മയ പെയ്ത് പുയ വെള്ളം കരയാകെ നിറഞ്ഞൊയുകി...മയ മഴയുടെ പര്യായമാണ്
മലബാറിന്റെ ദൃശ്യ, ശ്രവ്യ ഭംഗി ആവോളം നിറച്ച് മറ്റൊരു മലയാള സിനിമകൂടെ എത്തുന്നു. ഉണ്ണി മുകുന്ദന്‍ നായകനാകുന്ന കെഎല്‍10 പത്ത് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു.
സംഭാഷണ ശൈലിയും അവതരണ മികവുമാണ് ഒരുമിനിട്ട് 27 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറിന്റെ മുഖ്യ ആകര്‍ഷണം. പാട്ടുകളാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണ തന്തു. നേരത്തെ ഇറങ്ങിയ ചിത്രത്തിന്റെ ടീസറുകള്‍ക്കും മികച്ച വരവേല്‍ല്‍പ് പ്രേക്ഷകര്‍ നല്‍കിയിരുന്നു.

മലപ്പുറത്തിന്റെ ഫുട്‌ബോള്‍ പ്രേമത്തിന്റെ പശ്ചാത്തലത്തില്‍ നവാഗതനായ മുഹ്‌സിന്‍ പരാരിയാണ് കെഎല്‍10 പത്ത് അണിയിച്ചൊരുക്കുന്നത്. ചിത്രത്തിന്റെ രചനയും പരാരി തന്നെ. ഓണ്‍ലൈന്‍ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നേറ്റീവ് ബാപ്പ എന്ന സംഗീത ആല്‍ബത്തിലൂടെ ശ്രദ്ധേയനാണ് മുഹ്‌സിന്‍ പരാരി.
പുതുമുഖ താരം ചാന്ദ്‌നിയാണ് ചിത്രത്തിലെ നായിക. നാട്ടിലെ മികച്ച ഫുട്‌ബോള്‍ കളിക്കാരനായ അഹമ്മദിന്റെ ജീവിതത്തില്‍ ഷാമിയ എന്ന ആര്‍ക്കിടെക്ട് വന്നു ചേരുന്നതിന്റെ രസകരമായ കഥയാണ് ഈ ചിത്രം.
ലാല്‍ ജോസിന്റെ നിര്‍മ്മാണ വിതരണ കമ്പനിയായ എല്‍ജെ ഫിലിംസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, അഹമ്മദ് സിദ്ദീഖ്, അനീഷ് മേനോന്‍, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, മാമുക്കോയ, അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവരും ചിത്രത്തിലുണ്ട്. ഈദിന് ചിത്രം തിയേറ്ററുകളിലെത്തും. ഇനിയൊന്ന് ട്രെയിലര്‍ കണ്ടു നോക്കൂ...


Click it and Unblock the Notifications











