»   »  പ്രേമത്തിലെ അച്ഛനെയും മകനെയും വെല്ലും; നിവിനും രണ്‍ജി പണിക്കറും തകര്‍ക്കും, കാണൂ

പ്രേമത്തിലെ അച്ഛനെയും മകനെയും വെല്ലും; നിവിനും രണ്‍ജി പണിക്കറും തകര്‍ക്കും, കാണൂ

Written By:
Subscribe to Filmibeat Malayalam

നിവിന്‍ പോളിയും വിനീത് ശ്രീനിവാസനും വീണ്ടുമൊന്നിയ്ക്കുന്ന ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു. പക്ക ഒരു കുടുംബ ചിത്രമാണെന്ന് ഉറപ്പിച്ചുകൊണ്ടുള്ള മനോഹരമൊരു ഗാനം.

ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം നല്‍കി വിനീത് ശ്രീനിവാസനും കാവ്യം അജിത്തും ചേര്‍ന്നാലപിച്ച 'ഈ ശിശിരകാലം' എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിയ്ക്കുന്നത്. ദുബായില്‍ താമസിയ്ക്കുന്ന ജേക്കബിന്റെയും കുടുംബത്തിന്റെയും സന്തോഷ നിമിഷങ്ങളാണ് ഗാനരംഗത്ത് കാണുന്നത്. നിവിന്‍ പോളി അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന്റെ ചില സവിശേഷതകളും കാണാം.


 jacobinte-swargarajyam-song

ജേക്കബ് എന്ന ടൈറ്റില്‍ റോളില്‍ രണ്‍ജി പണിക്കര്‍ എത്തുന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ മൂത്ത മകനാണ് നിവിന്‍ പോളി. നേരത്തെ പ്രേമം എന്ന ചിത്രത്തില്‍ നിവിന്റെ അച്ഛനായി ഒരു അതിഥി വേഷത്തില്‍ രണ്‍ജി പണിക്കര്‍ എത്തിയിരുന്നു. ഇവരെ കൂടാതെ ശ്രീനാഥ് ഭാസി, ലക്ഷ്മി രാമകൃഷ്ണന്‍, സായി കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നു. പുതമുഖ താരം റീബ ജോണാണ് ചിത്രത്തിലെ നായിക.


ഒരു സുഹൃത്തിന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്, വിനീത് ശ്രീനിവാസന്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം. ബിഗ് ബാങ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ നോബല്‍ തോമസാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ഇപ്പോള്‍ പാട്ട് കണ്ട് കൊണ്ട് കേള്‍ക്കൂ...


English summary
Watch 'Ee Shishirakaalam' Song Video from Jacobinte Swargarajyam,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam