ലാല്‍ ജോസിന്റെ നീന എന്ന ആണ്‍ കുട്ടി, കാണൂ
എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ ഒരു കുടുംബ ഭാരം ചുമയ്‌ക്കേണ്ടി വരുന്ന പെണ്‍കുട്ടിയുടെ ധീരതയെ കുറിച്ച് പറഞ്ഞ സംവിധായകനാണ് ലാല്‍ ജോസ്. നീന എന്ന ചിത്രത്തിലൂടെ മറ്റൊരു പെണ്‍കരുത്തിനെ കുറിച്ചാണ് ലാല്‍ ജോസ് പറയാന്‍ ശ്രമിയ്ക്കുന്നതെന്ന സൂചന നല്‍കി നീന എന്ന ചിത്രത്തിന്റെ ട്രെയിലറെത്തി.
ആണ്‍കുട്ടിയെ പോലെ പെരുമാറുന്ന പെണ്ണ് എന്നതൊഴിച്ചാല്‍ നീന എല്‍സമ്മയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തയാണ്. പുതു തലമുറയിലെ തലതെറിച്ച പെണ്ണ്. വെള്ളമടിയ്ക്കും സിഗരറ്റ് വലിക്കും, ബൈക്കോടിയ്ക്കും അങ്ങനെ എല്ലാ മോശം സ്വഭാവങ്ങളുമുള്ള പെണ്ണ്. ഒരുമിനിട്ട് 33 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ വളരെ മനോഹരമാണ്.

നീനയായി എത്തുന്നത് പുതുമുഖ താരം ദീപ്തി സതിയമാണ്. ട്രെയിലറില്‍ നിന്നു തന്നെ നാടിയുടെ അഭിനയ മികവ് അളക്കാം. നളിനി എന്ന കഥാപാത്രമായി എല്‍സമ്മയിലെ ആന്‍ അഗസ്റ്റിനും എത്തുന്നു. എന്നാല്‍ ആന്‍ തീര്‍ത്തും കുടുംബിനിയായ സ്ത്രീയാണ്. നളിനിയുടെ ഭര്‍ത്താവിന്റെ വേഷത്തിലെത്തുന്നത് വിജയ് ബാബുവും.
എല്‍ ജെ ഫിലിംസിന്റെ ബാനറില്‍ ലാല്‍ ജോസ് തന്നെയാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ആര്‍ വേണുഗോപാല്‍ തിരക്കഥയെഴുതിയ ചിത്രത്തിന് ഛായാഗ്രഹണ നിര്‍വ്വഹിച്ചിരിക്കുന്നത് ജോ മോന്‍ ടി ജോണാണ്. നവാഗതനായ നിഖില്‍ ജെ മേനോനാണ് സംഗീതം. ചിത്രം മെയ് മാസം തിയേറ്ററുകളിലെത്തും. ട്രെയിലര്‍ കാണൂ
{ventuno}


Click it and Unblock the Notifications