For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞങ്ങൾ പ്രണയത്തിലാണ്!! പ്രചരിക്കുന്ന വാർത്ത ശരിയല്ല, നടപടിക്കൊരുങ്ങി ലിജോ

  |

  വ്യാഴാഴ്ച വൈകുന്നേരത്തോടു കൂടിയാടിയാണ് ആ വാർത്ത പ്രചരിക്കാൻ തുടങ്ങിയത്. മഹോഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ കയറിപ്പറ്റിയ യുവ താരം ലിജോ മോളും കമ്മട്ടിപ്പാടം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മറ്റൊരു താരവുമായ ഷാലു റഹീമു തമ്മിൽ വിവാഹം കഴിഞ്ഞുവെന്നുള്ള വാർത്ത കാട്ടുതീ പോലെ പ്രചരിക്കാൻ തുടങ്ങിയത്. ഇരുവരും രഹസ്യമായി രജിസ്റ്റർ വിവാഹം ചെയ്തുവെന്നായിരുന്നു വാർത്ത. ഇവർ ഏറെ നാളുകളായി പ്രണയത്തിലായിരുന്നുവെന്നും പുറത്തു വന്ന കഥയിൽ പറയുന്നുണ്ട്. ഈ വാർത്ത ശരിയ്ക്കും പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.

  അങ്കിളിന്റെ കഥ പറ‍ഞ്ഞത് ജോയ് മാത്യൂ! മമ്മൂട്ടി ആദ്യം തെറ്റിധരിച്ചു, സംവിധായകൻ പറയുന്നതിങ്ങനെ

  വിവാഹ വാർത്ത കേട്ട പ്രേക്ഷകർ ആദ്യം ഇരു താരങ്ങളുടേയും ഫേസ്ബുക്ക് പേജാണ് ആദ്യം പരിശേധിച്ചത്. എന്നാൽ അതിൽ നിന്ന് ഒരു സൂചനയും ലഭിച്ചിരുന്നില്ല. പിന്നെ ഫോൺ വിളിയായി. എന്നാൽ ഇപ്പോൾ വിവാഹത്തിനെ കുറിച്ചുള്ള പ്രതികരണവുമായി ലിജോമോൾ തന്നെ രംഗത്തെത്തിയിട്ടുണ്ട്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം വിവാഹത്തിനെ കുറിച്ചും പ്രണയത്തിനെ കുറിച്ചും വെളിപ്പെടുത്തിയത്.

  Mohanlal: ലാലേട്ടനെ അനുകരിച്ച് നടി വിനീത കോശി! സംഭവം ഞെട്ടിച്ചിട്ടുണ്ട്, ഇതൊന്ന് കണ്ടു നോക്കൂ...

   പ്രണയത്തിലാണ്

  പ്രണയത്തിലാണ്

  ഷാലവും താനും പ്രണയത്തിലാണെന്ന് താരം തുറന്നു സമ്മതിച്ചിട്ടുണ്ട്. അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. വീട്ടുകാർക്കും ഞങ്ങളുടെ സുഹൃത്തുക്കൾക്കും ഈ വിവരം അറിയുകയും ചെയ്യാം. എന്നാൽ ഇതൊന്നും അറിയാത്ത ആരോ ഞങ്ങളുടെ സെൽഫി കണ്ടപ്പോൽ പറ്റിച്ച പണിയാകും ഇതെന്ന് ലിജോ മോൾ പറഞ്ഞു. തന്റെ രജിസ്റ്റർ വിവാഹമൊന്നും കഴി‍ഞ്ഞിട്ടില്ല. കൂടാതെ തന്റെ വീട്ടുകാർക്ക് പരിപൂർണ്ണ വിശ്വസമുണ്ടെന്നും. അതിനാൽ ഈ ഗ‌ോസിപ്പുകളൊന്നും വിശ്വസിക്കില്ലെന്നും താരം പറഞ്ഞു,

  വിവാഹ വാർത്തയുടെ ഉറവിടം

  വിവാഹ വാർത്തയുടെ ഉറവിടം

  ഗോസിപ്പുകൾക്ക് ഇവിടെ പഞ്ഞമില്ല. അതിനാൽ തന്നെ ഈ വാർത്തയുടെ ഉറവിടം ഏവിടെ എന്നു ചോദിച്ചാൽ കൈ മലർത്തുകയെ രക്ഷയുള്ളു. തനിയ്ക്ക് വീട്ടിലെ കുട്ടി എന്ന പരിഗണനയാണ് പ്രേക്ഷകർ തരുന്നത്. അതുകൊണ്ട് തന്നെ തന്റെ ജീവിതത്തിലെ മനോഹരമായ മൂഹൂർത്തങ്ങൾ പ്രേക്ഷകരുമായി പങ്കുവെയ്ക്കന്നുമുണ്ട്. ഇത്തരം വ്യാജ വാർത്ത പ്രചരിപ്പിച്ചവരെ വെറുതെ വിടില്ലെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ലിജോ മോൾ പറ‍ഞ്ഞിട്ടുണ്ട്.

  വേറെ പണിയൊന്നു മില്ലേ

  വേറെ പണിയൊന്നു മില്ലേ

  ഞങ്ങളെ വിവാഹം കഴിപ്പിക്കാൻ ചിലർ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. ഇവർക്ക് വേറെ പണിയൊന്നുമില്ലേ എന്നും ലിജോ മോൾ ചോദിക്കുന്നുണ്ട്. എന്തായാലും ഇത്തരത്തിലുള്ള വർത്തകൾ ശ്രദ്ധിക്കാൻ തനിയ്ക്ക് സമയമില്ലെന്നും താരം പറ‍ഞ്ഞു. സിനിമ തിരക്കുകളിലാണ് ലിജോ. ബാലു വർഗീസ്, ചെമ്പൻ വിനോദ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രേമസൂത്രം ഉടൻ പ്രദർശനത്തിനെത്തും. കൂടാതെ ഒരു തമിഴ് ചിത്രത്തിന്റെ ചർച്ച പുരോഗമിക്കുകയാണെന്നും പറഞ്ഞു.

   ആദ്യം കരിയർ

  ആദ്യം കരിയർ

  വിവാഹ വാർത്ത തള്ളി നടൻ ഷാലു റഹീം രംഗത്തെത്തിയിരുന്നു. കരിയറിനാണ് ഇരുവരും പ്രധാന്യം കൊടുക്കുന്നത്. രണ്ടു വർഷത്തിനു ശേഷം മാത്രമോ വിവാഹത്തിനെ കുറിച്ചു ചിന്തിക്കുകയുള്ളുവെന്നും താരവും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പ്രണയവാർത്ത ഷാലുവും നിഷേധിച്ചിട്ടില്ല. വെള്ളിത്തിരയിൽ വീണ്ടും ഒരു പ്രണയ തരജോഡികൂടി വരുകയാണ്. ഇരു താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ്.

  English summary
  we are love lijo mol says about fake marriage news
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X