»   » സ്റ്റാറാണെന്ന വിചാരമുണ്ടോ?, അങ്ങനെ ഒരു ചീത്തപ്പേര് എനിക്കുണ്ടെന്ന് മമ്മൂട്ടി; കാണൂ

സ്റ്റാറാണെന്ന വിചാരമുണ്ടോ?, അങ്ങനെ ഒരു ചീത്തപ്പേര് എനിക്കുണ്ടെന്ന് മമ്മൂട്ടി; കാണൂ

Written By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയെ നായകനാക്കി ഉദയ് ആനന്ദന്‍ സംവിധാനം ചെയ്യുന്ന വൈറ്റ് എന്ന ചിത്രത്തിന്റെ ടീസര്‍ എത്തി. 45 മിനിട്ട് ദൈര്‍ഘ്യമുള്ള ബ്ലൂപര്‍സ് ടീസറില്‍ രസകരമായ ചില സംഭഷണങ്ങള്‍ പ്രേക്ഷക ശ്രദ്ധ നേടുന്നു.

മധ്യവയസ്‌കനായ പ്രകാശ് റോയി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. 20 കാരിയുമായുള്ള പ്രകാശ് റോയിയുടെ പ്രണയമാണ് ചിത്രം. ബോളിവുഡ് താരം ഹുമ ഖുറേഷയാണ് നായിക. ഇവരെ കൂടാതെ സിദ്ധിഖ്, മീര നന്ദന്‍ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നു.


 white

പ്രണയകാലം, കേരള കഫെയിലെ മൃത്യുഞ്ജയം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഉദയ് ആനന്ദ് പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റ് എന്ന ചിത്രത്തില്‍ രഞ്ജിത്തിന്റെ സഹസംവിധായകനായും പ്രവൃത്തിച്ചിട്ടുണ്ട്.


സംവിധായകനും നന്ദിനി വില്‍സനും പ്രവീണ്‍ ബാലകൃഷ്ണനും ചേര്‍ന്നാണ് വൈറ്റിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാഹുല്‍ രാജ് ആണ് സംഗീത സംവിധായകന്‍. ഇറോസ് ഇന്റര്‍നാഷനലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലണ്ടനിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ഷൂട്ട് ചെയ്തിരിയ്ക്കുന്നത്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും മികച്ച സ്വീകരണമാണ് ലഭിച്ചത്. ഇപ്പോള്‍ ടീസര്‍ കാണൂ...


White Malayalam Movie Bloopers Teaser


Posted by Mammootty on Friday, March 11, 2016
English summary
Megastar Mammootty released Friday, March 11, a blooper teaser of the upcoming Malayalam movie 'White' on his Facebook page.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam