എന്തിന് നസ്‌റിയയ്ക്ക് ഇത്ര നേരത്തെ വിവാഹം??

By Aswathi

നസ്‌റിയ നസീമും ഫഹദ് ഫാസിലും ആഗസ്റ്റ് 21 വിവാഹിതരാകുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ഫഹദിന്റെ പിതാവും സംവിധായകനുമായ ഫാസില്‍ ഇരുവരുടെയും വിവാഹക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത് ആരാധകരെ ഞെട്ടിച്ചിരുന്നു. 31 കാരനായ ഫഹദ് 19 കാരിയായ നസ്‌റിയയെ വിവാഹം കഴിക്കുന്നകിനെതിരെ അന്നേ അരാധകര്‍ വിമര്‍ശിച്ചിരുന്നു.

ഇതിലെന്താണ് ഇത്ര തെറ്റ്. വിവാഹ നിശ്ചയത്തിന് ശേഷം നല്‍കിയ പത്ര സമ്മേളനത്തില്‍ ഫഹദും ഇക്കാര്യം തുറന്നടിച്ചു. എനിക്ക് 31 അവള്‍ക്ക് 19 അതിനെന്താ കുഴപ്പം എന്നായിരുന്നു ഫഹദിന്റെ ചോദ്യം.

nazriya-fahad

ഫഹദിന്റെയും നസ്‌റിയയുടെയും പ്രണയ വിവാഹമാണോ എന്നായിരുന്നു ചിലരുടെ ചോദ്യം. നസ്‌റിയ വളരെ ചെറുപ്പത്തില്‍ തന്നെ വിവാഹിതയാകുന്നതിലായിരുന്നു ചിലര്‍ക്ക് പ്രശ്‌നം. ഇതിനൊക്കെയുള്ള മറുപടി നസ്‌റിയയുടെ വീട്ടുകാര്‍ നല്‍കുന്നു.

ഫഹദ് ഫാസില്‍ അല്ലെങ്കിലും നസ്‌റിയയുടെ വിവാഹം പെട്ടന്നു തന്നെ നടക്കുമായിരുന്നു. നല്ല ഒരു ആലോചന വന്നാല്‍ നസ്‌റിയയെ വിവാഹം കഴിപ്പിച്ചയയ്ക്കാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു തങ്ങളെന്ന് നസ്‌റിയയുടെ രക്ഷിതാക്കള്‍ പറഞ്ഞു. ഫഹദിന്റെ വീട്ടുകാര്‍ക്ക് ഒരുപാട് കാത്ത് നില്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണത്രെ വിവാഹം പെട്ടന്നാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X