാട്ടുകാരുടെ അഭിപ്രായം പറച്ചിലും ചാര്‍ലി ആരാണെന്നറിയാനുള്ള ആവേശം നല്‍കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X