For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാലിന്റെ നിലപാട് നിരാശപ്പെടുത്തി, എഎംഎംഎയ്‌ക്കെതിരെ ആഞ്ഞടിച്ച് ഡബ്ലുസിസി, കാണൂ!

  |

  കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമണത്തിനിരയായ സംഭവം മലയാള സിനിമയെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ഈ സംഭവത്തിന് ശേഷമാണ് മലയാള സിനിമയില്‍ സ്ത്രീകള്‍ക്കായി ഒരു സംഘടനയെന്ന ആശയം ഉരുത്തിരിഞ്ഞ് വന്നതും ഡബ്ലുസിസി പിറവിയെടുത്തതും. അടുത്തിടെ നടന്ന യോഗത്തില്‍ ദിലീപിനെ അമ്മയിലേക്ക് തിരികെ പ്രവേശിപ്പിക്കാനുള്ള നീക്കം നടന്നിരുന്നു. നേരത്തെ തന്നെ ഇതിനായി വാദിച്ചിരുന്നവര്‍ ഇക്കാര്യത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

  ദിലീപ് തിരികെ സംഘടനയിലേക്ക് എത്തുമെന്നുറപ്പായതോടെയാണ് റിമ കല്ലിങ്കലും നടിയും രമ്യ നമ്പീശനും ഗീതു മോഹന്‍ദാസും സംഘടന വിടാന്‍ തീരുമാനിച്ചത്. ഇത് പ്രകാരം ഇവര്‍ രാജി തീരുമാനത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിരുന്നു. താരസംഘടനയുടെ നിലപാടിനെക്കുറിച്ച് പുന:പരിശോധിക്കുന്നതിനായി പ്രത്യേക യോഗം വിളിച്ച് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഡബ്ലുസിസി അംഗങ്ങള്‍ അമ്മയ്ക്ക് കത്ത് നല്‍കിയിരുന്നു. ലണ്ടനിലായിരുന്ന മോഹന്‍ലാല്‍ തിരിച്ചെത്തിയതിന് ശേഷം വിഷയത്തെക്കുറിച്ച് ചര്‍ച്ച നടത്തുമെന്നായിരുന്നു അറിയിച്ചത്. യോഗത്തിന് ശേഷമാണ് പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ വാര്‍ത്താ സമ്മേളനം വിളിച്ചത്. മോഹന്‍ലാലിന്റെ നിലപാട് നിരാശപ്പെടുത്തിയെന്നും തികച്ചും നിരാശജനകമായ കാര്യമാണ് നടന്നതെന്നും വ്യക്തമാക്കി വനിതാ സംഘടന രംഗത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. ഇതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  തികച്ചും നിരാശാജനകം

  തികച്ചും നിരാശാജനകം

  കഴിഞ്ഞ ദിവസം A.M.M.A പ്രസിഡന്റ് നടത്തിയ വാർത്താ സമ്മേളനം ഞങ്ങളുടെ പ്രതീക്ഷകൾക്ക് വിപരീതവും അങ്ങേയറ്റം നിരാശാജനകവുമായിരുന്നു. ഈ വിഷയത്തോടുള്ള സമീപനം തന്നെ അടിസ്ഥാനപരമായ ചില പ്രശ്നങ്ങളെയാണ് സൂചിപ്പിക്കുന്നതെന്ന മുഖവുരയോടെയാണ് ഡബ്ലുസിസിയുടെ കുറിപ്പ് ആരംഭിച്ചിട്ടുള്ളത്. താരസംഘടന ഉയര്‍ത്തിയ പല കാര്യങ്ങളും തെറ്റാണെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ഡബ്ലുസിസി ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളത്.

  ആശങ്കാജനകമായ നിലപാട്

  ആശങ്കാജനകമായ നിലപാട്

  കുറ്റാരോപിതനായ ഒരാളെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപെട്ട് പറഞ്ഞ കാര്യങ്ങൾ, ഈ വിഷയത്തിൽ സംഘടന എവിടെ നില്ക്കുന്നു, ആരോടൊപ്പം നില്ക്കുന്നു എന്നത് കൃത്യമായി വെളിവാക്കുന്നു. ഏതൊരു സംഘടനയും പ്രസ്ഥാനവും അടിസ്ഥാനപരമായി കാത്തു സൂക്ഷിക്കേണ്ട ധാർമ്മികതയും സത്യസന്ധതയും മര്യാദകളുമുണ്ട്. ഈ കാര്യത്തിൽ ചില സാങ്കേതിക വിഷയങ്ങളാണ് അടിസ്ഥാന പ്രശ്നമെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നതരത്തിലുള്ള ഈ നിലപാട് ആശങ്കാജനകമാണ് . കുറ്റാരോപിതനെ തിരിച്ചെടുക്കാൻ ആലോചിക്കുമ്പോൾ അതിക്രമത്തെ അതിജീവിച്ച വ്യക്തിയും അയാളും ഒരേ സംഘടനയിൽ തുടരുന്നതിലെ പ്രശ്നം അവിടെയുള്ളവർ കണക്കിലെടുക്കാത്തത് ഖേദകരമാണ് .

  ഞങ്ങളൊക്കെ നിനക്കൊപ്പമുണ്ട്

  ഞങ്ങളൊക്കെ നിനക്കൊപ്പമുണ്ട്

  നടി പരാതി എഴുതി നല്കിയില്ലല്ലോ എന്ന് പറയുമ്പോൾ ഞങ്ങളുടെ സുഹൃത്ത് തന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യം ഇവിടെ പറയേണ്ടതുണ്ടെന്ന് തോന്നുന്നു. തനിക്ക് സിനിമയിൽ അവസരങ്ങൾ ഇല്ലാതാക്കപ്പെടുന്നുണ്ട് എന്ന കാര്യം ശ്രീ. ഇടവേള ബാബുവിനെ അറിയിക്കുകയും അദ്ദേഹം അപ്പോൾ തന്നെ ഫോണിൽ കുറ്റാരോപിതനായ നടനുമായി ബന്ധപ്പെട്ട് ഇക്കാര്യം സംസാരിച്ച ശേഷം അത് ഞങ്ങളുടെ സുഹൃത്തിന്റെ തോന്നൽ മാത്രമാണെന്ന് എന്ന് അറിയിക്കുകയും ചെയ്തു. പിന്നീട് അതിക്രമമുണ്ടായ ശേഷം ഈ പെൺകുട്ടി വീണ്ടും ശ്രീ.ബാബുവിനെ ഫോണിൽ വിളിക്കുകയും തന്റെ കൂടെ നില്ക്കണമെന്നും തനിക്ക് എല്ലാ പിന്തുണയും വേണമെന്നും ആവശ്യപ്പെട്ടപ്പോൾ 'ഞങ്ങളൊക്കെ നിന്റൊപ്പമുണ്ട്' 'എന്നു പറഞ്ഞതല്ലാതെ രേഖാമൂലം പരാതി എഴുതി തരാൻ ആവശ്യപ്പെട്ടതായി അറിവില്ല.

  മെയിലിലൂടെ രാജി അറിയിച്ചിട്ടുണ്ട്

  മെയിലിലൂടെ രാജി അറിയിച്ചിട്ടുണ്ട്

  അവളോടൊപ്പം രാജി വച്ച WCC അംഗങ്ങൾ, രാജി വച്ച കാര്യം പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു. ഇത് ഇമെയിൽ വഴി നാലുപേരും A.M.M.A യുടെ ഒഫീഷ്യൽ ഇമെയിൽ ഐഡിയിലേക്ക് അയച്ചു ഉറപ്പുവരുത്തിയതാണ് . A.M.M.A ജനറൽ ബോഡിയിൽ നടനെ തിരിച്ചെടുക്കുന്ന വിഷയം അജണ്ടയിലുണ്ടായിരുന്നു എന്നാണ് സമ്മേളനത്തിൽ പറഞ്ഞത് . അത്തരമൊരു വിഷയം അജണ്ടയിൽ ഇല്ലായിരുന്നു എന്നാണു ഞങ്ങൾക്കറിയാൻ സാധിച്ചത് .

  വിശ്വാസവും പ്രതീക്ഷയുമുണ്ട്

  വിശ്വാസവും പ്രതീക്ഷയുമുണ്ട്

  വസ്തുതകൾ ഇങ്ങനെയൊക്കെയാണെങ്കിലും സംഘടനകൾ പാലിക്കേണ്ട ജനാധിപത്യ മര്യാദകളിലും അതിനുള്ളിൽ നടക്കേണ്ട സംവാദങ്ങളിലും ഞങ്ങൾക്ക് വിശ്വാസവും പ്രതീക്ഷയുമുണ്ട്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന ചർച്ചയെയും ഞങ്ങൾ പ്രതീക്ഷയോടെയാണ് കാണുന്നത്. ഒരുപാട് വൈകിപ്പിക്കാതെ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ഒരു അടിയന്തര ചർച്ചക്കുള്ള തിയതി ഞങ്ങളെ ഉടൻ അറിയിക്കുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു.

  ഡബ്ലുസിസിയുടെ പോസ്റ്റ് കാണാം

  ഡബ്ലുസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം

  English summary
  WCC about Amma's press meet
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X