»   » നമ്മളൊക്കെ വളരെ സേഫ് സോണിലാണെന്ന് മോഹന്‍ലാല്‍, നിര്‍ത്തേണ്ട 'യുദ്ധത്തെ' കുറിച്ച് സൂപ്പര്‍സ്റ്റാര്‍

നമ്മളൊക്കെ വളരെ സേഫ് സോണിലാണെന്ന് മോഹന്‍ലാല്‍, നിര്‍ത്തേണ്ട 'യുദ്ധത്തെ' കുറിച്ച് സൂപ്പര്‍സ്റ്റാര്‍

By: Rohini
Subscribe to Filmibeat Malayalam

സിനിമാ തിരക്കുകള്‍ക്കിടയിലും മോഹന്‍ലാല്‍ രാജ്യത്തിന്റെ പ്രശ്‌നങ്ങളെ കുറിച്ച് ചിന്തിയ്ക്കുന്നുണ്ട്. ലഫ്. കേണല്‍ എന്ന നിലയില്‍ അത് സൈനികരെ നേരില്‍ ചെന്നു കാണാറുമുണ്ട്. ഇന്ത്യന്‍ ആര്‍മിയെ കുറിച്ച് സംസാരിക്കവെയാണ് നമ്മള്‍ വളരെ സേഫ് സോണിലാണെന്ന് മോഹന്‍ലാല്‍ പറഞ്ഞത്.

മോഹന്‍ലാലിന്റെ കാമുകിയായും ഭാര്യയായും അമ്മയായും അമ്മായിയമ്മയായും അഭിനയിച്ച ആ നടി!

സമകാലിക മലയാളത്തിന്റെ ഓണപ്പതിപ്പായ പ്രിയസഖിക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലാല്‍. 'ഓണ്‍ ഓഫ് ദ വെരി സ്‌ട്രോങസ്റ്റ് പീപ്പിള്‍ ഇന്‍ ദി വേള്‍ഡ്' എന്നാണ് ഇന്ത്യന്‍ ആര്‍മിയെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത്.

mohanlal

തന്റെ ബറ്റാലിയനുളള ഇടങ്ങളിലൊക്കെ പോകാറുണ്ടെന്നും മൂന്നും നാലും മാസം അവര്‍ക്കൊപ്പം താമസിക്കാറുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു. അവരുടെയൊരു ഭാഗമായി മാറി എന്നത് ഒരു അഭിമാന നിമിഷമാണ്.

അവര്‍ നമുക്കറിയാന്‍ കഴിയാത്ത എന്തുമാത്രം കാര്യങ്ങളാണ് ചെയ്യുന്നത്. കേരളത്തിലൊന്നും അറിയുന്നില്ല. നമ്മളൊക്കെ വളരെ സേഫ് സോണിലാണ് ജീവിക്കുന്നതെന്ന് വിശ്വസിക്കുന്നു. ഇന്റേണല്‍ പൊളിറ്റിക്‌സും കാര്യങ്ങളും ഒക്കെയുണ്ടെങ്കിലും പുറത്ത് നിന്ന് ആരും വന്നു നമ്മളെ ശല്യപ്പെടുത്തുന്നില്ല. ഇതൊക്കെ മനസിലാക്കി കഴിഞ്ഞാല്‍ സ്‌റ്റേറ്റിനകത്തുളള യുദ്ധമാണ് നമുക്ക് നിര്‍ത്തേണ്ടത്- മോഹന്‍ലാല്‍ പറഞ്ഞു.

English summary
We are in safe zone says Mohanlal
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam