പുതുമുഖ താരങ്ങൾ ഒന്നിക്കുന്ന ചിത്രമായ ലാല്‍ ജോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
പുതുമുഖ താരങ്ങള്‍ അണിനിരക്കുന്ന'ലാല്‍ ജോസ്' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നടൻ കുഞ്ചാക്കോ ബോബനാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്. ലാൽ ജോസ് എന്നുള്ള ചിത്രത്തിന്റെ പേര് പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമായിട്ടുണ്ട്.

സിനിമയെയും സിനിമ പ്രവര്‍ത്തകരെയും ആരാധിച്ചു നടക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ ജീവിതത്തിലെ വഴിത്തിരിവാണ് ലാല്‍ജോസ് സിനിമയുടെ കേന്ദ്ര പ്രമേയം. സസ്പെന്‍സും ത്രില്ലും നിറഞ്ഞ ഒരു ഫാമിലി എന്‍റര്‍ടൈനറാണ് ചിത്രം. കുടുംബ പ്രേക്ഷകരെയും യൂത്തിനെയും ഒരുപോലെ ആകര്‍ഷിപ്പിക്കുന്ന പുതുമയുള്ള ചിത്രം കൂടിയാണിത്. കൂടാതെ സംഗീതത്തിനും ഏറെ പ്രാധാന്യം നൽകി കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
വെബ്സീരിയലുകളിലൂടെ ശ്രദ്ധേയനായ യുവനടന്‍ ശാരിഖ് ആണ് ലാല്‍ജോസിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖ നടി ആന്‍ ആന്‍ഡ്രിയയാണ് ചിത്രത്തിലെ നായിക. ഭഗത് മാനുവല്‍, ജെന്‍സണ്‍, റിസബാവ, കലിങ്ക ശശി, ടോണി, മജീദ്, കലാഭവന്‍ ഹനീഷ്, വിനോദ് കെടാമംഗലം, സാലു കുറ്റനാട്, ദേവി അജിത്ത്, ദേവിക, മാളവിക, ഫജ്ത, രാജേഷ് ശര്‍മ്മ, വി.കെ. ബൈജു. ബാലതാരങ്ങളായ - നിഹാര ബിനേഷ് മണി, ആദര്‍ശ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൊന്നാനി, ഇടപ്പാള്‍, മൂന്നാര്‍, കൊച്ചി തുടങ്ങിയ ലൊക്കേഷനുകളിലായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്.
666 പ്രൊഡക്ഷന്‍സിന്റെ ബാനറിൽ ഹസീബ് മേപ്പാട്ടാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ കബീര്‍ പുഴമ്പ്രയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. ഡി.ഒ.പി. - ധനേഷ്, സംഗീതം - ബിനേഷ് മണി, ഗാനരചന - ജോ പോള്‍, മേക്കപ്പ് - രാജേഷ് രാഘവന്‍, കോസ്റ്റ്യൂംസ് - റസാഖ് തിരൂര്‍, ആര്‍ട്ട് - ബിജു പൊന്നാനി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഇ.എ. ഇസ്മയില്‍, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് - ജബ്ബാര്‍ മതിലകം, പ്രൊഡക്ഷന്‍ മാനേജര്‍ - അസീസ് കെ.വി, ലൊക്കേഷന്‍ മാനേജര്‍ - അമീര്‍ ഇവെന്‍ട്രിക്ക്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - സനു, പി.ആര്‍.ഒ. പി.ആര്‍. സുമേരന്‍.


Click it and Unblock the Notifications