പ്രളയ പശ്ചാത്തലത്തിലുളള സിനിമയ്ക്കായി സെറ്റിട്ട സ്ഥലം അക്ഷരാര്‍ത്ഥത്തില്‍ ദുരിതാശ്വാസ ക്യാമ്പായി

By Midhun Raj

അപ്രതീക്ഷിതമായി വന്ന പ്രളയദുരിതത്തില്‍ നിന്നും കരകയറാനുളള ശ്രമങ്ങളിലാണ് കേരള ജനത. വലിയ രീതിയിലുളള നാശനഷ്ടങ്ങള്‍ മിക്കയിടങ്ങളിലും ഉണ്ടായെങ്കിലും ഇത്തവണയും നമ്മള്‍ അതീജിവിക്കുമെന്ന ഉറച്ച വിശ്വാസത്തോടെയാണ് എല്ലാവരും മുന്നോട്ടുപോകുന്നത്. കേരളത്തിലെ മിക്ക ജില്ലകളിലും ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുടങ്ങിയിരുന്നു.

എല്ലായിടങ്ങളിലും കളക്ഷന്‍ സെന്ററുകളും സജീവമാണെന്ന് അറിയുന്നു. അതേസമയം കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയ്ക്കായുളള സെറ്റും അക്ഷരാര്‍ത്ഥത്തില്‍ ദുരിതാശ്വാസ ക്യാമ്പായി മാറിയിരുന്നു.

water level movie set

ഫോട്ടോ കടപ്പാട്: മനോരമ ഓണ്‍ലൈന്‍

വാട്ടര്‍ ലെവല്‍ എന്ന ചിത്രത്തിനു വേണ്ടി തൃശ്ശുരിലെ ചാഴൂരില്‍ ഒരുക്കിയ സ്‌കൂളിന്റെ സെറ്റാണ് ദുരിതാശ്വാസ ക്യാമ്പായി മാറിയിരിക്കുന്നത്. ചാഴൂര്‍ സ്വദേശി വിഷ്ണുവാണ് സിനിമയുടെ സംവിധായകന്‍. ക്യാമ്പിലെ അംഗങ്ങള്‍ക്കൊപ്പം സംവിധായകന്റെ അമ്മയും ദുരിതാശ്വാസ ക്യാമ്പിലാണ് താമസിക്കുന്നതെന്ന് അറിയുന്നു.

250ലധികം പേരാണ് ഈ ക്യാംപില്‍ അഭയം തേടി എത്തിയിരിക്കുന്നത്.തൃശ്ശൂര്‍ ചാഴൂരിലെ ശ്രീനാരായണ മെമ്മോറിയല്‍ എച്ച് എസ് സ്‌കൂളിലായിരുന്നു സിനിമയ്ക്കായി സെറ്റിട്ടിരുന്നത്. നേരത്തെ ചിത്രത്തിന് വേണ്ടി സ്‌കൂളില്‍ തയ്യാറാക്കിയ ഹെലികോപ്റ്ററിന്റെ സെറ്റ് കനത്ത മഴയില്‍ നശിച്ചു പോയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X