twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്ത്രീയെ മോശമായി ചിത്രീകരിച്ച തിരക്കഥ പത്മപ്രിയ തിരുത്തി, സംവിധായകനും നടനും ശരിവച്ചു!!

    By Aswini
    |

    സിനിമയിലെ സ്ത്രീ വിരുദ്ധതയാണ് ഇപ്പോള്‍ മലയാള സിനിമാ ലോകത്തെ വിവാദവും ചര്‍ച്ചയാവുന്ന വിഷയവും. വുമണ്‍ ഇന്‍ സിനിമാ കലക്ടീവിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തി കഴിഞ്ഞു. മമ്മൂട്ടി ചിത്രത്തിലെ സ്ത്രീവിരുദ്ധത പാര്‍വ്വതി ചോദ്യം ചെയ്തതിന് ശേഷം പ്രസ്തുത വിഷയത്തിലുള്ള ചര്‍ച്ച കൂടുതല്‍ സജീവമാകുകയായിരുന്നു.

    സംഭവത്തില്‍ പലരും പാര്‍വ്വതിയെ നിഷ്ഠൂരമായി വിമര്‍ശിച്ചു. പാര്‍വ്വതിയ്ക്ക് നേരെ സൈബര്‍ ആക്രമണവും നടന്നു. ഇപ്പോഴിതാ വിഷയത്തില്‍ പാര്‍വ്വതിയ്ക്ക് പിന്തുണയുമായി എത്തിയിരിയ്ക്കുകയാണ് പത്മപ്രിയ. ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ വേണമെന്നും, സംസാരിച്ചാല്‍ മാത്രമേ കാര്യങ്ങളില്‍ വ്യക്തത ഉണ്ടാവുകയുള്ളൂവെന്നും പത്മപ്രിയ പറയുന്നു.

    പിന്തുണയ്ക്കുന്നു

    പിന്തുണയ്ക്കുന്നു

    പാര്‍വ്വതിയെയും ഡബ്ല്യു സി സി യുടെ കാഴ്ചപ്പാടുകളെയും പിന്തുണയ്ക്കുന്നു എന്ന് പത്മപ്രിയ പറഞ്ഞു. സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്. തീര്‍ച്ചയായും സ്ത്രീ കഥാപാത്രങ്ങളും. സിനിമയിലെ സ്ത്രീ കഥാപാത്രങ്ങള്‍ യുവതികളെ ആകര്‍ഷിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നുണ്ടെന്ന് സൂര്യ ഫെസ്റ്റിവലില്‍ പത്മപ്രിയ പറഞ്ഞു.

    ഡബ്ല്യു സി സി വേണം

    ഡബ്ല്യു സി സി വേണം

    സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനം സിനിമയില്‍ അവസാനിക്കണമെങ്കില്‍ ഡബ്ല്യ സി സി പോലൊരു സംഘടന വേണം എന്നാണ് പത്മപ്രിയ പറയുന്നത്. സിനിമയുടെ സാങ്കേതികതയിലും നിരവധി സ്ത്രീകളിപ്പോള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. എന്നാല്‍ അവരൊന്നും തിരിച്ചറിയപ്പെടുന്നില്ല. സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഇങ്ങനെ ഒരു സംഘടന വേണം.

    തിരക്കഥ തിരുത്തിച്ചു

    തിരക്കഥ തിരുത്തിച്ചു

    സ്ത്രീ വിരുദ്ധമായ ഒരു രംഗത്തെ തന്റെ പുതിയ ബോളിവുഡ് ചിത്രമായ ഷെഫില്‍ നിന്ന് തിരുത്തിയ കാര്യവും പത്മപ്രിയ പറഞ്ഞു. കഥയില്‍ പത്മപ്രിയയും സെയ്ഫ് അലി ഖാനും വിവാഹ മോചിതരാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം കാണുമ്പോഴും സ്ത്രീയുടെ സ്വഭാവത്തില്‍ യാതൊരു മാറ്റവുമില്ലാതെയാണ് കഥ. എന്നാല്‍ ഒരിക്കലും ഒരു സ്ത്രീ അങ്ങനെ ആയിരിക്കില്ല എന്ന് പത്മപ്രിയ പറഞ്ഞതിനോട് സംവിധായകനും നായകനും യോജിച്ചു. അവര്‍ തിരുത്തലുകള്‍ വരുത്തിയത്രെ.

    ഒരു കോളേജ് അനുഭവം

    ഒരു കോളേജ് അനുഭവം

    വീട്ടില്‍ തന്നെയും സഹോദരനെയും തുല്യമായാണ് വളര്‍ത്തിയത്. പക്ഷെ ആദ്യ ദിവസം കോളേജിലുണ്ടായ അനുഭവം എന്നെ നിരാശപ്പെടുത്തി. ഒരു പ്രൊഫസര്‍ വന്ന് മാറിടം നോക്കി പറഞ്ഞു, 'നാളെ മുതല്‍ ടി ഷര്‍ട്ട് ധരിച്ച് വരാന്‍ പാടില്ല' എന്ന്. ഇക്കാര്യം അമ്മയോട് പറഞ്ഞപ്പോള്‍ അടുത്ത ദിവസം ഞാന്‍ നിന്നെ കോളേജില്‍ വിടാം എന്നായിരുന്നു അമ്മയുടെ പ്രതികരണം. ഞാന്‍ തലേന്ന് ധരിച്ചതിന് സമാനമായ ഒരു ടി ഷര്‍ട്ട് ധരിച്ച് കൈനറ്റിക് ഹോണ്ടയില്‍ എന്നെ കോളേജില്‍ കൊണ്ടു വിട്ടു പ്രൊഫസറോട് കാര്യം ചോദിച്ചു.

    സംസാരിക്കം

    സംസാരിക്കം

    ഇത്തരം വിഷയങ്ങളില്‍ അപ്പപ്പോള്‍ തന്നെ സംസാരിച്ച് വ്യക്തത വരുത്തണം. സംസാരിച്ചാല്‍ മാത്രമേ കാര്യങ്ങളില്‍ വ്യക്തത നമുക്ക് ലഭിയ്ക്കുകയുള്ളൂ. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. സിനിമയിലെ സ്ത്രീകളുടെ അവസ്ഥയില്‍ മാറ്റം വരണം എന്ന് ഞാനും ആഗ്രഹിക്കുന്നു. അതിന് ചര്‍ച്ചകള്‍ വളരെ പ്രധാനമാണ് - പത്മപ്രിയ പറഞ്ഞു.

    English summary
    We get clarity about things only when we talk about them: Padmapriya
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X