»   » എല്ലാവരെയും സന്തോഷിപ്പിക്കാന്‍ ശ്രമിച്ചു, പക്ഷെ സംഭവിച്ചത് മറിച്ചാണ്, വിവാഹ മോചനത്തെ കുറിച്ച് അമല

എല്ലാവരെയും സന്തോഷിപ്പിക്കാന്‍ ശ്രമിച്ചു, പക്ഷെ സംഭവിച്ചത് മറിച്ചാണ്, വിവാഹ മോചനത്തെ കുറിച്ച് അമല

Posted By: Rohini
Subscribe to Filmibeat Malayalam

2016 അമല പോളിനെ സംബന്ധിച്ച് ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത വര്‍ഷമാണ്. എ എല്‍ വിജയ് യുമായുള്ള വിവാഹ മോചനം നടിയെ ഏറെ വിഷമത്തിലാക്കിയിരുന്നു. അതില്‍ നിന്നൊക്കെ കരകയറിയ നടി ഇപ്പോള്‍ സിനിമാ തിരക്കുകളിലേക്കിറങ്ങുകയാണ്. മലയാളത്തിലും തമിഴിലും കന്നടയിലും ഒരുപാട് നല്ല ചിത്രങ്ങള്‍ അമലയെ തേടിയെത്തുന്നു.

നയന്‍താരയെ തെലുങ്കില്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമം, നിര്‍മ്മാതാക്കളാണെന്ന് സംശയിക്കുന്നു!

വിജയ് യുമായുള്ള വിവാഹ മോചനത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍, തെറ്റായ കഥയില്‍ എഴുതിയ നല്ല രണ്ട് കഥാപാത്രങ്ങളായിരുന്നു ഞങ്ങള്‍.. അത് തിരിച്ചറിഞ്ഞപ്പോള്‍ കഥയില്‍ നിന്ന് ഇറങ്ങിപ്പോയി എന്നാണ് നടി പറഞ്ഞത്. എവിടെയാണ് പിഴച്ചത് എന്ന് അമല പോള്‍ തന്നെ പറയുന്നു.

ബ്യൂട്ടിഫുള്‍ കപ്പിള്‍സ്

വിജയ്‌ക്കൊപ്പമുള്ള ജീവിതം വളരെ മനോഹരമായിരുന്നു. 'ബ്യൂട്ടിഫുള്‍ കപ്പിള്‍സ്' ആയിരുന്നു ഞങ്ങള്‍. ഒരേ അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു.

തിരിച്ചറിഞ്ഞു തുടങ്ങി

ആ യാത്രയില്‍ എനിക്ക് മനസ്സിലായി, ഞങ്ങള്‍ രണ്ട് പേരും ഒരേ ദിശയിലേക്കല്ല പോകുന്നത് എന്ന്. അമലയ്ക്ക് വ്യക്തിപരമായ വളര്‍ച്ച ആവശ്യമായിരുന്നു. ഇരുവരുടെയും കരിയറില്‍ ആ ചിന്ത ഒരു കോംപ്ലക്‌സായി വളരാന്‍ തുടങ്ങി.

മറ്റുള്ളവരുടെ ഇടപെടല്‍

രണ്ട് പേരുടെ ദാമ്പത്യത്തില്‍ മൂന്നാമതൊരാള്‍ ഇടപെടുന്നത് ശരിയാകില്ല. അവര്‍ക്ക് നമ്മളുടെ പ്രശ്‌നങ്ങളോ സന്തോഷങ്ങളോ മനസ്സിലാകണം എന്നുമില്ല. ഞാന്‍ കാരണം എല്ലാവരും സന്തോഷിക്കണമെന്നാണ് എന്റെ ആഗ്രഹം. എന്നാല്‍ നേരെ മറിച്ചാണ് അവിടെ സംഭവിച്ചത്.

യാന്ത്രികമായപ്പോള്‍

എല്ലാം പതിയെ യാന്ത്രികമാകാന്‍ തുടങ്ങി. ഒരു യന്ത്രത്തെ പോലെ ജീവിയ്ക്കുന്നതിലും നല്ലത് വേര്‍പിരിയുന്നതാണെന്ന് തോന്നിയപ്പോഴാണ് ആ തീരുമാനം എടുത്തത്- അമല പറഞ്ഞു.

English summary
We were a beautiful couple, but being ambitious broke all, says Amala Paul

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam