മനസാക്ഷിയ്ക്ക് ശരിയെന്ന് തോന്നിയതേ ഞാന്‍ ചെയ്തിട്ടുള്ളൂ; മഞ്ജു
എന്താണെന്നറിയില്ല മഞ്ജു തിരിച്ചുവരവില്‍ അഭിനയിക്കുന്ന ചിത്രങ്ങളിലെ ഡയലോഗുകളും പാട്ടുകളുമൊക്കെ നടിയുടെ യഥാര്‍ത്ഥ ജീവിതവുമായി ഏറെ സാമ്യം പുലര്‍ത്തുന്നവയെണ്. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന്റെ ടീസറിലും ട്രെയിലറിലുമൊക്കെ അത് നില നിര്‍ത്താന്‍ റോഷന്‍ അന്‍ഡ്രൂസും അണിയറ പ്രവര്‍ത്തകരും ശ്രദ്ധിച്ചിരുന്നു.
ഇപ്പോഴിതാ അക്കാര്യത്തില്‍ സത്യന്‍ അന്തിക്കാടും ടീമും അതീവ ശ്രദ്ധകൊടുക്കുന്നു. എന്നും എപ്പോഴും എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ മോഹന്‍ ലാല്‍ മാത്രമുള്ളതാണെങ്കില്‍ രണ്ടാമത്തെ ടീസറില്‍ മഞ്ജുവാണ് താരം.

എന്തൊക്കെയാണ്, ആരൊക്കെയാണ് ചിത്രത്തില്‍ മഞ്ജു എന്ന ടീസറില്‍ നിന്നും വ്യക്തം. അഭിഭാഷക, നര്‍ത്തകി, അമ്മ അങ്ങനെ എല്ലാ റോളിലും മഞ്ജു എത്തുന്നു. അതില്‍ ഒരു ഡയലോഗാണ് 'മനസാക്ഷിയ്ക്ക് ശരിയെന്ന് തോന്നുന്നത് മാത്രമേ ഞാന്‍ ചെയ്തുള്ളൂ' എന്നത്. ഈ ഡയലോഗിനെ മഞ്ജുവിന്റെ യഥാര്‍ത്ഥ ജീവിതവുമായി ചേര്‍ത്തുവച്ചു വായിക്കാവുന്നതാണ്.
പതിനഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിയ്ക്കുന്ന എന്നും എപ്പോഴും എന്ന ചിത്രത്തിന് വേണ്ടി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിയ്ക്കുന്നത്. പോസ്റ്ററുകളും ടീസറുകളും ആ പ്രതീക്ഷ നിലനിര്‍ത്തുന്നു. മാര്‍ച്ച് 27 ന് ചിത്രം തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications