»   » ആ രംഗത്ത് റോഷനോട് ശരിക്കും പ്രേമം തോന്നിയെന്ന് പ്രിയ, റോഷന് പ്രിയയോടും!!!

ആ രംഗത്ത് റോഷനോട് ശരിക്കും പ്രേമം തോന്നിയെന്ന് പ്രിയ, റോഷന് പ്രിയയോടും!!!

Posted By: Aswini P
Subscribe to Filmibeat Malayalam
റോഷനും പ്രിയ വാര്യരും തമ്മിൽ യഥാർത്ഥത്തിൽ പ്രണയം ? | filmibeat Malayalam

ഒമര്‍ ലാലു സംവിധാനം ചെയ്ത ഒരു ആഡാര്‍ ലവ്വ് സിനിമയിലെ മാണിക്യ മലരായ പൂവേ എന്ന പാട്ടാണ് ഇപ്പോള്‍ സംസാര വിഷയം. പാട്ടിലെ ഒരു രംഗത്ത് പ്രിയയും റോഷനും കാണിക്കുന്ന ക്യൂട്ട് എക്‌സ്പ്രഷനാണ് പ്രേക്ഷരെ ആകര്‍ഷിച്ചത്.

ആ 'കണ്ണിറുക്കി കൊച്ച്' ചില്ലറക്കാരിയല്ല, മലയാളി മങ്ക!!, പ്രിയയെ കുറിച്ച് അറിയാത്ത ഒരു സത്യം!!

പാട്ട് പുറത്തിറങ്ങിയതോടെ പ്രിയയും, പ്രയയ്‌ക്കൊപ്പം റോഷനും ശ്രദ്ധിക്കപ്പെട്ടു. എങ്ങിനെ.. ഇത്ര മനോഹരമായി ആ രംഗം ചെയ്തു എന്ന ചോദിച്ചപ്പോള്‍, ആ രംഗങ്ങള്‍ ഞങ്ങള്‍ ശരിക്കും പ്രണയിച്ചു എന്നാണ് പ്രിയയും റോഷനും പറഞ്ഞത്.


സന്തോഷം.. സന്തോഷം

പാട്ട് വൈറലാകുന്നതില്‍ സന്തോഷമുണ്ടെന്ന് ഇരുവരും പറഞ്ഞു. ആ ഒരു രംഗം ഇത്രയും പെട്ടന്ന് വൈറലാകുമെന്ന് ഒരിക്കലും കരുതയില്ലെന്നാണ് പ്രിയയും റോഷനും പറയുന്നത്.


ഞങ്ങളുടെ കെമിസ്ട്രി

ഞങ്ങള്‍ തമ്മിലുള്ള കെമിസ്ട്രിയുടെ ഭാഗമായിട്ടാണ് ആ രംഗം അത്രയും മനോഹരമായി വന്നത്. ആ രംഗത്ത് ശരിക്കും പ്രിയയോട് പ്രണയം തോന്നി എന്ന് റോഷനും, റോഷനോട് പ്രണയം തോന്നി എന്ന് പ്രിയയും പറയുന്നു.


സ്‌പോട്ടില്‍ സംഭവിച്ചത്

പുരികം കൊണ്ടും കണ്ണുകൊണ്ടുമില്ല എക്‌സപ്രഷന്‍ ചെയ്യാന്‍ പറ്റുമോ എന്ന് ഒമറിക്ക (സംവിധായകന്‍ ഒമര്‍ ലാലു) ചോദിച്ചു. ശ്രമിക്കാമെന്ന് ഞാന്‍ പറഞ്ഞു. ആ രംഗം സ്‌പൊണ്ടേനിയസായി സംഭവിച്ചതാണെന്നാണ് പ്രിയ പറയുന്നത്.


ഡാന്‍സ് സ്വാധീനിച്ചോ

പത്താം ക്ലാസ് വരെ ഞാന്‍ ക്ലാസിക് ഡാന്‍സ് പഠിച്ചിട്ടുണ്ട്. ഒരുപക്ഷെ അതുകൊണ്ടാവാം ആ എക്‌സ്പ്രഷന്‍ വളരെ എളുപ്പം ചെയ്യാന്‍ കഴിഞ്ഞത് എന്നാണ് പ്രിയ പറഞ്ഞു


ഒഫറുകള്‍ വരുന്നുണ്ട്

പാട്ട് കണ്ട് ഒരുപാട് പുതിയ സിനിമകളില്‍ ഓഫറുകള്‍ വന്നിട്ടുണ്ടെന്ന് പ്രിയ പറയുന്നു. എന്നാല്‍ അഡാര്‍ ലവ്വ് ഇറങ്ങുന്നത് വരെ മറ്റൊരു ചിത്രം കരാര്‍ ചെയ്യാനുള്ള പ്ലാനില്ല. അഭിനയ രംഗത്ത് തുടരാന്‍ തന്നെയാണ് താത്പര്യം. - പ്രിയ പറഞ്ഞു.


English summary
We love each other for the particular scene in the song says Priya and Roshan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam