»   » പ്രേമത്തിലെ നിവിന്‍ പോളിയും പാവാടയിലെ പൃഥ്വിരാജും തമ്മിലെന്താണ് ബന്ധം; നോക്കൂ

പ്രേമത്തിലെ നിവിന്‍ പോളിയും പാവാടയിലെ പൃഥ്വിരാജും തമ്മിലെന്താണ് ബന്ധം; നോക്കൂ

Posted By: Rohini
Subscribe to Filmibeat Malayalam

പഴയ സിനിമകളും പുതിയ ചില സിനിമകളും റീമിക്‌സ് ചെയ്ത് വീഡിയോ ഉണ്ടാക്കുന്നത് ഇപ്പോള്‍ ഫേസ്ബുക്കില്‍ ട്രെന്റായി മാറിയിരിക്കുകയാണ്. ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത് പാവാടയുടെ ട്രെയിലര്‍ പ്രേമവുമായി റീമിക്‌സ് ചെയ്തിട്ടാണ്.

also read: മോഹന്‍ലാല്‍ ഷാജി പപ്പനായാല്‍ എങ്ങിനെ ഇരിക്കും; ദേ ദിങ്ങനെ ഇരിക്കും


കുടിയനായ പാമ്പ് ജോയിയുടെ കഥയാണ് പൃഥ്വിരാജിന്റെ പാവാട. പ്രേമം എന്ന ചിത്രത്തിലെ മദ്യപാന രംഗത്തിനെതിരെ ഒരുപാട് വിമര്‍ശനങ്ങള്‍ വന്ന സാഹചര്യത്തില്‍ പ്രേമത്തിലെ ജോര്‍ജ്ജിനും പാവാടയിലെ ജോയിക്കും തമ്മില്‍ ചില സാമ്യങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നുണ്ട്.


പ്രേമത്തിലെ നിവിന്‍ പോളിയും പാവാടയിലെ പൃഥ്വിരാജും തമ്മിലെന്താണ് ബന്ധം; നോക്കൂ

ഷിബിന്‍ ഫ്രാന്‍സിസിന്റെ കഥയില്‍ ബിപിന്‍ ചന്ദ്ര തിരക്കഥയെഴുതി ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പാവാട. പാമ്പ് ജോയി എന്ന കള്ളുകുടിയനായിട്ടാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്


പ്രേമത്തിലെ നിവിന്‍ പോളിയും പാവാടയിലെ പൃഥ്വിരാജും തമ്മിലെന്താണ് ബന്ധം; നോക്കൂ

പ്രേമം എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ കോളേജ് കാലം കാണിക്കുന്ന രംഗങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ വന്നിരുന്നു. ക്ലാസിലിരുന്നു മദ്യപിച്ചു എന്നതായിരുന്നു പ്രധാന കാരണം. രണ്ട് വ്യത്യസ്തമായ കള്ളുകുടിയന്മാരെ ബന്ധപ്പിക്കാന്‍ ശ്രമിയ്ക്കുകയാണ് ഈ റീമിക്‌സ്


പ്രേമത്തിലെ നിവിന്‍ പോളിയും പാവാടയിലെ പൃഥ്വിരാജും തമ്മിലെന്താണ് ബന്ധം; നോക്കൂ

പാവാടയുടെ ട്രെയിലര്‍ പ്രേമവുമായി റീമിക്‌സ് ചെയ്ത വീഡിയോ കാണൂ


പ്രേമത്തിലെ നിവിന്‍ പോളിയും പാവാടയിലെ പൃഥ്വിരാജും തമ്മിലെന്താണ് ബന്ധം; നോക്കൂപാവാട വരുന്നു

ജനുവരി 15 ന് പൃഥ്വിരാജിന്റെ പാവാട തിയേറ്ററുകളിലെത്തും. ഹാട്രിക് വിജയത്തിന് ശേഷം പൃഥ്വിയുടേതായി ഈ വര്‍ഷം ആദ്യമിറങ്ങുന്ന ചിത്രമാണ് പാവാട. മിയ ജോര്‍ജ്ജാണ് നായിക. അനൂപ് മേനോന്‍, ആശ ശരത്ത്, മണിയന്‍ പിള്ള രാജു, നെടുമുടി വേണു, ഷറഫുദ്ദീന്‍ തുടങ്ങിയവര്‍ കഥാപാത്രങ്ങളായി എത്തുന്നു


English summary
Watch: Pavada's remix video with Premam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam