»   » ഇതുകൊണ്ടാണ് മോഹന്‍ലാല്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനാകുന്നത്; ഈ വീഡിയോ കാണൂ...

ഇതുകൊണ്ടാണ് മോഹന്‍ലാല്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനാകുന്നത്; ഈ വീഡിയോ കാണൂ...

Posted By: Rohini
Subscribe to Filmibeat Malayalam

കേരളജനതയുടെ ആവേശവും സ്വകാര്യാഹങ്കാരവുമാണ് മോഹന്‍ലാല്‍ എന്ന നടനവിസ്മയം. പെട്ടന്നൊരു ദിവസം പൊട്ടിമുളച്ചതല്ല മോഹന്‍ലാലിനോട് ജനങ്ങള്‍ക്കുള്ള ഈ ബഹുമാനവും ഭക്തിയും. കഥാപാത്രങ്ങളിലൂടെയും അദ്ദേഹം ജനങ്ങള്‍ക്ക് നല്‍കിയ സ്‌നേഹത്തിലൂടെയുമാണ്.

പരിസരം മറന്ന് പരസ്യമായി മമ്മൂട്ടി പൊട്ടിത്തെറിച്ച സന്ദര്‍ഭങ്ങള്‍; വീഡിയോകള്‍ കാണാം

അത്തരത്തില്‍ മോഹന്‍ലാലിന് ജനങ്ങളോടുള്ള സ്‌നേഹത്തിന്റെയും പരിഗണനയുടെയും ക്ഷമയുടെയുമൊക്കെ അങ്ങേയറ്റം വെളിപ്പെടുത്തുന്ന ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. എന്താണെന്ന് നോക്കാം

സെല്‍ഫിയ്ക്കുള്ള തിക്കും തിരക്കും

ഒപ്പം എന്ന ചിത്രത്തിന്റെ വിജയാഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു മോഹന്‍ലാല്‍. ലാലിനെ കണ്ടപ്പോള്‍ ചിലര്‍ സെല്‍ഫി എടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. നിന്ന നില്‍പ്പില്‍ ആരെയും മുഷിമിപ്പിക്കാതെ മോഹന്‍ലാല്‍ സെല്‍ഫിക്ക് പോസ് കൊടുത്തു.

ലൈവ് വീഡിയോ ഫേസ്ബുക്കില്‍

എല്ലാവരെയെും ചേര്‍ത്ത് നിര്‍ത്തി മോഹന്‍ലാല്‍ സെല്‍ഫിക്ക് പോസ് കൊടുക്കുന്ന ലൈവ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഒന്നിന് പിറകെ ഒന്നായി ആരാധകര്‍ വരുമ്പോള്‍ മോഹന്‍ലാലിന്റെ മുഖത്ത് ഇത്തിരിപ്പോലും നീരസം ഉണ്ടായിരുന്നില്ല

ഇതാണ് വീഡിയോ

ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ആ വീഡിയോ. വീഡിയോ കാണുമ്പോള്‍ നമുക്കുള്ള ക്ഷമയെക്കാള്‍ എത്രയോ വലുതാണ് ലാലിന് ഓരോ പേരോടൊപ്പവും പോസ് ചെയ്യുമ്പോള്‍ ഉണ്ടായിരിക്കുക എന്നോര്‍ക്കണം.

ഒപ്പത്തിന്റെ വിജയം

പ്രിയദര്‍ശനൊപ്പം വീണ്ടും കൈ കോര്‍ത്ത ഒപ്പം എന്ന ചിത്രത്തിന്റെ വിജയമാഘോഷിക്കുകയാണ് മോഹന്‍ലാല്‍. ലാല്‍ അന്ധനായി എത്തിയ ചിത്രം മികച്ച അഭിപ്രായങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ്.

English summary
Watch the video; this is why we all love Mohanlal

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam