»   » ഭാര്യയ്ക്ക് വേണ്ടി മോഹന്‍ലാല്‍ പാടുന്നു, കാണൂ, കേള്‍ക്കൂ...

ഭാര്യയ്ക്ക് വേണ്ടി മോഹന്‍ലാല്‍ പാടുന്നു, കാണൂ, കേള്‍ക്കൂ...

Written By:
Subscribe to Filmibeat Malayalam

ഇന്ന് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെയും ഭാര്യ സുചിത്രയുടെയും 28 ആം വിവാഹ വാര്‍ഷികമാണ്. അവധി ആഘോഷത്തിന്റെ ഭാഗമായി ഇരുവരും വിയറ്റ്‌നാമിലാണ് ഉള്ളത്.

ചേരില്ല എന്ന് പറഞ്ഞ ജാതകം ചേര്‍ന്നിട്ട് 28 വര്‍ഷം; മോഹന്‍ലാലിന്റെ റൊമാന്റിക് പോസ്റ്റ്

രാവിലെ വിവാഹ വാര്‍ഷികത്തെ ഓര്‍മിച്ചുകൊണ്ട് ലാല്‍ സുചിത്രയ്‌ക്കൊപ്പം മുഖം ചേര്‍ന്ന് നില്‍ക്കുന്ന ഒരു ഫോട്ടോ ഫേസ്ബുക്കിലിട്ടിരുന്നു. ഇപ്പോള്‍ വിഷയം ഭാര്യയ്ക്ക് വേണ്ടി ആലപിച്ച ഒരു പാട്ടാണ്.

 mohanlal-wedding-anniversary

'വിവാഹനാളില്‍ താലവുമായി കുളിച്ചൊരുങ്ങിവള്‍...' എന്ന് തുടങ്ങുന്ന പാട്ട് വഞ്ചി തുഴഞ്ഞുകൊണ്ടാണ് ലാല്‍ പാടുന്നത്. പാടുന്നതിനിടയില്‍ സുചിത്ര ലാലിന്റെ കവിളിലൊന്ന് ചുംബിച്ചു. പാട്ട് തീര്‍ന്നപ്പോള്‍ ലാലും സുചിത്രയെ ചുംബിച്ചു.

1988 ഏപ്രില്‍ 28 നാണ് മോഹന്‍ലാലിന്റെയും, തമിഴ് നിര്‍മാതാവ് ബാലാജിയുടെ മകള്‍ സുചിത്രയുടെയും വിവാഹം നടന്നത്. പ്രണയം വിവാഹത്തിലേക്ക് വഴിമാറുകയായിരുന്നു.

English summary
Wedding anniversary special; Mohanlal singing song for wife Suchithra

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam