»   » മലയാളത്തിൽ വീണ്ടും മീടു വെളിപ്പെടുത്തൽ? രണ്ടും കൽപിച്ച് ഡബ്ല്യുസിസി, പലകഥകളും പുറത്തു വരുമെന്ന് സൂചന

മലയാളത്തിൽ വീണ്ടും മീടു വെളിപ്പെടുത്തൽ? രണ്ടും കൽപിച്ച് ഡബ്ല്യുസിസി, പലകഥകളും പുറത്തു വരുമെന്ന് സൂചന

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  മീടു ക്യാംപെയ്നുകൾ ഇന്ത്യൻ സിനിമ ലോകത്ത് കത്തിപ്പടർന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ സിനിമയിലെ കുലപതികൾക്ക് നേരെയാണ് പല മീടു ക്യാംപെയ്നുകളും മിഴി തുറക്കുന്നത്. ഹോളിവുഡിൽ തുടങ്ങി പിന്നെ ബോളിവുഡിൽ കത്തികയറുകയും അതിൽ ചെറിയ വെളിച്ചം മലയാളം, തമിഴ് പോലുളള തെന്നിന്ത്യൻ സിനിമ മേഖലയിലും എത്തിയിട്ടുണ്ട്. മലയാളത്തിൽ മീടുവിൽ ആദ്യം കുടങ്ങിയത് പ്രമുഖ നടനും ഇടതുപക്ഷ എംഎൽഎയുമായ മുകേഷ് ആയിരുന്നു.

  ഡബ്ല്യൂസിസിയിൽ നിന്ന് കുടുതൽ പേർ പുറത്ത്? അമ്മയ്ക്കെതിരെ നിലപാട് കടുപ്പിച്ച് നടിമാർ, തൃശങ്കുവിലായത് ലാലേട്ടൻ

  മലയാള സിനിമയിൽ വീണ്ടും ഒരു മീടുവിനെ കളമൊരുങ്ങുകയാണത്രേ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സാഹിത്യകാരൻ എൻഎസ് മാധവന്റെ ട്വീറ്റാണ്. മലയാള സിനിമയിലെ വനിത സംഘടനയായ ഡബ്ല്യൂസിസി ഇന്ന് വൈകുന്നേരം (ഒക്ടോബർ 16) മാധ്യമപ്രവർത്തകരെ കണുമെന്ന് അറിയിച്ച പശ്ചാത്തലത്തിലായിരുന്നു ട്വീറ്റ്. ദീലീപ് വിഷയത്തിൽ രണ്ടുകാൽപ്പിച്ചാണ് നടിമാരെന്ന് ഇന്ന് വിളിച്ചു ചേർത്തിട്ടുള്ള പത്രസമ്മേളനത്തിൽ നിന്ന വ്യക്തമാകുകയാണ്.

  ഹോട്ടലിലേയ്ക്ക് മാറിക്കോ!! സഹകരിച്ചില്ലെങ്കിൽ കരിയർ നശിപ്പിക്കും, ചിൻമയിയ്ക്ക് നേരെ വൈരമുത്തു

  പ്രസ്മീറ്റ് വലിയ സംഭവമായിരിക്കും

  എറണാകുളം പ്രസ്ക്ലമ്പിൽ ഇന്ന് വൈകുന്നേരം നാലു മണിയ്ക്ക് നടക്കുന്ന പ്രസ്മീറ്റ് ഒഴിവാക്കരുതെന്നാണ് സുഹൃത്തുക്കളായ മാധ്യമ പ്രവർത്തകരോട് എൻഎസ് മാധവൻ. ഒരു ചെറിയ പക്ഷി പറയുന്നു, വരുന്നത് വലിയ സംഭവമായിരിക്കുമെന്നുള്ള മുന്നറിയിപ്പും അദ്ദേഹം നൽകുന്നുണ്ട്. ട്വിറ്ററിലായിരുന്നു ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തൽയ ട്വീറ്റിനോടൊപ്പം മിടു ഹാഷ്ടാഗും ചേർത്തിട്ടുണ്ട്.

  ഡബ്ല്യൂസിസി അംഗങ്ങൾ

  മലയാള സിനിമയിലെ വനിത സംഘടനയായ ഡബ്യൂസിസിയിലെ അംഗങ്ങളായ രേവതി, പത്മപ്രിയ, രേവതി എന്നിവരാണ് പത്രസമ്മേളനം വിളിച്ച് ചേർത്തിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ ആരോപണ വിധേയനായ നടൻ ദിലിപിനെതിരെ സംഘടന നടപടി എടുക്കത്തതിൽ എതിർപ്പ് നടിമാർ നേരത്തെ പ്രകടിപ്പിച്ചിരുന്നു. മൂന്ന് തവണ അമ്മയ്ക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നടിമാർ നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്.

  കൂടുതൽ പേർ പുറത്ത്

  അമ്മയുടെ നടപടിയിൽ പ്രതിഷേധിച്ച് കൂടുതൽ താരങ്ങൾ സംഘടന വിടുമെന്നും സൂചനകൾ ലഭിക്കുന്നുണ്ട്. മോഹൻലാലിന്റെ അധ്യക്ഷതയിലുള്ള ആദ്യ ജനറൽ ബോഡി മീറ്റിങ്ങിലായിരുന്നു ദിലീപിനെ വീണ്ടും തിരിച്ചെടുക്കാൻ ധാരണയായത്. അമ്മയുടെ ഈ നിലപാടിൽ പ്രതിഷേധിച്ച് രമ്യ നമ്പീശൻ, ഗീതു മോഹൻദാസ്, റിമ, ഭാവന എന്നിവർ സംഘടനയിൽ നിന്ന് പുറത്തു പോയിരുന്നു. ഇത് തെന്നിന്ത്യൻ സിനിമയിൽ തന്നെ വലിയ ചർച്ച വിഷയമായിരുന്നു. നടിമാരുടെ രാജിയിൽ അമ്മയ്ക്കെതിരെ വിരൽ ചൂണ്ടി തെന്നിന്ത്യയിലെ സിനിമ സംഘടനകൾ രംഗത്തെത്തിയിരുന്നു. പ്രശ്നങ്ങൾ ഒന്ന് ഒതുങ്ങി വന്നപ്പോഴാണ് നടിമാർ വീണ്ടും രംഗത്തെത്തുന്നത്.

  വനിത സംഘടനയുടെ ലക്ഷ്യം‌

  നടിയ്ക്ക് നേരിടേണ്ടി വന്ന ആക്രമണത്തിനു പിന്നാലെ സിനിമ മേഖലയിലെ സ്ത്രീ സുരക്ഷയ്ക്ക് ഉന്നൽ നൽകി കൊണ്ട് ആരംഭിച്ച സംഘടനയാണ് ഡബ്ല്യൂസിസി. തൊഴിൽ ഇടങ്ങളിൽ സ്ത്രീകൾക്ക് നീതിയും, സുരക്ഷയും ലഭ്യമാകണമെന്നാണ് ഇവരുടെ ആവശ്യം. ഈ ആവശ്യത്തിനോടൊപ്പം ദിലീപിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്യൂസിസി അമ്മയിൽ നിവേദനം നൽകിയിരുന്നു. എന്നാൽ ഈവരുടെ ആവശ്യത്തിന് താരസംഘടന വേണ്ടവിധത്തിലുളള പരിഗണന നൽകിയിരുന്നില്ല.

  മീ ടു ക്യാംപെയ്നുകൾ

  ഇപ്പോൾ ലോക സിനിമ മേഖലയിൽ തന്നെ മീടു ക്യാംപെയ്നുകൾ അലയടിക്കുകയാണ്. ബോഴിവുഡിൽ നിന്ന് ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് ദിനം പ്രതി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഡബ്ല്യൂസിസി നിലപാടുകൾ കടുപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. ബോളിവുഡ് താരസംഘടനയായ സിന്റയുടെ നിലപാടിനെ പ്രശംസിച്ചും മലയാള താരസംഘടനയായ അമ്മയുടെ നിലപാടുകളെ ചോദ്യം ചെയ്തും നടിമാർ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രസ്മീറ്റ് എന്നുള്ളത് വളരെ ശ്രദ്ധേയമായ കാര്യമാണ്.

  അമ്മയെ ചോദ്യം ചെയ്ത നടിമാർ

  ബോളിവുഡിൽ കരുത്ത് ആർജിച്ചു വരുന്ന മീടുവിനെ പ്രശംസിച്ച് സംവിധായികയും എഴുത്തുകാരിയുമായ അ‍ഞ്ജലി മേനോൻ രംഗത്തെത്തിയിരുന്നു. അതിജീവിച്ച് നടിമാർക്ക് ഒപ്പമാണ് സിന്റെയെന്നും സംഘടന ലൈംഗികോരോപണ വിഷയത്തിൽ സ്വീകരിച്ച് നിലപാട് പ്രശംസനീയമാണെന്നും അഞ്ജലി പറഞ്ഞിരുന്നു. കൂടാതെ 15 വർഷമായി മലയാള സിനിമയിൽ സജീവമായിരുന്ന നടിയ്ക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ അമ്മ എന്ത് നിലപാട് സ്വീകരിച്ചുവെന്നും അ‍ഞ്ജലി ചോദിക്കുനനുണ്ട്. ഈ വിഷയത്തിൽ നടി പാർവതിയും പത്മപ്രിയയും തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കുകയും ചെയ്തിരുന്നു.

  English summary
  WCC press meet: NS Madhavan hints #MeToo disclosure

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more