»   » മലരേ.. പാട്ടിന്റെ തെലുങ്ക് കേള്‍ക്കണ്ടേ... എവരേ... ഗോയിന്ദന്‍കുട്ടീ കുട്ടിയുടെ പേര് എവരേ എന്നാണോ??

മലരേ.. പാട്ടിന്റെ തെലുങ്ക് കേള്‍ക്കണ്ടേ... എവരേ... ഗോയിന്ദന്‍കുട്ടീ കുട്ടിയുടെ പേര് എവരേ എന്നാണോ??

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന് പാട്ടാണ് പ്രേമത്തിലെ മലരേ... ശബരീഷ് വര്‍മയുടെ വരികള്‍ക്ക് രാജേഷ് മുരുകേശന്‍ ഈണം നല്‍കിയ ഈ പാട്ട് കേള്‍ക്കാന്‍ വേണ്ടി മാത്രം പ്രേമം എന്ന ചിത്രം നാലും അഞ്ചും തവണ കണ്ട പ്രേക്ഷകരുണ്ട്.

ചിത്രത്തിലെ തെലുങ്ക് റീമേക്കിലെ ഈ ഗാനം റിലീസ് ചെയ്തു. മലരേ... എന്നതിന് പകരം എവരേ.. എന്നാണ് പാടുന്നത്... എന്ന് കരുതി നായികയുടെ പേര് എവരേ എന്നാണെന്ന് തെറ്റിദ്ധരിക്കരുത. ആര് (Who) എന്നാണ് എവരേ എന്ന വാക്കിന് ആര്‍ത്ഥം. തുടര്‍ന്ന് വായിക്കാം... പാട്ട് കേള്‍ക്കാം

മലരും ജോര്‍ജ്ജുമല്ല, സിത്താരയും വിക്രമും

ചിത്രത്തില്‍ നായകന്‍ സ്‌നേഹിക്കുന്ന ടീച്ചറുടെ പേര് സിത്താര എന്നാണ്. ശ്രുതി ഹസനാണ് സിത്താരയെ അവതരിപ്പിയ്ക്കുന്നത്. നിവിന്‍ പോളിയായി നാഗ ചൈതന്യയാണ് എത്തുന്ന്. വിക്രം എന്നാണ് നായകന്റെ പേര്

മുഖങ്ങള്‍ മാറുന്നില്ല, പേര് മാറുന്നു...

അനുപമ പരമേശ്വരനും മഡോണ സെബാസ്റ്റിയനും മലയാളത്തിലെ തങ്ങളുടെ വേഷം തന്നെ തെലുങ്കിലും ചെയ്യുന്നു. ഇരുവരുടെയും കഥാപാത്രങ്ങളുടെ പേരില്‍ മാറ്റമുണ്ടെങ്കിലും ചിത്രത്തിന് തെലുങ്കിലും പ്രേമം എന്ന് തന്നെയാണ് പേര്.

എവരേ എന്ന് പാട്ടിന് പിന്നിലെ മലായാളം ടച്ച്

രാജേഷ് മുരുകേശനും ഗോപി സുന്ദറുമാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിയ്ക്കുന്നത്. വിജയ് യേശുദാസ് തന്നെയാണ് പാട്ട് പാടിയിരിയ്ക്കുന്നത്.

കഥ - തിരക്കഥ- സംഭാഷണം- സംവിധാനം

കഥ അല്‍ഫോണ്‍സ് പുത്രന്റേത് തന്നെ. തിരക്കഥയും സംഭാഷണവും എഴുതി ചിത്രം സംവിധാനം ചെയ്യുന്നത് ചണ്ടു മൊണ്ടേനിയാണ്.

സിത്താര എന്റര്‍ടൈന്‍മെന്റ് നിര്‍മിയ്ക്കുന്നു

സിത്താര എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ എസ് നാഗവംശിയും പിഡിവി പ്രസാദും ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

പിടിമാഷും വിമല്‍ സാറും ആരൊക്കെയാണ്

ചൈതന്യ കൃഷ്ണ, പ്രവീണ്‍, ജോഷ് രവി, ബ്രഹ്മാജി, ജീവ, എല്‍ദോ സണ്ണി, വിനയ് വിജയന്‍ എന്നിവര്‍ക്കൊപ്പം അതിഥി താരമായി വെങ്കിടേഷ് ദഗുപതിയും എത്തുന്നു. രണ്‍ജി പണിക്കര്‍ അവതരിപ്പിച്ച അച്ഛന്‍ വേഷമാണ് വെങ്കിടേഷ് ചെയ്യുന്നത്.

എവരേ.. പാട്ട് കേള്‍ക്കാം

ഇനി മലരേ... അല്ല സോറി.. എവരേ... എന്ന പാട്ട് കേള്‍ക്കാം..

English summary
Watch & Enjoy Evare Full Song With Lyrics From Premam Movie. Starring Naga Chaitanya, Shruthi Hassan Directed by Chandoo Mondeti, Under the banner of Sithara Entertainments.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam