»   » അമ്മയുടെ നിലപാട് എന്തായാലും വനിതാ സംഘടന നടിക്കൊപ്പം, നിയമനടപടികളുമായി മുന്നോട്ട് പോവും !!

അമ്മയുടെ നിലപാട് എന്തായാലും വനിതാ സംഘടന നടിക്കൊപ്പം, നിയമനടപടികളുമായി മുന്നോട്ട് പോവും !!

Posted By: Nihara
Subscribe to Filmibeat Malayalam

ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം സിനിമാലോകത്തെയും പ്രേക്ഷകരെയും ഒന്നടങ്കം ഞെട്ടിച്ചിരുന്നൊരു സംഭവമായിരുന്നു. തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നടി ആക്രമിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നടിക്ക് പിന്തുണയുമായി മലയാള സിനിമയിലെ വനിതാ സംഘടനയും രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഇതാദ്യമായാണ് സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്കായി ഒരു സംഘടന രൂപീകരിച്ചിട്ടുള്ളത്. ആക്രമണിത്തിനിരയായ നടിക്ക് ശക്തമായ പിന്തുണ സംഘടന അറിയിച്ചിരുന്നു.

WCC

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന അമ്മയുടെ വാര്‍ഷിക യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യാതിരുന്നത് വിവാദമായിരുന്നു. ആവശ്യപ്പെട്ടാല്‍ ചര്‍ച്ച ചെയ്യുമെന്നായിരുന്നു പ്രസിഡന്റ് ഇന്നസെന്റ് വ്യക്തമാക്കിയത്. എന്നാല്‍ ഇക്കാര്യം ചര്‍ച്ചയ്ക്ക് വെക്കണമെന്നാവശ്യപ്പെട്ടിട്ടും പരിഗണിക്കാതെ പോവുകയായിരുന്നുവെന്നായിരുന്നു റിമ കല്ലിങ്കല്‍ പ്രതികരിച്ചത്. അമ്മയിലെ അംഗം തന്നെയാണ് ആക്രമിക്കപ്പെട്ടത്. അമ്മയ്ക്ക് അവരുടേതായ നിലപാട് ആവാം. എന്നാല്‍ ആക്രമണത്തിനിരയായ പെണ്‍കുട്ടിക്കൊപ്പം അമ്മ നില്‍ക്കുമെന്നാണ് കരുതുന്നതെന്നും വിമന്‍ ഇന്‍ സിനിമ കലക്ടീവ് അംഗങ്ങള്‍ അറിയിച്ചു.

WCC2

അമ്മ യോഗത്തിന്റെ വിവരങ്ങള്‍ ചേര്‍ത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് വനിതാ കൂട്ടായ്മ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. സഹപ്രവര്‍ത്തകയുടെ കേസ് അമ്മയുടെ യോഗത്തില്‍ ചര്‍ച്ച ചെയ്തില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. കോടതിയുടെ പരിഗണനയില്‍ ആയിരിക്കുന്ന വിഷമായതിനാല്‍ സംഭവം ചര്‍ച്ച ചെയ്യേണ്ടെന്ന നിലപാടിലായിരുന്നു വനിതാ സംഘടന എത്തിച്ചേര്‍ന്നത്. എന്നാല്‍ വനിതാ സംഘടന ഉന്നയിച്ചാല്‍ മാത്രം യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ല ഇത്. സംഘടനാപരമായ എല്ലാ പിന്തുണയും സഹപ്രവര്‍ത്തകയ്ക്ക് നല്‍കുമെന്നും ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

English summary
wcc opens about their stand in actress attack case.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam