»   » 'കെട്ടിടത്തിന് മുകളില്‍' കയറി നിന്ന് പ്രണവ് മോഹന്‍ലാല്‍ തന്റെ ആദ്യ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു!

'കെട്ടിടത്തിന് മുകളില്‍' കയറി നിന്ന് പ്രണവ് മോഹന്‍ലാല്‍ തന്റെ ആദ്യ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു!

Posted By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമാ ലോകം കാത്തിരുന്ന ആ ചരിത്ര മുഹൂര്‍ത്തം.. സൂപ്പര്‍താരം മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ചിത്രത്തിന്റെ പൂജ നടന്നു. മോഹന്‍ലാലിന്റെ ഒടയന്‍ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ക്കൊപ്പമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന്റെയും പൂജ നടന്നത്. മോഹന്‍ലാല്‍ പ്രണവിനെ വേദിയിലേക്ക് ആനയിച്ചു, വിളക്ക് തെളിയിച്ചു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തുകൊണ്ടാണ് പേര് പ്രഖ്യാപിച്ചത്. കെട്ടിടത്തിന് മുകളില്‍ കയറി നില്‍ക്കുന്ന പ്രണവിന്റെ ചിത്രത്തിനൊപ്പമാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.

പ്രണവ് അഭിനയിക്കുന്നതിന്റെ ആഘോഷമോ, കുടുംബത്തിനൊപ്പം മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ കാണൂ...

ആദി എന്നാണ് സിനിമയുടെ പേര്. 'some life can be deadly' എന്ന ടാഗ് ലൈനോടുകൂടെയാണ് പ്രണവിന്റെ ആദ്യ ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ റിലീസ് ചെയ്തിരിയ്ക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ആദി എന്റെ ഒന്‍പതാമത്തെ ചിത്രമാണെന്നും, എന്നാല്‍ മറ്റ് എട്ട് ചിത്രങ്ങള്‍ ചെയ്തതിനെക്കാള്‍ വലിയ ടെന്‍ഷന്‍ ഈ ചിത്രം ചെയ്യുമ്പോള്‍ ഉണ്ട് എന്നും സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞു. സിനിമയുടെ കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍ ഞാന്‍ അപ്പുവിനോട് (പ്രണവ്) പറഞ്ഞിരുന്നു, ഇത് തന്നെ ആദ്യം ചെയ്യണം എന്നില്ല കേട്ടോ എന്ന്.. അത്രയേറെ സമ്മര്‍ദ്ദം എന്നിലുണ്ട്.

aadi

സിനിമ പ്രഖ്യാപിച്ചത് മുതല്‍ എവിടെ പോയാലും സിനിമയെ കുറിച്ച് ചോദിക്കാത്തവരില്ല എന്ന് ജീത്തു പറയുന്നു. രണ്ട് സിനിമകളില്‍ പ്രണവ് എന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവൃത്തിച്ചിട്ടുണ്ട്. ആദി എന്റെ അനിയന്റെ സിനിമയാണ്. കഴിവിന്റെ പരമാവധി ഞാന്‍ ശ്രമിയ്ക്കും. വലിയ അവകാശ വാദങ്ങളൊന്നും സിനിമയെ കുറിച്ചില്ല. ചെറിയ ചെറിയ അവകാശവാദങ്ങള്‍ ഇല്ലാതെയുമില്ല. അതൊക്കെ വഴിയെ പുറത്ത് വരും. ചിത്രത്തെ കുറിച്ച് ഇപ്പോള്‍ കൂടുതലൊന്നും പറയാന്‍ കഴിയില്ല എന്നും ജീത്തു പറഞ്ഞു. ഇനി ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് കാണാം..

English summary
Watch Official Title Launch Motion Poster of Prnav Mohanlal's frist film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam