»   » സ്ത്രീകള്‍ ഇങ്ങനെയാണെന്നും പുരുഷന്മാര്‍ അങ്ങനെയാണെന്നുമില്ല.. സമത്വത്തിന് വേണ്ടി റിമ

സ്ത്രീകള്‍ ഇങ്ങനെയാണെന്നും പുരുഷന്മാര്‍ അങ്ങനെയാണെന്നുമില്ല.. സമത്വത്തിന് വേണ്ടി റിമ

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമയിലെ പുരുഷമേധാവിത്വം അടുത്തിടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിയ്ക്കുകയാണ്. സ്ത്രീ സമത്വത്തിന് വേണ്ടി നടി റിമ കല്ലിങ്കല്‍ ഇതിന് മുന്‍പും ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ഇപ്പോഴിതാ സ്ത്രീ സമത്വത്തെ കുറിച്ച് ഹോളിവുഡ് താരം എമ്മ സ്‌റ്റോണ്‍ പറഞ്ഞ വാക്കുകള്‍ ഉദ്ദരിച്ച് റിമയുടെ ഫേസ്ബുക്ക് പോസ്റ്റ്.

കുഞ്ചാക്കോ ബോബന്‍ അതിനൊരു അപവാദമാണ്, നായികമാരെ ഒതുക്കാന്‍ ശ്രമിക്കുന്നവരെ കുറിച്ച് റിമ

ലോക സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമാണ് ഓസ്‌കാര്‍ ജേതാവ് കൂടെയായ എമ്മ സ്‌റ്റോണ്‍. പുതിയ ചിത്രമായ 'ബാറ്റില്‍ ഓഫ് ദ സെക്‌സി'യുടെ പ്രചരണത്തിന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ അസമത്വത്തെ കുറിച്ച് എമ്മ തുറന്നടിച്ചിരുന്നു.

rima

തനിക്കൊപ്പം അഭിനയിച്ചിരുന്ന ചില സഹനടന്മാര്‍ അവര്‍ക്ക് ലഭിച്ചിരുന്ന പ്രതിഫലം വെട്ടിക്കുറച്ച് തുല്യത ഉറപ്പുവരുത്തുമായിരുന്നു എന്ന് എമ്മ പറയുന്നു. ഈ അഭിമുഖം ഷെയര്‍ ചെയ്തുകൊണ്ടാണ് ഇപ്പോള്‍ റിമ കല്ലിങ്കല്‍ രംഗത്ത് വന്നിരിയ്ക്കുന്നത്.

'സ്ത്രീകള്‍ ഇങ്ങനെയാണ് പുരുഷന്മാര്‍ അങ്ങനെയാണ് എന്നതിനെ കുറിച്ചല്ല ഇത്. നമ്മളെല്ലാവരും തുല്യരാണ്. എല്ലാവരും തുല്യരാണ്. തുല്യമായ അവകാശവും ബഹുമാനവും ഓരോരുത്തരും അര്‍ഹിയ്ക്കുന്നു' എന്ന് പറഞ്ഞുകൊണ്ടാണ് റിമ അഭിമുഖം ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരിയ്ക്കുന്നത്‌

English summary
We all deserve the same respect and the same rights says Rima Kallingal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X