»   » കാമുകിയുടെ നഗ്നത കൂട്ടുകാരുമായി പങ്കുവച്ച ചെറുപ്പക്കാരന് സംഭവിച്ചത്, ഇത് കാണൂ

കാമുകിയുടെ നഗ്നത കൂട്ടുകാരുമായി പങ്കുവച്ച ചെറുപ്പക്കാരന് സംഭവിച്ചത്, ഇത് കാണൂ

Written By:
Subscribe to Filmibeat Malayalam

ഒരു ചൂടന്‍ രംഗം വാട്‌സാപ്പിലൂടെയും മറ്റും ഷെയര്‍ ചെയ്ത് കിട്ടിയാല്‍ നിധി കിട്ടിയ സന്തോഷത്തോടെ നമ്മളത് മറ്റൊരാള്‍ക്ക് ഷെയര്‍ ചെയ്യും. ആ വൈറലാകുന്ന വീഡിയോയില്‍ കാണുന്ന പെണ്‍കുട്ടിയ്ക്ക് നമ്മളുടെ അമ്മ - പെങ്ങമ്മാരുടെ മുഖഛായയുണ്ടോ എന്ന് പോലും നോക്കില്ല- അത് ആണ്‍കുട്ടികളുടെ രീതി.

കലികാലത്തില്‍ തങ്ങള്‍ക്ക് വേണ്ടി കുഴിച്ചുവച്ചിരിയ്ക്കുന്ന കുഴികളെ കുറിച്ചെല്ലാം വ്യക്തമായ ധാരണ ഇന്നത്തെ പെണ്‍കുട്ടികള്‍ക്കുണ്ട്. എന്നിട്ടും മനപൂര്‍വ്വം കുഴിയില്‍ ചെന്നു ചാടുന്നത് പെണ്‍കുട്ടികളുടെ രീതി.

 short-film

ഇന്നത്തെ സമൂഹത്തില്‍ നമുക്ക് ഒട്ടും അന്യമല്ലാത്ത ഈ സംഭവത്തെ ആസ്പദമാക്കിയാണ് പ്രശാന്ത് പ്രസന്നന്‍ വൈറല്‍ എന്ന ഹ്രസ്വ ചിത്രം ഒരുക്കിയിരിയ്ക്കുന്നത്. കാമുകനെ വിശ്വസിച്ച് കാമുകി തന്റെ നഗ്നരംഗങ്ങള്‍ അയച്ചുകൊടുക്കുന്നു. കാമുകന്‍ അത് സുഹൃത്തുക്കളുമായി പങ്കുവയ്ക്കുന്നു. പിന്നെ ആ ചെറുപ്പക്കാരന് എന്ത് സംഭവിയ്ക്കുന്നു. പെണ്‍കുട്ടി എന്ത് ചെയ്യുന്നു എന്നതാണ് വൈറല്‍ എന്ന ചിത്രം ചര്‍ച്ച ചെയ്യുന്നത്.

തെറ്റുകള്‍ തിരിച്ചറിഞ്ഞിട്ടും തിരുത്താന്‍ തയ്യാറല്ലാത്ത സമൂഹത്തില്‍ ഈ ഹ്രസ്വ ചിത്രത്തിന്റെ പ്രാധാന്യം വളരെ ഏറെയാണ്. വൈറല്‍ എന്ന ഈ ഹ്രസ്വ ചിത്രം വൈറലായാല്‍ ചിലരെങ്കിലും മാറി ചിന്തിയ്ക്കും എന്ന് പ്രതീക്ഷിക്കാം. കാണൂ...

English summary
Watch Malayalam short film Yral

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam