അജു വര്‍ഗീസിന്റെ ഉണ്ണിമൂലം കാണൂ...
തലക്കെട്ട് കേട്ട് ആരും തെറ്റിദ്ധരിക്കരുത്. അജുവര്‍ഗീസ് നായകനായ ഒരു ഹ്രസ്വചിത്രത്തിന്റെ പേരാണ് ഉണ്ണിമൂലം. ഹാസ്യത്തിന് പ്രധാന്യം നല്‍കിയൊരുക്കിയ ഉണ്ണിമൂലം ഫേസ്ബുക്കിലും യൂട്യൂബിലും ഇതിനകം ഹിറ്റായി കഴിഞ്ഞു.
അജുവര്‍ഗീസ് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം വിപിന്‍ ദാസാണ് സംവിധാനം ചെയ്യുതത്. അജു അവതരിപ്പിയക്കുന്ന കഥാപാത്രത്തിന്റെ പേരാണ് ഉണ്ണി. ഉണ്ണിയുടെ നാള് മൂലവും. മൂലം നാളുകാരന്റെ സമയദോഷം ഹാസ്യവത്കരിക്കുകയാണ് ചിത്രത്തില്‍.

അജു വര്‍ഗീസിനൊപ്പം ഇടവേള ബാബു, അരുണ്‍, ടോണി അലക്‌സ് വള്ളുവശ്ശേരി തുടങ്ങിയവരും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ മണിയന്‍പിള്ള രാജുവിന്റെ ശബ്ദവുമുണ്ട്. പകരം വയ്ക്കാനാകാത്ത ഹാസ്യതാരമായി അവതരിച്ച അജുവിന്റെ തകര്‍പ്പന്‍ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
ദീപു പ്രദീപാണ് ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതുന്നത്. ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത് വിപിന്‍ ചന്ദ്രനാണ്. ഡി എം വിയാണ് ഉണ്ണിമൂലം നിര്‍മിച്ചത്. അജുവിന്റെ ഉണ്ണിമൂലം കാണൂ...


Click it and Unblock the Notifications











