അനൂപ് മേനോന് കല്യാണം, വധു ഷേമ!!
അങ്ങനെ അക്കാര്യത്തില്‍ തീരുമാനമായി. അനൂപ് മേനോനെ സംബന്ധിച്ച ഗോസിപ്പുകള്‍ക്ക് ക്ലൈമാക്‌സ് എഴുതുന്നു. നടന്‍ വിവാഹിതനാകുന്നു. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ഷേമ അലക്‌സാണ്ടറാണ് വധു.
അഞ്ചു വര്‍ഷം നീണ്ട സൗഹൃദമാണ് വിവാഹത്തിലെത്തുന്നത്. വരുന്ന ഡിസംബറിലാകും വിവാഹം. രണ്ടുവര്‍ഷത്തിനിടെ വിവാഹമുണ്ടാകുമെന്ന് നേരത്തെ ഒരു അഭിമുഖത്തില്‍ അനൂപ് മേനോന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത്രയും പെട്ടന്നാവുമെന്ന് പ്രതീക്ഷിച്ചില്ല.

കോഴിക്കോട് ബാലുശ്ശേരി പറമ്പത്ത് വീട്ടില്‍ പി ഗംഗാധരന്‍ നായരുടെയും ഇന്ദിരാ മേനോന്റെയും മകനാണ് അനൂപ് മേനോന്‍. കൊല്ലം പത്തനാപുരം പ്രിന്‍സ് പാര്‍ക്കിലെ തോട്ടുമുക്കത്ത് പ്രിന്‍സ് അലക്‌സാണ്ടറുടെയും പരേതയായ ലില്ലി അലക്‌സാണ്ടറുടെയും മകളാണ് ഷേമ അലക്‌സാണ്ടര്‍. ഇരുവീട്ടുകാരും തമ്മില്‍ തീരുമാനിച്ചാണ് വിവാഹം ഉറപ്പിച്ചത്.
പത്ത് വര്‍ഷം മുമ്പ് സഹനടനായി സിനിമയിലെത്തിയ അനൂപ് മേനോന്‍, നായകനായും അല്ലാതെയും ഇന്ന് അമ്പതിലധികം സിനിമകളില്‍ അഭിനയിച്ചു. ഏഴു തിരക്കഥകളും എഴുതിയിട്ടുള്ള അനൂപ് ഗാനരചയ്താവ് എന്ന നിലയിലും ശ്രദ്ധേയനാണ്.
'ഡോള്‍ഫിന്‍ ബാര്‍' എന്ന ചിത്രമാണ് അനൂപിന്റെതായി ഉടന്‍ റിലീസിനൊരുങ്ങി നില്‍ക്കുന്നത്. സുരേഷ് ഗോപിയും അനൂപ് മേനോനും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിന് കഥയും തിരക്കഥയും എഴുതിയതും അനൂപ് മേനോന്‍ തന്നെയാണ്. 'ഷി ടാക്‌സി' എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കാവ്യാമധവനാണ് നടി.
അഭിനയിച്ച എല്ലാ നടിമാര്‍ക്കും ഒപ്പം ഗോസിപ്പുകോളത്തില്‍ അനൂപിന്റെ പേര് പറഞ്ഞുകേട്ടിട്ടുണ്ട്. പ്രിയാമണി, മേഘ്‌ന രാജ്, ഭാവന എന്നിവരാണ് അവരില്‍ ചിലത്. എന്തായാലും ഇനി ഒപ്പം അഭിനയിക്കുന്ന നായികമാര്‍ക്ക് ധൈര്യമായിരിക്കാം.


Click it and Unblock the Notifications