For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലക്ഷ്മിയും ജാനിയുമില്ലാതെ ബാലഭാസ്‌ക്കര്‍ ഹിരണ്‍മയയില്‍! ശാന്തി കവാടത്തില്‍ എരിഞ്ഞടങ്ങിയ ബാലുവിന് വിട

  |

  പ്രിയപ്പെട്ടവര്‍ അപ്രതീക്ഷിതമായി നമ്മെ വിട്ടുപിരിയുമ്പോഴുള്ള വേദന പറഞ്ഞറിയിക്കാനാവില്ല. കാലങ്ങളെടുത്താലും എന്നും ആ വിങ്ങല്‍ നെഞ്ചിലുണ്ടാവും. എന്നും നീറ്റലായി നോവായി അത് എന്നും നമുക്കൊപ്പമുണ്ടാവാറുണ്ട്. കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി കേരളക്കര ഒന്നടങ്കം കരയുകയാണ്. ബാലുവെന്ന പ്രിയപ്പെട്ട ബാലഭാസ്‌ക്കറിനെ ഓര്‍ത്ത്. തൃശ്ശൂരിലെ വടക്കുന്നാഥ ക്ഷേത്രത്തില്‍ കുടുംബസമേതമെത്തി തിരികെ തിരുവനന്തപുരത്തെ വീട്ടിലേക്ക് പോവുന്നതിനിടയിലായിരുന്നു ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. സംഭവ സ്ഥലത്ത് വെച്ച് കുഞ്ഞുമകളായ തേജസ്വിനി യാത്രയായിരുന്നു. ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന ബാലുവോ ലക്ഷ്മിയോ മകളുടെ വിയോഗത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല.

  ബാലഭാസ്‌ക്കറിന്റെയും ലക്ഷ്മിയുടെയും ജീവിതത്തിലെ മനോഹര നിമിഷം! കണ്ണുനനയിക്കും ഈ ചിത്രങ്ങള്‍! കാണൂ!

  വയലിനില്‍ മാന്ത്രിക വിസ്മയം തീര്‍ത്ത് മുന്നേറുന്ന ബാലഭാസ്‌ക്കറിനോട് എന്നും നമുക്കൊരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. യൂണിവേഴ്‌സിറ്റി കളേജിലെ പഠനം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ലക്ഷ്മിയെ ഒപ്പം കൂട്ടിയതിനെക്കുറിച്ചും 16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കുഞ്ഞ് മാലാഖയെത്തിയതും അതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചുമൊക്കെ നമുക്കറിയാവുന്നതാണ്. അപ്രതീക്ഷിതമായി അപകടവാര്‍ത്തയെത്തിയപ്പോള്‍ മുതല്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമല്ല സംഗീതപ്രേമികളും അദ്ദേഹത്തിന്റെയും ലക്ഷ്മിയുടെയും തിരിച്ചുവരവിനായി പ്രാര്‍ത്ഥിക്കുകയായിരുന്നു. അടുത്ത സുഹൃത്തായ സ്റ്റീഫന്‍ ദേവസിയോട് സംസാരിച്ചുവെന്നറിഞ്ഞപ്പോള്‍ പ്രതീക്ഷ വര്‍ധിക്കുകയായിരുന്നു. അതിനിടയിലാണ് ഹൃദയാഘാതം വന്നതും തുടര്‍ന്ന് അദ്ദേഹം മരണത്തിന് കീഴടങ്ങിയതും. പ്രിയപ്പെട്ടവനും പൊന്നോമനപ്പുത്രിയും യാത്രയായതിനെക്കുറിച്ച് അബോധാവസ്ഥയില്‍ കഴിയുന്ന ലക്ഷ്മിക്കറിയില്ല. ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തിലാണ് ബാലുവിന് അന്ത്യവിശ്രമം നല്‍കിയത്.

  നിനക്ക് കഴിയും! നീ വന്നാല്‍ മതി! രാജാവിന്റെ മകനില്‍ മോഹന്‍ലാലിന്റെ നായികയായി അംബികയെത്തിയത് ഇങ്ങനെ!!

  ഹിരണ്‍മയയിലേക്ക് കൊണ്ടുവന്നപ്പോള്‍

  ഹിരണ്‍മയയിലേക്ക് കൊണ്ടുവന്നപ്പോള്‍

  തിരുമലയിലെ ഹിരണ്‍മയ എന്ന വീട്ടിലേക്ക് ബാലുവിന്റെ ഭൗതിക ശരീരം എത്തിച്ചപ്പോള്‍ അന്ത്യാഞ്ജലി നല്‍കാനായി ആയിരങ്ങളായിരുന്നു കാത്തിരുന്നത്. സുഹൃത്തുക്കളും ബന്ധുക്കളുമുള്‍പ്പടെ നിരവധി പേരാണ് ബാലുവിനെ കാണാനെത്തിയത്. നെഞ്ചില്‍ വയലിനും ചേര്‍ത്ത് വെച്ചുള്ള ആ കിടപ്പ് കണ്ടപ്പോള്‍ പലരും വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു. മകന്റെ ചേതനയറ്റ ശരീരം കണ്ടപ്പോള്‍ ബോധരഹിതയായ അമ്മയെ ബന്ധുക്കള്‍ ചേര്‍ന്ന് അകത്തേക്ക് കൊണ്ടുപോകുമ്പോള്‍ കണ്ട് നിന്നവരും കരയുകയായിരുന്നു. ബാലുവിന്റെയും ലക്ഷ്മിയുടെയും മാതാപിതാക്കളെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ബുദ്ധിമുട്ടുകയായിരുന്നു മറ്റുള്ളവര്‍.

  ലക്ഷ്മി കൂടെയില്ല

  ലക്ഷ്മി കൂടെയില്ല

  ബാലുവും ലക്ഷ്മിയും ഒരുമിച്ച് ജീവിതം തുടങ്ങിയ വീടാണ് ഹിരണ്‍മയ്. പൊന്നുമോള്‍ അകന്നുപോയതോ പ്രിയതമന്‍ പാട്ട് നിര്‍ത്തി പറന്നുപോയതോ ലക്ഷ്മി അറിഞ്ഞിട്ടില്ല. ചികിത്സയില്‍ കഴിയുന്ന ലക്ഷ്മി ഇടയ്ക്ക് കണ്ണ് തുറന്നപ്പോള്‍ മകളെ അന്വേഷിച്ചിരുന്നു. ലക്ഷ്മിയോട് എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ സങ്കടപ്പെടുകയാണ് ബന്ധുക്കള്‍. 22ാമത്തെ വയസ്സിലാണ് ബാലുവിന്റെ ജീവിതത്തിലേക്ക് ലക്ഷ്മിയെത്തിയത്. പഠനകാലത്തെ പ്രണയം വിവാഹത്തില്‍ കലാശിക്കുകയായിരുന്നു. തന്റെ സ്വഭാവത്തെക്കുറിച്ച് കൃത്യമായി ലക്ഷ്മിക്ക് അറിയാമെന്നും അവള്‍ ഒപ്പമുണ്ടാവുമ്പോള്‍ പ്രത്യേക വൈബ് ഫീല്‍ ചെയ്യാറുണ്ടെന്നും ബാലു നേരത്തെ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു.

  കൈതപ്രത്തിന്റെ സങ്കടം

  കൈതപ്രത്തിന്റെ സങ്കടം

  അപകടത്തില്‍ കഴിയുന്ന ബാലുവിനെ കാണണമെന്ന ലക്ഷ്യവുമായാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി തലസ്ഥാനനഗരിയിലേക്ക് എത്തിയത്. അനന്തപുരി ആശുപത്രിയിലെത്തി ബാലുവിനെ കാണണം, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കണം, ഇതായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍. അപ്രതീക്ഷിതമായി ആ വിയോഗവാര്‍ത്ത എത്തിയപ്പോള്‍ അദ്ദേഹം തളര്‍ന്നുപോയിരുന്നു. മധുരമായി പാടുന്നൊരു ഗായകന്‍ പാട്ടുനിര്‍ത്തി പോയത് പോലെയാണ് തോന്നുന്നതെന്നും ഈ വിയോഗം താങ്ങാനാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

  സുഹൃത്തുക്കളുടെ കൂടെ

  സുഹൃത്തുക്കളുടെ കൂടെ

  ബാലുവിന്റെ എല്ലാമെല്ലാമാണ് സുഹൃത്തുക്കള്‍. ലക്ഷ്മിയെ ജീവിതത്തില്‍ കൂടെ ചേര്‍ക്കുന്നതിനും സംഗീത ലോകത്തില്‍ നിന്നും പിന്‍മാറാന്‍ തീരുമാനിച്ചപ്പോഴുമൊക്കെ അദ്ദേഹത്തെ ആശ്വസിപ്പിച്ചതും ശക്തമായ പിന്തുണ നല്‍കിയതും സുഹൃത്തുക്കളായിരുന്നു. ബാലുവിന് അന്ത്യയാത്ര ഒരുക്കാനും സുഹൃത്തുക്കള്‍ മുന്‍പന്തിയിലുണ്ടായിരുന്നു. സറ്റീഫന്‍ ദേവസി, മധു ബാലകൃഷ്ണന്‍ എന്നിവര്‍ മൃതദേഹത്തെ അനുഗമിച്ചിരുന്നു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് താന്‍ അദ്ദേഹത്തെ കണ്ടിരുന്നുവെന്നും തന്നെക്കണ്ടപ്പോഴാണ് കരഞ്ഞതും ചുണ്ടനക്കിയതുമെന്നും സ്റ്റീഫന്‍ ദേവസി പറഞ്ഞിരുന്നു.

  വയലിന്‍ നെഞ്ചോട് ചേര്‍ത്ത്

  വയലിന്‍ നെഞ്ചോട് ചേര്‍ത്ത്

  വയലിനായിരുന്നു ബാലുവിന് എല്ലാം. മരണത്തിലും നെഞ്ചോട് ചേര്‍ത്ത് വെച്ചതും ആ വയലിനായിരുന്നു. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. അദ്ദേഹത്തെ അനുസ്മരിക്കുന്നതിനായി സുഹൃത്തുക്കള്‍ തലസ്ഥാനനഗരിയില്‍ ഒത്തുചേരുന്നുണ്ട്. മനോഹരമായ ഈണങ്ങളിലൂടെയും ഗാനങ്ങളിലൂടെയുമായി ബാലഭാസ്‌ക്കര്‍ എന്നും ആസ്വാദക മനസ്സില്‍ ജീവിക്കും. അതുല്യ കലാകാരന് സംഗീത ലോകവും ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു.

  സ്റ്റീഫന്‍ ദേവസിയുടെ പോസ്റ്റ്

  സ്റ്റീഫന്‍ ദേവസിയുടെ പോസ്റ്റ്

  സുജാത മോഹന്‍ പറയുന്നു

  സുജാത മോഹന്‍ പറയുന്നു

  കസിന്‍ മാത്രമല്ലെന്ന് മധു ബാലകൃഷ്ണന്‍

  കസിന്‍ മാത്രമല്ലെന്ന് മധു ബാലകൃഷ്ണന്‍

  ശ്വേത മോഹന്റെ പോസ്റ്റ്‌

  ശ്വേത മോഹന്റെ പോസ്റ്റ്‌

  English summary
  RIP to Violinist Balabhaskar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X