twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശബരിമല വിധിയെ സ്വാഗതം ചെയ്യുന്നു! നിലപാട് വ്യക്തമാക്കിയ ഡബ്ലുസിസിക്ക് അസഭ്യവര്‍ഷവും പൊങ്കാലയും!

    |

    ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സുപ്രീം കോടതിവിധിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോഴും സജീവമായി നടക്കുന്നുണ്ട്. എതിര്‍പ്പുമായി ഒരു വിഭാഗം മുന്നേറുമ്പോള്‍ മറുവിഭാഗമാവട്ടെ ഈ തീരുമാനം നടപ്പിലാക്കണമെന്ന് വാദിക്കുകയാണ്. വിധിയെച്ചൊല്ലിയുള്ള പ്രേക്ഷോഭം ഇപ്പോഴും ശക്തമായി നടക്കുന്നുണ്ട്. സുപ്രീം കോടതിയുടെ നിര്‍ദേശത്തെ മാനിക്കുമ്പോഴും സ്ത്രീകള്‍ പ്രവേശിക്കുന്നതിനോട് യോജിപ്പില്ലെന്ന് നിലവിലെ ആചാരങ്ങള്‍ തുടരട്ടെയെന്നുമാണ് പലരും പറയുന്നത്. താരങ്ങളും ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു പലരുടെയും പ്രതികരണം വൈറലായി മാറിയത്.

    മമ്മൂട്ടിയേയും ദുല്‍ഖറിനേയും ഒരുമിപ്പിക്കാന്‍ കമല്‍ഹാസന്‍! ഇന്ത്യന്‍ 2 ലൂടെ അത് സംഭവിക്കുമോ? കാണൂ!മമ്മൂട്ടിയേയും ദുല്‍ഖറിനേയും ഒരുമിപ്പിക്കാന്‍ കമല്‍ഹാസന്‍! ഇന്ത്യന്‍ 2 ലൂടെ അത് സംഭവിക്കുമോ? കാണൂ!

    ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചതുമായി ബന്ധപ്പെട്ടും പലരും രൂക്ഷവിമര്‍ശനത്തിന് ഇരയായിരുന്നു. സിനിമയിലെ വനിതാകൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്റ്റീവും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തുവന്നിരുന്നു. സ്ത്രീകളുടെ മാന്യമായ ജീവിതം ഉറപ്പാക്കാന്‍ നടത്തുന്ന ഓരോ ഇടപെടലിനും ഒപ്പം തങ്ങള്‍ നിലകൊള്ളുന്നുവെന്നും ഇന്ത്യന്‍ ഭരണഘടനയ്‌ക്കൊപ്പമെന്നും വനിതാ സംഘടന കുറിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ സംഘടനയുടെ പോസ്റ്റ് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. കേട്ടാലറയ്ക്കുന്ന തെറിയും അസഭ്യവര്‍ഷവുമാണ് പോസ്റ്റിന് കീഴിലുള്ളത്.

    WCC

    ആര്‍ത്തവം അശുദ്ധിയാണെന്ന് വിശ്വസിക്കുന്നില്ലെന്നും ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തുന്നത് അധികകാലം തുടരാനാവില്ലെന്നും വ്യക്തമാക്കി നേരത്തെ നടി പാര്‍വതി രംഗത്തെത്തിയിരുന്നു. ആ ദിനങ്ങളില്‍ അമ്പലത്തില്‍ പോണമെന്ന് തോന്നിയാല്‍ താന്‍ പോവുമെന്നും താരം പറഞ്ഞിരുന്നു. ശബരമല വിധിയെ അംഗീകരിക്കുന്നതായും താരം പറഞ്ഞിരുന്നു. വനിതാ സംഗടനയുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ വളരെ മോശം കമന്റുകളും ചിലര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റ് കാണാം.

    English summary
    WCC about Supreme Court verdict
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X