»   »  നിവിന്‍ പിന്നെയും മീശ പിരിച്ചു, ഇത് കലക്കും; ട്രെയിലര്‍ കാണൂ

നിവിന്‍ പിന്നെയും മീശ പിരിച്ചു, ഇത് കലക്കും; ട്രെയിലര്‍ കാണൂ

Posted By:
Subscribe to Filmibeat Malayalam

പ്രേമം എന്ന ചിത്രത്തില്‍ നിവിന്‍ പോളി മീശ പിരിച്ചത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ അടുത്ത ചര്‍ച്ചയ്ക്ക് തയ്യാറായിക്കൊള്ളൂ. നിവിന്‍ നായകനാകുന്ന പുതിയ ചിത്രമായ ആക്ഷന്‍ ഹീറോ ബിജുവിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു.

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ഹീറോ ബിജു ഫുള്‍ ആന്റ് ഫുള്‍ ഒരു പൊലീസ് സ്‌റ്റോറിയാണെന്ന് ഉറപ്പു തന്നുകൊണ്ടാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. മനോഹരമായ എക്‌സ്പ്രഷന്‍സുകൊണ്ടും, പശ്ചാത്തല സംഗീതകൊണ്ടുമൊക്കെ ആകര്‍ഷകമായ ചിത്രത്തിന്റെ കിടിലന്‍ ട്രെയിലര്‍ കാണാം...

നിവിന്‍ പിന്നെയും മീശ പിരിച്ചു, ഇത് കലക്കും; ട്രെയിലര്‍ കാണൂ

ആക്ഷനുണ്ടോ എന്ന് ചോദിച്ചാല്‍, ജനമൈത്രി പൊലീസയാതിനാല്‍ പൊലീസിന്റെ ഭാഗത്തു നിന്നുള്ള 'ഡിഷ്യും ഡിഷ്യും' ആക്ഷന്‍ തീരെയില്ല. എന്നാല്‍ കാര്യക്ഷമതയുള്ള പൊലീസുകാരുമാണ്

നിവിന്‍ പിന്നെയും മീശ പിരിച്ചു, ഇത് കലക്കും; ട്രെയിലര്‍ കാണൂ

ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രം എടുത്തിരിയ്ക്കുന്നത് എന്ന സൂചനയും ട്രെയിലര്‍ നല്‍കുന്നു.

നിവിന്‍ പിന്നെയും മീശ പിരിച്ചു, ഇത് കലക്കും; ട്രെയിലര്‍ കാണൂ

നിവിന്‍ പോളിയുടേതുള്‍പ്പടെ പല അഭിനേതാക്കളുടെയും മുഖത്തെ എക്‌സ്പ്രഷനും മറ്റും ട്രെയിലറിലെ ആകര്‍ഷണണാണ്. പശ്ചാത്തല സംഗീതവും അതിന് അകംബടിയാകുന്നു,

നിവിന്‍ പിന്നെയും മീശ പിരിച്ചു, ഇത് കലക്കും; ട്രെയിലര്‍ കാണൂ

അനു ഇമ്മാനുവലാണ് ചിത്രത്തിലെ നായിക.

നിവിന്‍ പിന്നെയും മീശ പിരിച്ചു, ഇത് കലക്കും; ട്രെയിലര്‍ കാണൂ

കൊച്ചു പ്രേമന്‍, ജോജു ജോര്‍ജ്, പ്രജോദ് കലാഭവന്‍, സൈജു കുറുപ്പ്, വത്സല മേനോന്‍, എന്നിവരെ കൂടാതെ സംവിധായകരായ മേജര്‍ രവിയും ജൂഡ് ആന്റണി ജോസഫും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു

നിവിന്‍ പിന്നെയും മീശ പിരിച്ചു, ഇത് കലക്കും; ട്രെയിലര്‍ കാണൂ

രാജേഷ് മുരുകേശന്‍ പശ്ചാത്തല സംഗീതത്തിനും ജെറി അമല്‍ ദേവ് പാട്ടുകള്‍ക്കും സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നു. ജെറി അമല്‍ദേവ് ഈണം നല്‍കിയ ചിത്രത്തില്‍ 'പൂക്കള്‍ പനിനീര്‍ പൂക്കള്‍' എന്ന പാട്ട് ഇതിനോടകം ഹിറ്റായി കഴിഞ്ഞു.

നിവിന്‍ പിന്നെയും മീശ പിരിച്ചു, ഇത് കലക്കും; ട്രെയിലര്‍ കാണൂ

അലക്‌സ് ജെ പുളിക്കലാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. മനോജ് എഡിറ്റിങ് നിര്‍വ്വഹിച്ചിരിയ്ക്കുന്നു.

നിവിന്‍ പിന്നെയും മീശ പിരിച്ചു, ഇത് കലക്കും; ട്രെയിലര്‍ കാണൂ

നിവിന്‍ പോളി ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. നിവിന്‍ പോളിയുടെ പോളി ജൂനിയര്‍ പിക്‌ചേഴ്‌സും എബ്രിഡ് ഷൈനും ഷിബു തെക്കുപുറവും നേതൃത്വം നല്‍കുന്ന ഫുള്‍ ഓണ്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മ്മാണം. എല്‍ ജെ ഫിലിംസാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.

നിവിന്‍ പിന്നെയും മീശ പിരിച്ചു, ഇത് കലക്കും; ട്രെയിലര്‍ കാണൂ

ജനുവരി അവസാനത്തോടെ ചിത്രം റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചത്. പിന്നീടത് മാറ്റി. ഫെബ്രുവരി നാലിന് ചിത്രം പ്രദര്‍ശനത്തിനെത്തും

നിവിന്‍ പിന്നെയും മീശ പിരിച്ചു, ഇത് കലക്കും; ട്രെയിലര്‍ കാണൂ

ഇതാണ് ആക്ഷന്‍ ഹീറോ ബിജുവിന്റെ ട്രെയിലര്‍. കാണൂ

English summary
The official trailer of Nivin Pauly's upcoming Malayalam movie 'Action Hero Biju' was released on Friday, 29 January by Pauly Jr Pictures.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam