»   » ഞങ്ങളിപ്പോഴും കാണാറുണ്ട്, വിളിക്കാറുണ്ട്, ഒരുമിച്ച് താമസിച്ചെന്നുമിരിക്കും: ലിസി പറയുന്നു

ഞങ്ങളിപ്പോഴും കാണാറുണ്ട്, വിളിക്കാറുണ്ട്, ഒരുമിച്ച് താമസിച്ചെന്നുമിരിക്കും: ലിസി പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

പ്രിയദര്‍ശനുമായുള്ള വിവാഹ ബന്ധം വേര്‍പിരിഞ്ഞെങ്കിലും ലിസി ഇപ്പോഴും പ്രിയന്റെ വീട്ടിലാണ് താമസിയ്ക്കുന്നതെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അതിനെന്താണ് കുഴപ്പം എന്ന് ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ ലിസി.

തങ്ങള്‍ തമ്മിലുള്ള ദാമ്പത്യം മാത്രമേ പിരിഞ്ഞിട്ടുള്ളൂ എന്നും സൗഹൃദം ഇപ്പോഴും തുടരുന്നുണ്ടെന്നും ലിസി അടുത്തിടെ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഞങ്ങള്‍ ഇടയ്ക്ക് കാണാറുണ്ട്. വിളിക്കാറുണ്ട്. അടുത്ത മാസം മക്കള്‍ക്കൊപ്പം ഒരു ഫങ്ഷന് പോകാനും തീരുമാനിച്ചിട്ടുണ്ട്- ലിസി പറയുന്നു

ഞങ്ങളിപ്പോഴും കാണാറുണ്ട്, വിളിക്കാറുണ്ട്, ഒരുമിച്ച് താമസിച്ചെന്നുമിരിക്കും: ലിസി പറയുന്നു

ഞാനും പ്രിയനും ഇടയ്ക്ക് കാണാറുണ്ട്. ഇനിയും കാണുമെന്നും പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ലിസി പറഞ്ഞു. ഫോണ്‍ വിളിക്കാറുണ്ടെന്നും നടി പറയുന്നു

ഞങ്ങളിപ്പോഴും കാണാറുണ്ട്, വിളിക്കാറുണ്ട്, ഒരുമിച്ച് താമസിച്ചെന്നുമിരിക്കും: ലിസി പറയുന്നു

ഞാനും പ്രിയനും ദാമ്പത്യ ജീവിതത്തില്‍ നിന്ന് മാത്രമേ വേര്‍പിരിഞ്ഞിട്ടുള്ളൂ. ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്.

ഞങ്ങളിപ്പോഴും കാണാറുണ്ട്, വിളിക്കാറുണ്ട്, ഒരുമിച്ച് താമസിച്ചെന്നുമിരിക്കും: ലിസി പറയുന്നു

ഞാന്‍ എവിടെ താമസിയ്ക്കുന്നു എന്നാണ് പിന്നെ പാപ്പരസികള്‍ക്ക് അറിയേണ്ടത്. ഞാന്‍ താമസിക്കുന്ന സ്ഥലത്ത് പ്രിയന്‍ വരാറുണ്ട്. എന്റെയും പ്രിയന്റെയും മക്കള്‍ക്ക് അവകാശപ്പെട്ട വീടാണത്. അപ്പോള്‍ ഞങ്ങള്‍ രണ്ട് പേരും അവിടെ താമസിച്ചെന്നും വന്നെന്നുമിരിയ്ക്കും

ഞങ്ങളിപ്പോഴും കാണാറുണ്ട്, വിളിക്കാറുണ്ട്, ഒരുമിച്ച് താമസിച്ചെന്നുമിരിക്കും: ലിസി പറയുന്നു

മാധ്യമങ്ങള്‍ തങ്ങളെ ഹരാസ് ചെയ്യുകയാണെന്നും ലിസി ആരോപിച്ചു. മാധ്യമങ്ങള്‍ എപ്പോഴും ശ്രമിയ്ക്കുന്നത് ഹോട്ട് വാര്‍ത്തകള്‍ക്ക് വേണ്ടിയാണ്. ഇല്ലാത്ത കാര്യങ്ങള്‍ പടച്ചുവിടാന്‍ മിടുക്കരാണ്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗുമായി ബന്ധപ്പെട്ട് എന്തൊക്കെ പ്രചരിച്ചു. അതെന്നെക്കാള്‍ കൂടുതല്‍ വിഷമിപ്പിച്ചത് പ്രിയനെയും മക്കളെയുമാണ്.

ഞങ്ങളിപ്പോഴും കാണാറുണ്ട്, വിളിക്കാറുണ്ട്, ഒരുമിച്ച് താമസിച്ചെന്നുമിരിക്കും: ലിസി പറയുന്നു

സെലിബ്രിറ്റി ഡൈവോഴ്‌സുകള്‍ ഇവിടെ മാധ്യമങ്ങള്‍ക്ക് ആഘോഷമാണ്. രണ്ടുപേര്‍ ഡൈവോഴ്‌സിന് ശ്രമിയ്ക്കുമ്പോള്‍ എവിടെയാണ് അപഖ്യാതികള്‍ ഉണ്ടാവാത്തത്

ഞങ്ങളിപ്പോഴും കാണാറുണ്ട്, വിളിക്കാറുണ്ട്, ഒരുമിച്ച് താമസിച്ചെന്നുമിരിക്കും: ലിസി പറയുന്നു

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗുമായി ബന്ധപ്പെട്ട് എനിക്ക് അവിഹിത ബന്ധമുണ്ടെന്ന് വരെ മാധ്യമങ്ങള്‍ വാര്‍ത്തയുണ്ടാക്കി. ഇത്രയും നാള്‍ കൂടെ ജീവിച്ച ആള്‍ പോലും ഉന്നയിക്കാത്ത ആരോപണങ്ങളാണ് മറ്റുള്ളവര്‍ ഉന്നയിക്കുന്നത്. ആരോപണം ഉന്നയിച്ചവര്‍ക്ക് ഒരു ചെറിയ തെളിവെങ്കിലും എനിക്കെതിരെ കണ്ടുപിടിയ്ക്കാന്‍ കഴിയുമോ. ഞാന്‍ വെല്ലുവിളിയ്ക്കുകയാണ്

ഞങ്ങളിപ്പോഴും കാണാറുണ്ട്, വിളിക്കാറുണ്ട്, ഒരുമിച്ച് താമസിച്ചെന്നുമിരിക്കും: ലിസി പറയുന്നു

ദാമ്പത്യബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന ഉറച്ച തീരുമാനത്തില്‍ എത്തിയപ്പോള്‍ ഞാനാദ്യം അക്കാര്യം സംസാരിച്ചത് ഞങ്ങളുടെ മക്കളോടാണ്. പ്രായമൂര്‍ത്തിയായ അവര്‍ക്ക് രണ്ട് പേര്‍ക്കും എന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. അവരുടെ പൂര്‍ണ സമ്മതത്തോടെയാണ് പിരിയാന്‍ തീരുമാനിച്ചത്

ഞങ്ങളിപ്പോഴും കാണാറുണ്ട്, വിളിക്കാറുണ്ട്, ഒരുമിച്ച് താമസിച്ചെന്നുമിരിക്കും: ലിസി പറയുന്നു

പിന്നെ മക്കള്‍ക്ക് തന്മൂലം എന്തെങ്കിലും പ്രശ്‌നമുണ്ടാകുമെന്ന് വിശ്വസിയ്ക്കുന്നില്ല. ഞാനും പ്രിയനും തമ്മിലേ പിരിഞ്ഞിട്ടുള്ളൂ. മക്കള്‍ക്കിപ്പോഴും അച്ഛന്റെയും അമ്മയുടെയും സ്‌നേഹം ലഭിയ്ക്കുന്നുണ്ട്. നാട്ടില്‍ എത്തിയാല്‍ അച്ഛനും അമ്മയ്ക്കുമൊപ്പം മാറിമാറി താമസിക്കാനുള്ള അവസരവുമുണ്ട്. വിദേശത്ത് പഠിയ്ക്കുന്ന അവരെ സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ക്കും അവസരം ലഭിക്കാറുണ്ട്.

ഞങ്ങളിപ്പോഴും കാണാറുണ്ട്, വിളിക്കാറുണ്ട്, ഒരുമിച്ച് താമസിച്ചെന്നുമിരിക്കും: ലിസി പറയുന്നു

അടുത്ത മാസം ഞങ്ങളുടെ മക്കളും ഞങ്ങളോടൊപ്പം കാണും. മാസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ നാല് പേരും ഒരു ബന്ധുവിന്റെ വീട്ടില്‍ ഫങ്ഷന് പോകുന്നുണ്ട്. മക്കള്‍ അതിലെല്ലാം ഹാപ്പിയാണെന്നാണ് വിശ്വസിയ്ക്കുന്നത് - ലിസി പറഞ്ഞു.

English summary
We dropped only our marriage life, We are still good friends says Lissy

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam