ഒന്ന് രണ്ട് മൂന്ന് നാല്.. സുപ്രിയ ഷെയര്‍ ചെയ്ത പൃഥ്വിരാജിന്റെ വീഡിയോ വൈറലാകുന്നു
തന്റെ പിന്‍ബലമാണ് ഭാര്യ സുപ്രിയ എന്ന് പൃഥ്വിരാജ് എപ്പോഴും പറയും. അത് സത്യമാണ്, കരിയറില്‍ പൃഥ്വിരാജിന് ഏറ്റവുമധികം പിന്തുണ നല്‍കുന്നത് സുപ്രിയയാണ്. പൃഥ്വിയെ ഏറ്റവുമധികം പ്രശംസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന സുപ്രിയ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലാകുന്നു.
2012 ല്‍ റിലീസ് ചെയ്ത പൃഥ്വിരാജിന്റെ അയ്യ എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിന്റെ മേക്കിങ് വീഡിയോ ആണ് സുപ്രിയ ഷെയര്‍ ചെയ്തിരിയ്ക്കുന്നത്. പൃഥ്വിരാജിന്റെ ആദ്യ ബോളിവുഡ് ചിത്രമായ അയ്യയില്‍ റാണി മുഖര്‍ജിയായിരുന്നു നായിക. ഇതാണ് യഥാര്‍ത്ഥത്തില്‍ പൂര്‍വ്വ കാല സ്മരണ എന്ന് പറഞ്ഞുകൊണ്ടാണ് സുപ്രിയ വീഡിയോ ഷെയര്‍ ചെയ്തിരിയ്ക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും പൃഥ്വിരാജിനും മകള്‍ അലംകൃതയ്ക്കുമൊപ്പമുള്ള മനോഹര നിമിഷങ്ങളും പഴയ ഓര്‍മകളുമൊക്കെ സുപ്രിയ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇതും. ഈ വീഡിയോയ്ക്ക് താഴെ ആരാധകരും ഓര്‍മകള്‍ അയവിറക്കുന്ന കമന്റുകള്‍ കാണാം. ഈ സിനിമ കാണാന്‍ പോയ സാഹചര്യങ്ങളാണ് അവരുടെ ഓര്‍മ.


Click it and Unblock the Notifications