'അവള്‍ക്കൊപ്പം', അതിജീവിത എന്ന നിലയില്‍ സാന്ദ്രയെ സഹായിക്കുന്നതിന് പകരം പുറത്താക്കി! പിന്തുണച്ച് ഡബ്ല്യൂസിസി

നിര്‍മ്മാതാവ് നടിയുമായ സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു. സംഘടനയ്‌ക്കെതിരെ സാന്ദ്ര നല്‍കിയ പരാതി വ്യാജമാണെന്നടക്കം ചൂണ്ടിക്കാണിച്ചാണ് താരത്തിനെതിരെ നടപടി എടുത്തത്. ഇതുമായി ബന്ധപ്പെട്ട് പല അഭിമുഖങ്ങളിലൂടെയും തനിക്ക് നേരിടേണ്ടി വന്ന ദുരവസ്ഥയെ കുറിച്ച് സാന്ദ്ര തുറന്നു സംസാരിച്ചിരുന്നു.

ഇപ്പോഴിതാ സാന്ദ്രയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് സിനിമയിലെ വനിതാ സംഘടനയായ ഡബ്ലിസിസി. നിര്‍മ്മാതാക്കളുടെ സംഘടനയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ നിശബ്ദതയുടെ സംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിക്കുന്ന അധികാര ഘടനകളുടെ പ്രവര്‍ത്തനങ്ങളെ വീണ്ടും വ്യക്തമാക്കുന്നുവെന്നാണ് ഡബ്ലിസിസി പുറത്ത് വിട്ട കുറിപ്പിലൂടെ പറയുന്നത്...

sandra-thomas

'മലയാള സിനിമയിലെ നിര്‍മ്മാതാക്കളുടെ സംഘടന (KFPA), നിര്‍മ്മാതാവ് സാന്ദ്ര തോമസിനെ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തിനാണ് നടപടിയെന്നാണ് പറയുന്നത്. നിര്‍മാതാക്കളുടെ സംഘടനയ്‌ക്കെതിരെ എസ്‌ഐടി (SIT)ക്ക് സാന്ദ്ര പരാതി നല്‍കുകയും പൊലീസ് കേസ് എടുക്കുകയും ചെയ്തിരുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി.

കഴിഞ്ഞ കുറെ നാളുകളായി സാന്ദ്ര തോമസും സംഘടനയും തമ്മിലുള്ള ആശയ വിനിമയം മാധ്യമങ്ങളിലൂടെ നാം കാണുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിരന്തരം സ്വേച്ഛാധിപത്യപരമായി തീരുമാനങ്ങള്‍ നടപ്പാക്കുന്നതാണ് തന്റെ പ്രധാന വിമര്‍ശനമെന്ന് അവര്‍ പറയുന്നു.

സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്, സിനിമ സെറ്റുകളില്‍ സ്ത്രീകള്‍ പേടിച്ച് നില്‍ക്കുന്ന അവസ്ഥയുണ്ട്, സ്ത്രീകള്‍ക്ക് സെറ്റില്‍ വലിയ അവഗണന നേരിടേണ്ടി വരുന്നുണ്ട്, പല സ്ത്രീ നിര്‍മ്മാതാക്കള്‍ക്കും മെന്റെല്‍ ഹരാസ്‌മെന്റ് ഉണ്ടാകുന്നുണ്ട്, പരാതികളില്‍ കൃത്യമായ അന്വേഷണം നടക്കണം എന്നിങ്ങനെ സാന്ദ്രയുടെ പരാതികളുടെ ഏകദേശരൂപം കഴിഞ്ഞ കുറെ ദിവസങ്ങളായി മാധ്യമങ്ങളില്‍ നിന്നു തന്നെ ഞങ്ങളും മനസിലാക്കുന്നു.

ഒരു പരാതി ഉന്നയിച്ച അതിജീവിത എന്ന നിലയില്‍ സാന്ദ്രയ്ക്ക് സഹായം ഉറപ്പാക്കുന്നതിന് പകരം അവരെ സംഘടനയില്‍ നിന്ന് ഒഴിവാക്കിയതിലൂടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഹേമbകമ്മറ്റി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്ന സ്ത്രീ-വിരുദ്ധ അവസ്ഥയിലേക്ക് സ്വന്തം സംഘടനയെ എത്തിച്ചിരിക്കുകയല്ലേ?

sandra-thomas

പോലീസ് കേസിന്റെ പശ്ചാത്തലത്തില്‍ സംഘടനാ ഭാരവാഹികള്‍ ഔദ്യോഗിക ചുമതലകളില്‍ നിന്നൊഴിഞ്ഞ് തുടര്‍നടപടികള്‍ നേരിടേണ്ടതുണ്ടല്ലോ എന്ന് ഡബ്ലിസിസി ഇവിടെ അഭിപ്രായപ്പെട്ടിരുന്നു. സിനിമ വ്യവസായ മേഖലയില്‍ സുതാര്യതയും ഉത്തരവാദിത്തവുമുള്ള കാര്യക്ഷമമായ നേതൃത്വം ജനാധിപത്യമര്യാദകളോടെ നിലനില്‍ക്കേണ്ടത് മലയാള സിനിമയുടെ ആരോഗ്യത്തിന് അത്യാവശ്യമാണ് എന്ന തിരിച്ചറിവ് ഹേമകമ്മറ്റി റിപ്പോര്‍ട്ടിന് ശേഷവും സ്വയം തൊഴില്‍ ദാതാക്കളെ'ന്ന് വിശേഷിപ്പിക്കുന്ന സംഘടനാ നേതൃത്വത്തിന് ഉണ്ടാകുന്നില്ലെങ്കില്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന യുക്തിയിലേക്കാണോ ഇവര്‍ സംഘടനയെയും വ്യവസായത്തെയും എത്തിക്കുന്നതെന്ന സംശയം ബലപ്പെടുന്നു.

അധികാര സംവിധാനങ്ങള്‍ പരാതിക്കാരെ എങ്ങനെ വിലക്കുകയോ പുറത്താക്കുകയോ ചെയ്യുന്നു എന്നതിനെക്കുറിച്ച് ഹേമകമ്മറ്റി റിപ്പോര്‍ട്ട് വ്യക്തമായി പറയുന്നു. നിര്‍മ്മാതാക്കളുടെ സംഘടനയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ നിശബ്ദതയുടെ സംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിക്കുന്ന അധികാര ഘടനകളുടെ പ്രവര്‍ത്തനങ്ങളെ വീണ്ടും വ്യക്തമാക്കുന്നു...

#അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗോട് കൂടിയാണ് ഡബ്ലിസിസി കുറിപ്പ് അവസാനിപ്പിക്കുന്നത്...

More from Filmibeat

Read more about: sandra thomas wcc
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X