'പികെ ആസ്വദിക്കാന്‍ കഴിയാത്തവര്‍ മനോരോഗവിദഗ്ദ്ധനെ കാണണം'
കൊച്ചി: പികെ സിനിമയ്‌ക്കെതിരെ ആരോപണമുന്നയിച്ചവരെ കളിയാക്കി സംവിധായകനും നടനുമായ ജോയ് മാത്യവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പികെ സിനിമ ആസ്വദിക്കാന്‍ കഴിയാത്തവര്‍ ദയവായി നല്ലൊരു മനോരോഗ വിദഗ്ദ്ധനെ കാണുന്നതാണ് നല്ലതെന്ന് ജോയ് മാത്യു ഫേസ്ബുക്ക് കുറിപ്പിലൂടെ ഉപദേശിക്കുന്നു. സിനിമയുടെ അണിയറ പ്രവര്‍ത്തകരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
മനോഹരമായ സിനിമയാണ് പികെ. ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളിലെ ജനങ്ങള്‍ക്കും ആസ്വദിക്കാവുന്ന രീതിയില്‍ പ്രാദേശിക ഭാഷകളില്‍ സബ്‌ടൈറ്റില്‍ നല്‍കിയാല്‍ നന്നായിരിക്കുമെന്ന് അദ്ദേഹം നിര്‍മാതാക്കളോട് ആവശ്യപ്പെട്ടു. ആക്ഷേപ ഹാസ്യങ്ങള്‍ ശരിയായി മനസിലാക്കി ആസ്വദിക്കാന്‍ സബ്‌ടൈറ്റില്‍ പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

തന്റെ സുഹൃത്തുകൂടിയായ സിനിമയുടെ ഛായാഗ്രാഹകന്‍ സി കെ മുരളീധരനെ അഭിനന്ദിക്കാനും ജോയ് മാത്യു മറന്നില്ല. മതവികാരം വ്രണപ്പെട്ടെന്ന് കാട്ടി ചില മതസംഘടനകള്‍ സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇവരെ പരിഹസിക്കുന്നതുകൂടിയാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പ്.
ആമിര്‍ഖാന്‍ നായകനായ പികെ ബോളിവുഡിലെ എക്കാലത്തെയും മികച്ച പണംവാരി പടമായി ഇതിനകം തന്നെ മാറിക്കഴിഞ്ഞു. കേവലം ഒരു മാസത്തിനകമാണ് സിനിമ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ മാത്രമല്ല, പാക്കിസ്ഥാന്‍ അടക്കമുള്ള വിദേശ രാജ്യങ്ങളിലും സിനിമയ്ക്ക് വമ്പിച്ച വരവേല്‍പാണ് പ്രേക്ഷകര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications