»   » കല്യാണത്തിന് ശരണ്യ പാട്ട് പാടുന്നു; വിവാഹ വീഡിയോ കാണൂ

കല്യാണത്തിന് ശരണ്യ പാട്ട് പാടുന്നു; വിവാഹ വീഡിയോ കാണൂ

Posted By:
Subscribe to Filmibeat Malayalam

അല്‍ഫോണ്‍സ് പുത്രന്റെയും, മുക്ത ജോര്‍ജ്ജിന്റെയും ആര്‍ഭാഢ വിവാഹത്തിന് ശേഷം വളരെ ലളിതമായി നടി ശരണ്യ മോഹന്റെയും വിവാഹ കഴിഞ്ഞു. ഇന്നലെ (സെപ്റ്റംബര്‍ ആറ്) ആലപ്പുഴയിലെ കൊറ്റംകുളങ്ങരറ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ ഡോ. അരവിന്ദ് കൃഷ്ണനാണ് ശരണ്യയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്.

വളരെ ലളിതമായി നടന്ന ചടങ്ങായതുകൊണ്ട് വിവാഹത്തിനായി പ്രത്യേകിച്ചൊരു ഔട്ട്‌ഡോര്‍ വീഡിയോയും കാര്യവുമൊന്നുമില്ല. എന്നിരിക്കിലും വിവാഹത്തിനും റിസപ്ഷനുമായി എടുത്ത വീഡിയോ ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലാകുകയാണ്. റിസപ്ഷന് ശരണ്യ 'മലര്‍ഗളേ...' എന്ന് തുടങ്ങുന്ന പാട്ട് പാടുന്നുണ്ട്.

saranya-mohan-marriage-video

സിനിമാ മേഖലയില്‍ നിന്നും കെ പി എ സി ലളിത, മൃദുല മുരളി, രജത്ത് മേനോന്‍, ഫാസില്‍, സിദ്ദിഖ് (സംവിധായകന്‍), ശില്‍പ ബാലന്‍, നമിത പ്രമോദ് തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തു.

ജൂലൈ 13 നാണ് ശരണ്യയുടെയും അരവിന്ദിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ശരണ്യ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഫാസിലിന്റെ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ ബാലതാരമായി വെള്ളിത്തിരയിലെത്തിയ ശരണ്യ നായിക എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടത് തമിഴിലാണ്. ഇപ്പോള്‍ വീഡിയോ കാണൂ

Saranya Mohan WEDDING VIDEO...Like page Kerala Lifestyle for more photos & videos...

Posted by Kerala Lifestyle on Sunday, September 6, 2015
English summary
Watch Saranya Mohan's wedding video

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam