ഗോപികയുടെ വിവാഹം നിശ്ചയിച്ചു
തൃശ്ശൂര്‍: ഊഹാപോഹങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് മലയാള സിനിമയിലെ ലജ്ജാവതി ഗോപികയ്‌ക്ക് ജൂലായില്‍ മംഗല്യം.
ലണ്ടനില്‍ ഡോക്ടറായ ഡോ. അജിലേഷാണ് ഗോപികയുടെ വരന്‍. കോതമംഗലത്തെ സിറിയന്‍ കാത്തലിക് കുടുംബാംഗമായ അജിലേഷിന്റെ മാതാപിതാക്കള്‍ കഴിഞ്ഞ മാസം 22ന് ഗോപികയുടെ ഒല്ലൂരിലുള്ള വീട്ടിലെത്തിയാണ് വിവാഹ നിശ്ചയം നടത്തിയത്.
ഗോപികയുടെ പിതാവ് ആന്റോയാണ് ഇന്റര്‍നെറ്റിലെ പരസ്യം വഴി മകളുടെ വരനെ കണ്ടെത്തിയത്.
ജൂലായ് ആദ്യ വാരം ലണ്ടനില്‍ നിന്നും നാട്ടിലെത്തുന്ന അജിലേഷുമായുള്ള മനസമ്മത ചടങ്ങ് 13ന് ഒല്ലൂര്‍ പള്ളിയില്‍ നടക്കും. വരന്റെ ഇടവകയായ കോതമംഗലം വലിയ പള്ളിയില്‍ ജൂലായ് 17ന് വിവാഹവും.
വിവാഹത്തോടെ അഭിനയത്തോട് വിട പറയാനാണ് മലയാളിയുടെ മനം കവര്‍ന്ന താരത്തിന്റെ തീരുമാനം. ജയറാമിന്റെ നായികയായി 'വെറുതെ ഒരു ഭാര്യ' യാണ് ഗോപിക അവസാനമായി അഭിനയിച്ചത്. താര സംഘടനയായ അമ്മ നിര്‍മ്മിയ്‌ക്കുന്ന ട്വന്റി ട്വന്റിയിലും ഗോപിക പ്രധാന വേഷത്തിലെത്തുന്നുണ്ട്.
പ്രണയ മണിത്തൂവല്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ഗോപികയ്‌ക്ക് ജയരാജ് സംവിധാനം ചെയ്‌ത ഫോര്‍ ദി പീപ്പിളിലെയും തമിഴില്‍ ചേരന്റെ ഓട്ടോഗ്രാഫിലെയും വേഷങ്ങളാണ് വഴിത്തിരിവായത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications