പൃഥ്വിരാജും ദുൽഖർ സൽമാനും മുഖാമുഖം
പൃഥ്വിരാജും ദുല്‍ഖര്‍ സല്‍മാനും തമ്മില്‍ അഗാധമായ ഒരു ബന്ധമുണ്ട്. അച്ഛന്റെ മേല്‍വിലാസത്തിലാണ് സിനിമയില്‍ എത്തിയതെങ്കിലും ഇരുവരും തങ്ങളുടെ സ്ഥാനം ഉറപ്പിച്ചത് പെട്ടെന്നാണ്. ആദ്യത്തെ രണ്ട് ചിത്രങ്ങള്‍ കഴിഞ്ഞപ്പോഴേക്കും സുകുമാരന്റെ മകന്‍ പൃഥ്വിരാജ് എന്നത് പൃഥ്വിരാജ് സുകുമാരനാണെന്നായി. ദുല്‍ഖറാകട്ടെ അച്ഛനൊപ്പം വളര്‍ന്ന നടനുമായി.
സിനിമയില്‍ മത്സരങ്ങള്‍ സ്വാഭാവികമാണ്. എണ്‍പതുകളില്‍ തുടങ്ങിയ മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള മത്സരം ആരാധകര്‍ ഇന്നും ആഘോഷിക്കാറുണ്ട്. കാലം മാറിവന്നപ്പോള്‍ അത് യുവനായകന്മാര്‍ ഏറ്റെടുത്തു. കഴിഞ്ഞ ആഗസ്തില്‍ ഇതുപോലെ പൃഥ്വിയും ദുല്‍ഖറും മത്സരിച്ചിരുന്നു.

മെമ്മറീസുമായി പൃഥ്വിയെത്തിയപ്പോള്‍ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയായിരുന്നു ദുല്‍ഖര്‍ ചിത്രം. പ്രതീക്ഷകള്‍ക്ക് ഭംഗം വരുത്താതെ രണ്ട് ചിത്രങ്ങളും ബോക്‌സോഫീസില്‍ മികച്ച അഭിപ്രായങ്ങള്‍ സ്വന്തമാക്കി. അതില്‍ മെമ്മറീസിലെ അസാധ്യ അഭിനയം കൊണ്ട് പൃഥ്വിരാജ് ശ്രദ്ധിക്കപ്പെട്ടത് എടുത്തുപറയേണ്ടതാണ്.
ഇപ്പോഴിതാ ദുല്‍ഖറും പൃഥ്വിയും വീണ്ടുമൊരു യുദ്ധത്തിനൊരുങ്ങുകയാണ്. പുതുവത്സരത്തില്‍ റിലീസാവുന്ന ദുല്‍ഖര്‍ ചിത്രം സലാല മൊബൈല്‍സും പൃഥ്വി ചിത്രം ലണ്ടന്‍ ബ്രിഡ്ജും. ജനുവരി 23, 24 തിയ്യതികളിലായാണ് ചിത്രങ്ങള്‍ റിലീസാകുന്നത്.
ദുല്‍ഖറിന്റെ നായികയായി നസ്‌റിയയാണ് സലാല മൊബൈല്‍സില്‍ എത്തുന്നത്. ലണ്ടന്‍ ബ്രിഡ്ജില്‍ പൃഥ്വിയുടെ നായികയായി ഒരിക്കല്‍ കൂടെ തെന്നിന്ത്യന്‍ താരം ആന്‍ഡ്രിയ മലയാളത്തിലെത്തുന്നു. അഭിനേതാക്കളുടെ കാര്യത്തിലായാലും അണിയറപ്രവര്‍ത്തകരുടെ കാര്യത്തിലായാലും രണ്ടും ഒന്നിനൊന്ന് മെച്ചം ഈ യുദ്ധത്തില്‍ ആര് ജയിക്കുമെന്ന് കാത്തിരുന്നു കാണാം.


Click it and Unblock the Notifications











