»   » പോ മോനെ ദിനേശ... മോഹന്‍ലാലിനെ അനുകരിച്ച് ക്രിസ് ഗെയില്‍; കാണൂ

പോ മോനെ ദിനേശ... മോഹന്‍ലാലിനെ അനുകരിച്ച് ക്രിസ് ഗെയില്‍; കാണൂ

Posted By:
Subscribe to Filmibeat Malayalam

അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിയ്ക്കുന്ന അമര്‍ അന്ന കഥാപാത്രം മോഹന്‍ലാലിനെ അനുകരിച്ചിരുന്നു. ചിത്രത്തില്‍ ലാലേട്ടനെ അനുകരിച്ചാല്‍ തനിക്ക് കൈയ്യടിക്കാത്തവര്‍ പോലും ആ രംഗത്ത് കൈയ്യടിയ്ക്കും എന്നറിയാമെന്നാണ് ഈ രംഗത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പൃഥ്വിരാജ് പറഞ്ഞത്.

More Read: ലാലേട്ടന്റെ ശബ്ദത്തില്‍ പറഞ്ഞാല്‍ എനിക്ക് കൈയ്യടി കിട്ടും;പൃഥ്വി വീണ്ടും ലാലിനെ അനുകരിക്കുന്നു, കാണൂ

അതെ മോഹന്‍ലാലിനെ അനുകരിച്ചാല്‍ മലയാളികള്‍ അനുകരിക്കുന്നവര്‍ക്ക് കൈയ്യടി നല്‍കും. അത് ശീലമാണ്. അങ്ങനെ ഇപ്പോള്‍ കൈയ്യടി നേടിയിരിക്കുന്നത് വിന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്‌സാമാന്‍ ക്രിസ് ഗെയിലാണ്.

chris-gayle-mohanlal

ഗള്‍ഫിലെ ഒരു എഫ് എം ചാനല്‍ പരിപാടിയിലാണ് ഗെയില്‍ മോഹന്‍ലാല്‍ ആയത്. ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ നരസിംഹത്തിലെ 'നീ പോടാ മോനെ ദിനേശ' എന്ന ഡയലോഗ് ക്രിസ് ഗെയില്‍ അനുകരിച്ചു.

ഗെയിലിന്റെ നൃത്തവും ഡാന്‍സുമൊക്കെ ക്രിക്കറ്റില്‍ നാം കണ്ടതാണ്. മിമിക്രിയിലും കഴിവ് തെളിയിച്ചിരിക്കുകയാണിപ്പോള്‍ ഗെയില്‍. യൂട്യൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോ 22 ആയിരത്തിലധികം പേര്‍ ഇതിനോടകം കണ്ടു കഴിഞ്ഞു. നിങ്ങളും കാണൂ...

English summary
In an interesting video that has started doing the rounds on social media, West Indies cricketer Chris Gayle is seen imitating none other than Malayalam superstar Mohanlal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam