ദിലീപിനെ മാറ്റി നിര്‍ത്തണം! എഎംഎംഎയുടെ വിശദീകരണത്തില്‍ അതൃപ്തിയെന്നും ഡബ്ലുസിസി! കാണൂ!

ദിലീപിനെച്ചൊല്ലിയുള്ള വിവാദം ഇപ്പോഴും തുടരുകയാണ്. മോഹന്‍ലാല്‍ എഎംഎംഎയുടെ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തതിന് പിന്നാലെയായാണ് താരത്തെ തിരികെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്. ഈ തീരുമാനത്തോട് യോജിക്കാനാവില്ലെന്ന് വനിതാ താരങ്ങള്‍ വ്യക്തമാക്കിയിരുന്നു. തീരുമാനത്തില്‍ വിയോജിപ്പറിയിച്ചതിന് ശേഷമാണ് നടിയും സുഹൃത്തുക്കളും സംഘടന വിട്ടത്. നടിമാരുടെ രാജിയെക്കുറിച്ചും ദിലീപിന്‍രെ കാര്യത്തിലുള്ള തീരുമാനത്തെക്കുറിച്ചും വീണ്ടും ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ടാണ് വനിതാ താരങ്ങളായ രേവതി, പത്മപ്രിയ, പാര്‍വതി എന്നിവര്‍ കത്ത് നല്‍കിയത്. ഇവരുടെ ആവശ്യപ്രകാരം യോഗം ചേര്‍ന്നിരുന്നുവെങ്കിലും വിഷയത്തെക്കുറിച്ച് തീരുമാനമെടുത്തിരുന്നില്ല. മൂന്ന് തവണയാണ് ഇതുമായി ബന്ധപ്പെട്ട് ഡബ്ലുസിസി അംഗങ്ങള്‍ അമ്മയ്ക്ക് കത്ത് നല്‍കിയത്.

യോഗത്തിനിടയില്‍ തങ്ങളെ കുറ്റപ്പെടുത്താനും മറ്റ് വിഷയങ്ങളെക്കുറിച്ചുമൊക്കെയായിരുന്നു ചര്‍ച്ചയെന്നും അമ്മയുടെ നടപടികളില്‍ വിശ്വാസമില്ലെന്നും വ്യക്തമാക്കിയാണ് വനിതാ സംഘടനയിലെ അംഗങ്ങള്‍ കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തിയത്. വാര്‍ത്താസമ്മേളനത്തിനിടയിലാണ് ഇവര്‍ മോഹന്‍ലാലിനും അമ്മയ്ക്കുമെതിരെ ആഞ്ഞടിച്ചത്. തിലകനെ പുറത്താക്കുമ്പോള്‍ ജനറല്‍ ബോഡി ചേര്‍ന്നിരുന്നില്ലെന്നും ദിലീപ് വിഷയത്തില്‍ മാത്രം എന്താണ് അത്തരത്തിലൊരു സമീപനവും ബൈലോയെന്നുമൊക്കെ ഇവര്‍ ചോദിച്ചിരുന്നു. ഡബ്ലുസിസിക്ക് മറുപടിയുമായി അമ്മയും രംഗത്തെത്തിയിട്ടുണ്ട്. ദിലീപ് നിരപരാധിയാണോ അപരാധിയാണോ എന്ന കാര്യത്തില്‍ അമ്മ നിലപാടെടുത്തിട്ടില്ല. കോടതി വിധി പുറത്തുവരാത്ത പശ്ചാത്തലത്തില്‍ താരത്തെ പുറത്താക്കുന്നത് ശരിയല്ലെന്നുമാണ് ഭൂരിഭാഗം പേരും പറയുന്നത്. നടിക്ക് നീതി ലഭിക്കണം. പുറത്തേക്ക് പോയ നടിമാരെ തിരിച്ചെടുക്കുന്നതില്‍ സന്തോഷമുണ്ടെന്നും അമ്മയുടെ പ്രതിനിധികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

AMMA, WCC

അമ്മയുടെ ഇപ്പോഴത്തെ വിശദീകരണത്തില്‍ തൃപ്തരല്ലെന്നാണ് ഡബ്ലുസിസി അംഗങ്ങള്‍ പ്രതികരിച്ചിട്ടുള്ളത്. പൂര്‍ണ്ണമായും സ്ത്രീവിരുദ്ധമായ നിലപാടാണ് അവരുടേത്. പരാതിക്കാരിയും ആരോപണ വിധേയനും എങ്ങനെ ഒരു സംഘടനയില്‍ തുടരുമെന്നാണ് ബീന പോളിന്റെ ചോദ്യം. ദിലീപിനെ മാറ്റി നിര്‍ത്തണമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. താരം രാജിക്കത്ത് നല്‍കിയിരുന്നുവെങ്കിലും അമ്മ അത് സ്വീകരിച്ചിട്ടില്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X