»   » ഓരോരുത്തരയായി വേട്ടയാടുകയാണ് പൃഥ്വി; ഊഴത്തിന്റെ ട്രെയിലര്‍ കാണാം

ഓരോരുത്തരയായി വേട്ടയാടുകയാണ് പൃഥ്വി; ഊഴത്തിന്റെ ട്രെയിലര്‍ കാണാം

Written By:
Subscribe to Filmibeat Malayalam

മെമ്മറീസ് എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും ജീത്തു ജോസഫും ഒന്നിയ്ക്കുന്ന ഊഴം എന്ന ചിത്രത്തിന്റെ ട്രെയലര്‍ റിലീസ് ചെയ്തു. പകയാണ് സിനിമയെന്ന് ഒരുമിനിട്ട് 50 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ നിന്ന് വ്യക്തം. ഓരോരുത്തരയായി വേട്ടയാടി കൊല്ലുന്ന നായകനാണോ പൃഥ്വി എന്ന് സംശയം.

പത്ത് മിനിട്ടിനുള്ളില്‍ ഊഴത്തിലെ സസ്‌പെന്‍സ് പൊളിയും


പൃഥ്വിരാജിന് പുറമെ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്ന ബാലചന്ദ്ര മേനോന്‍, ദിവ്യ പിള്ള, രസ്‌ന പവിത്രന്‍, സീത, നീരജ് മാധവ്, പശുപതി, കിഷോര്‍ സത്യ, ഇര്‍ഷാദ്, സമ്പത്ത് രാജ്, ശ്രീജിത്ത് രവി, ജയപ്രകാശ് തുടങ്ങിയവര്‍ ട്രെയിലറില്‍ എത്തുന്നു.


 oozham-trailer

നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. നേരത്തെ ജീത്തു ജോസഫും പൃഥ്വിയും ഒന്നിച്ച മെമ്മറീസില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ഊഴം എന്നും, ഊഴം ഒരു സസ്‌പെന്‍സ് ത്രില്ലര്‍ അല്ല എന്നും സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയതാണ്.


ഷാംബാട്ട് സൈനുദ്ദീന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിയ്ക്കുന്നത്. അനില്‍ ജോണ്‍സണിന്റേതാണ് സംഗീതം. ഫൈന്‍ ടേണ്‍ പിക്ചര്‍ നിര്‍മിയ്ക്കുന്ന ഊഴം സെപ്റ്റംബര്‍ 8 ന് റിലീസ് ചെയ്യും. ട്രെയിലര്‍ കാണാം


English summary
Watch Prithviraj Sukumaran's 'Oozham' trailer

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam