ഞങ്ങള്‍ അടിച്ചു പിരിഞ്ഞതല്ല: റാഫി-മെക്കാര്‍ട്ടിന്‍

By Lakshmi

ഇരട്ട സംവിധായകരായ റാഫിമെക്കര്‍ട്ടിന്‍ പിരിയുകയാണെന്നത് മലയാളചലച്ചിത്രലോകത്ത് വലിയ വാര്‍ത്തയായിരുന്നു. റാഫി ദിലീപിനെ നായകനാക്കി റിങ് മാസറ്റര്‍ എന്ന ചിത്രം പ്രഖ്യാപിച്ചതോടെയാണ് ഒട്ടേറെ ഹിറ്റുകള്‍ സൃഷ്ടിച്ച ഇവര്‍ രണ്ടുപേരും പിരിയുകയാണെന്നകാര്യം വ്യക്തമായത്.

പലകാരണങ്ങളാണ് ഇതിന്റെ പേരില്‍ പറഞ്ഞുകേട്ടത്. ചൈനാ ടൗണ്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട് രണ്ടുപേരും തെറ്റിയെന്നും അതിനാലാണ് പിരിയുന്നതെന്നും മറ്റുമായിരുന്നു പ്രധാനമായും പറഞ്ഞുകേട്ട കഥ. എന്നാല്‍ ഇതിലൊന്നും കാര്യമില്ലെന്നും തങ്ങള്‍ തമ്മില്‍ തെറ്റിയിട്ടില്ലെന്നും റാഫിയും മെക്കാര്‍ട്ടിനും പിന്നീട് വ്യക്തമാക്കി.

 Rafi Mecartin

റിങ് മാസ്റ്റര്‍ഇറങ്ങിയശേഷമുള്ള പല ഇന്റര്‍വ്യൂവിലും തങ്ങള്‍ പിരിഞ്ഞത് നല്ലകാര്യത്തിന് വേണ്ടിയാണെന്ന് റാഫി വ്യക്തമാക്കി. കുറേചിത്രങ്ങള്‍ ചെയ്‌തെങ്കിലും വമ്പന്‍ ഹിറ്റുകളൊന്നും പിന്നീട് ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിഞ്ഞില്ല. മുമ്പ് സിദ്ദിഖും ലാലും ഇങ്ങനെയായിരുന്നു രണ്ടുപേരും ചേര്‍ന്ന് വലിയ ഹിറ്റുകള്‍ സൃഷ്ടിച്ചു പിന്നീട് അവര്‍ പിരിഞ്ഞ് സ്വന്തമായി സംവിധാനം ചെയ്തപ്പോഴും ഹിറ്റുകളുണ്ടായി. എന്നാല്‍ അവരെപ്പോലെ പിരിഞ്ഞുനോക്കാം എന്നാലെങ്കിലും വമ്പന്‍ ഹിറ്റ് ചിത്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമോയെന്ന് നോക്കാമെന്ന് തീരുമാനിച്ചാണ് ഞങ്ങള്‍ പിരിഞ്ഞത്- റാഫി പറയുന്നു.

ഇപ്പോഴിതാ റാഫിയും മെക്കാര്‍ട്ടിനും അടിച്ചു പിരിഞ്ഞുവെന്ന് പറഞ്ഞവര്‍ക്ക് മറുപടിയുമായി ഇവര്‍ വീണ്ടും ഒന്നിയ്ക്കുകയാണ് പഞ്ചാബി ഹൗസ് എന്ന ചിത്രത്തിന് രണ്ടാം ഭാഗം സൃഷ്ടിക്കാനായിട്ടാണ് ഇവര്‍ വീണ്ടും ഒന്നിയ്ക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X