പ്രതിശ്രുതവരനാണ് പ്രതിയെന്ന് വിശ്വസിക്കുന്നില്ല

By Aswathi

ചലചിത്ര നടി ഇനിയയുടെ വീട്ടില്‍ മോഷണം നടക്കകുയും കേസില്‍ സഹോദരിയുടെ പ്രതിശ്രുത വരനെ അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവം ഏവരെയും മുക്കത്ത് വിരല്‍വയ്ക്കുന്നിടത്ത് ചെന്നെത്തിച്ചിരുന്നു. എന്നാല്‍ മോഷണത്തിന് പിന്നില്‍ സഹോദരിയെ വിവാഹം ചെയ്യാനിരുന്ന ഷെബിന്‍ ആണെന്ന് വിശ്വസിക്കുന്നില്ലെന്നാണ് നടി ഇനിയ പറയുന്നത്.

മാസങ്ങള്‍ക്ക് മുമ്പാണ് സഹോദരി സ്വാതിയുടെയും ഷെബിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ഈ പ്രശ്‌നത്തെ ചൊല്ലി വിവാഹം നിര്‍ത്തിവയ്ക്കാനൊന്നും തീരുമാനിച്ചിട്ടില്ലെന്നും ഇനിയ വ്യക്തമാക്കി. രണ്ടുപേരും ഇഷ്ടത്തിലാകുകയും ഷെബിന്‍ വീട്ടില്‍ വന്ന് ചോദിക്കുകയും ചെയ്തതിന് ശേഷം ഇരുകുടുംബങ്ങളും ചേര്‍ന്നാണ് വിവാഹ നിശ്ചയം നടത്തയത്. മോഷണം നടക്കുന്നതുവരെ നല്ല രീതിയില്‍ തന്നെയാണ് ആ ബന്ധം പോയതെന്നും നടി പറഞ്ഞു.

iniya

മാത്രമല്ല ഇത്തരത്തിലൊരു മോഷണം നടത്തേണ്ട ആവശ്യവും ഷെബിനില്ലെന്നാണ് ഇനിയ പറയുന്നത്. നല്ലൊരു ബിസ്‌നസ്‌കാരനായ ഷെബിന് സാമ്പത്തികമായും പ്രശ്‌നങ്ങളൊന്നുമില്ല. കൂട്ടുകാരുടെ ഏതോ ട്രാപ്പില്‍പെട്ടുപോയതാവാനാണ് സാധ്യതയെന്നും ഷെബിന്‍ മോഷണം നടത്തുമെന്ന് വിശ്വസിക്കുന്നില്ലെന്നും ഇനിയ പറയുന്നു. തങ്ങള്‍ യഥാര്‍ഥ കള്ളനായാരെന്നറിയാന്‍ കാത്തിരിക്കുകയാണെന്നും നടി പറഞ്ഞു.

കഴിഞ്ഞ ആഴ്ചയാണ് വീടിന്റെ മുന്‍വാതില്‍ തുറന്ന് കള്ളന്‍ അകടത്തുകയറി മോഷണം നടത്തിയത്. ഈ സമയം നടിയും കുടുംബവും സിനിമയ്ക്ക് പോയിരിക്കുകയായിരുന്നു. വീടുമായി അടുത്ത ബന്ധമുള്ളവര്‍ക്കേ മോഷണം നടത്താന്‍ കഴിയു എന്ന നിലയില്‍ അന്വേഷണം പോയപ്പോഴാണ് സഹോദരിയുടെ പ്രതിസുതവരനില്‍ ചെന്നെത്തിയത്. ഷെബിനൊപ്പം ഇയാളുടെ സഹായി സജിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X