മമ്മൂട്ടിയുടെ ഒരു കിടിലന്‍ ഡാന്‍സ് പെര്‍ഫോമന്‍സ് കണ്ടു നോക്കൂ
ആരാണ് പറഞ്ഞത് മമ്മൂട്ടിയ്ക്ക് ഡാന്‍സ് അറിയില്ലെന്ന്. തന്നെ കൊണ്ട് അറിയുന്നതുപോലെ നല്ല അസ്സലായി മമ്മൂട്ടിയ്ക്കു നൃത്തം ചെയ്യാന്‍ അറിയാം. സദസ്സിനെ കൈയിലെടുക്കുന്ന മമ്മൂട്ടിയെ പല വേദികളിലും ആരാധകര്‍ കണ്ടതാണ്
ഇവിടെയിതാ മമ്മൂട്ടിയുടെ ഒരു കിടിലന്‍ ഡാന്‍സ് പെര്‍ഫോണന്‍സ്. എപ്പോള്‍, ഏത് ഷോയ്ക്കിടെ എടുത്തതാണെന്നറിയില്ല. നാനയുടെ ഫേസ്ബുക്ക് പേജിലാണ് മമ്മൂട്ടിയുടെ തകര്‍പ്പന്‍ ഡാന്‍സ് പെര്‍ഫോമന്‍സ് പ്രത്യക്ഷപ്പെട്ടത്.

എന്നഡി രാക്കമ്മ പല്ലാക്ക് നരുപ്പ് എന്ന് തുടങ്ങുന്ന തമിഴ് പാട്ടിനാണ് മമ്മൂട്ടി ഡാന്‍സ് വയ്ക്കുന്നത്. സ്വയം മറന്നാടുന്ന മമ്മൂട്ടി ഗായികയ്ക്കും ആവേശം പകരുന്നു. മമ്മൂട്ടിയ്ക്ക് അപാര ജാഡയാണെന്ന് പറയുന്നവരും ഒന്ന് ഈ വീഡിയോ കാണണം.
നൃത്തം ചെയ്യാന്‍ അറിയില്ലെങ്കിലും, മമ്മൂട്ടിയുടെ ചില മാസ്റ്റര്‍ പീസുകള്‍ കുഞ്ഞുകുട്ടികള്‍ക്ക് വരെ സുപരിചിതമാണ്. മമ്മൂട്ടിയുടെ നൃത്തം ഹാസ്യവത്കരിച്ചെടുത്ത ചിത്രമാണ് തുറുപ്പുഗുലാന്‍. ഇതില്‍ നൃത്തം പഠിക്കാന്‍ പോകുന്ന ഗുലാന്‍ എന്ന കഥാപാത്രം പ്രേക്ഷകരെ കുറച്ചൊന്നുമല്ല ചിരിപ്പിച്ചത്.


Click it and Unblock the Notifications