twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമ്മയ്ക്ക് നേരെ നിലപാട് കടുപ്പിച്ച് നിര്‍മാതാക്കളുടെ സംഘടന! ഷോയ്ക്ക് താരങ്ങളെ വിട്ടുകൊടുക്കില്ല

    |

    താരസംഘടനയായ അമ്മയ്ക്കെതിരെ നിലപാട് കടുപ്പിച്ച് നിർമ്മാതാക്കളുടെ സംഘടന. ഡിസംബർ 7 ന് അമ്മ നടത്താനിരുന്ന സ്റ്റേജ് ഷോയ്ക്കെതിരെയാണ് നിർമ്മാതാക്കളുടെ സംഘടന രംഗത്തെത്തിയിരിക്കുന്നത്. സിനിമ ഷൂട്ടിങ്ങ് നിർത്തിവെച്ച് താരങ്ങളെ വിട്ട് നൽകാൻ പറ്റില്ലെന്നാണ് ഇവരുടെ വാദം. ഇതിന്റെ ഭാഗമായി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അമ്മയ്ക്ക് കത്ത് നൽകിയിട്ടുണ്ട്.. സെക്രട്ടറി എ അജിത്താണ് അമ്മയ്തക്ക് കത്ത് നൽകിയിരിക്കുന്നത്.

     പതിനഞ്ച് വയസ് മാത്രം പ്രായം!! ചുംബനരംഗങ്ങള്‍ ചെയ്യാൻ നിർബന്ധിച്ചു, സംവിധായകനെതിരേ സഞ്ജന ഗല്‍റാണി പതിനഞ്ച് വയസ് മാത്രം പ്രായം!! ചുംബനരംഗങ്ങള്‍ ചെയ്യാൻ നിർബന്ധിച്ചു, സംവിധായകനെതിരേ സഞ്ജന ഗല്‍റാണി

    തങ്ങളോട് സഹകരിക്കാതെ അമ്മ ഏകപക്ഷീയമായി എടുക്കുന്ന തീരുമാനങ്ങളോട് യോജിപ്പില്ലെന്നും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നൽകിയ കത്തിൽ വ്യക്തമാക്കുന്നുണ്ട്. കേരളത്തിലുണ്ടായ പ്രളയത്തിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 5കോടി രൂപ സമാഹരിക്കാൻ വേണ്ടിയാണ് അമ്മ സ്റ്റേജ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. ഡിസംബർ 7 നാണ് ഷോ.

     ഒടിയൻ മാണിക്യന്റെ വരവ് വെറുതെയല്ല! കേരളത്തിലെ തിയേറ്ററുകളിൽ തരംഗമാകുന്നു ഒടിയൻ സെൽഫികൾ... ഒടിയൻ മാണിക്യന്റെ വരവ് വെറുതെയല്ല! കേരളത്തിലെ തിയേറ്ററുകളിൽ തരംഗമാകുന്നു ഒടിയൻ സെൽഫികൾ...

    വാട്സ് അപ്പ്  സന്ദേശം

    വാട്സ് അപ്പ് സന്ദേശം

    അമ്മയുടെ സ്റ്റോജ് ഷോയ്ക്കായി താരങ്ങളെ ഒരാഴ്ചത്തെ ഷൂട്ടിങ് നിർത്തിവെച്ച് പരിപാടിയ്ക്ക് വിട്ടു നൽകണമെന്നാണ് അമ്മ സെക്രട്ടറി പ്രൊഡക്ഷൻ കൺട്രോളർമാർക്ക് വാട്സ് അപ്പ് സന്ദേശമയച്ചിരുന്നു. ഇതിനെതിരെയാണ് നിർമ്മാതാക്കളുടെ സംഘടന രംഗത്തെത്തിയിരിക്കുന്നത്.

     അമ്മയുടെ നിലപാട് പ്രതിഷേധാർഹം

    അമ്മയുടെ നിലപാട് പ്രതിഷേധാർഹം

    കേരള ഫിലിം ചേബറിനോട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനോട് ആലോചിക്കാതെ ഏകപക്ഷിയമായിട്ടാണ് അമ്മ ഇത്തരത്തിലുള്ള ഒരു നിലപാട് എടുത്തത്. ഇത് പ്രതിഷേധാർഹമാണ്. തങ്ങളോട് ആലോചിക്കാതെ പ്രൊഡക്ഷൻ കൺട്രോളന്മാർക്ക് നിർദേശം നൽകിയത് തെറ്റായ നടപടിയാണെന്നും അസോസിയേഷൻ വ്യക്തമാക്കുന്നുണ്ട്. കൂടാതെ സംഘടനയ്ക്കെതിരെ ഗുരുതര ആരോപണവും ഇവർ ഉന്നയിക്കുന്നുണ്ട്. അസോസിയേഷന്റെ കെട്ടിടം ക്ഷേമപ്രവർത്തനങ്ങൾക്കുമായി ഷോ സംഘടിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ട് ചെയ്തിട്ട് ഇതുവരെ സഹകരിച്ചിട്ടില്ലെന്നും അതേ സമയം ഓരോ കാരണങ്ങള്‍ പറഞ്ഞ് കബളിപ്പിച്ച് സ്വകാര്യ സ്ഥാപനങ്ങളുടെ ഷോയില്‍ മുന്‍ നിര താരങ്ങളടക്കം പങ്കെടുക്കുന്നതിനുളള വിയോജിപ്പും ഇന്ന് നിർമ്മാതക്കളുടെ സംഘടന പുറത്തു വിട്ട കത്തിൽ പറയുന്നുണ്ട്. പ്രമുഖ മാധ്യമങ്ങളെല്ലാം ഇതു റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.

    താരങ്ങളെ  വിട്ട് നൽകില്ല

    താരങ്ങളെ വിട്ട് നൽകില്ല

    പ്രളയകൊടുതി കേരളത്തെ ബാധിച്ചതു പോലെ സിനിമമേഖലയേയും ഇതു ബാധിച്ചിരുന്നു. ആയതിനാൽ ഷൂട്ടിങ്ങ് നിർത്തിവെച്ച് താരങ്ങളെ വിട്ട് നൽകാൻ ആകില്ലെന്ന് ആസോസിയേഷൻ വ്യക്തമാക്കിയത്. സിനിമാ വ്യാവസായത്തിലെ അംഗങ്ങളടക്കം ഒട്ടനവധി പേർക്ക് കിടപ്പാടം നഷ്ടപ്പെടുകയും തിയേറ്ററുകൾ പോലും പ്രദശനയോഗ്യമല്ലാതാവുകയും ചെയ്തിരുന്നു. ഓണത്തിനു പോലും സിനിമകൾ പൂർത്തിയാക്കാൻകഴിയാത്ത ഒരു സാഹചര്യമുണ്ടായി. വിഷുവരെയുള്ള റിലീസും ചിത്രീകരണവും കഷ്ടപ്പെട്ടാണ് ക്രമീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ സ്റ്റേജ് ഷോയ്ക്ക് താരങ്ങളെ വിട്ടു നൽകാൻ കഴിയില്ലെന്ന് അമ്മയ്ക്ക് നൽകിയ കത്തിൽ പറയുന്നുണ്ട്.

     അമ്മയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു

    അമ്മയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു

    അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ നല്‍കുന്ന അമ്മയുടെ നടപടിയെ സ്വാഗതം ചെയ്യുന്നു, എന്നാല്‍ പ്രളയക്കെടുതിയില്‍ അകപ്പെട്ട തങ്ങളെ വീണ്ടും നഷ്ടങ്ങള്‍ സഹിച്ചോളൂ എന്നു പറഞ്ഞ് ഷോ നടത്തുന്നതിനോട് യോജിക്കാനാകില്ലെന്നും കത്തില്‍ പറയുന്നു.

    English summary
    we cant allow leave for actoress in amma stage show says producers association
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X